ചാന്ദ്രയാന്‍ 2 ന്റെ സോഫ്റ്റ് ലാന്‍ഡിങ് കാണാന്‍ പ്രധാനമന്ത്രിയോടൊപ്പം കേരളത്തില്‍ നിന്നും രണ്ട് കൊച്ച് മിടുക്കരും ഉണ്ടാകും.ബഹിരാകാശത്തെക്കുറിച്ചും റോക്കറ്റ് സയന്‍സിനെക്കുറിച്ചുമുള്ള പ്രശ്‌നോത്തരിയില്‍ പങ്കെടുത്ത് ഇവര്‍ നേടിയെടുത്തത് രാജ്യത്തിന്റെ ചരിത്ര മുഹൂര്‍ത്തം കാണാനുള്ള അവസരമാണ്.പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള ആകാംക്ഷയില്‍ ആണ് കേരളത്തിന്റ അഭിമാനമായ അഹമ്മദ് തന്‍വീറും ശിവാനി എസ്.പ്രഭുവും.ബഹിരാകാശത്തെക്കുറിച്ചും റോക്കറ്റ് സയന്‍സിനെക്കുറിച്ചുമുള്ള പ്രശ്‌നോത്തരിയില്‍ പങ്കെടുത്തു വിജയിച്ചാണ് ഇരുവരും ഈ അവസരം നേടിയെടുത്തത്.ലാന്‍ഡിങ്ങ് കാണുന്നതോടൊപ്പം പ്രധാനമന്ത്രിയുമായി സംവദിക്കാനും ഈ മിടുക്കര്‍ക്ക് അവസരം ലഭിക്കും. പ്രധാനമന്ത്രിയുടെ ഓഫീസും ഐഎസ്‌ആര്‍ഒയും സംയുക്തമായി നടത്തുന്ന മൈ ഗവണ്‍മെന്റ് എന്ന വെബ്സൈറ്റ് കഴിഞ്ഞ മാസം ഒന്നിനും 20നും ഇടയില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിക്കാനായതാണ് ഇവര്‍ക്ക് ചാന്ദ്രയാന്‍ 2ന്റെ ലാന്‍ഡിംഗ് തത്സമയം കാണാന്‍ അവസരം ലഭിച്ചത്.കണ്ണൂരിലെ ആര്‍ക്കിടെക്ചര്‍ കമ്ബനി ഉദ്യോഗസ്ഥനായ കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശി അബ്ദുല്‍ സലാമിന്റെയും ഡിഫന്‍സ് അക്കൗണ്ട്‌സ് വിഭാഗം സീനിയര്‍ അക്കൗണ്ടന്റായ ആയിഷാബിയുടെയും മകനും കണ്ണൂര്‍ ആര്‍മി പബ്ലിക് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി ആണ് അഹമ്മദ് തന്‍വീര്‍.ശാസ്തമംഗലം പണിക്കേഴ്‌സ് ലൈനില്‍ പിഎല്‍ആര്‍എ 22/2 ശിഖയില്‍ ശ്രീനിവാസിന്റെയും രേഖയുടെയും ഇളയ മകളും ഹോളി ഏഞ്ചല്‍ സ്‌കൂളിലെ പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനിയുമാണ് ശിവാനി.എസ്. പ്രഭു
ചാന്ദ്രയാന്‍ 2 ന്റെ സോഫ്റ്റ് ലാന്‍ഡിങ് കാണാന്‍ പ്രധാനമന്ത്രിയോടൊപ്പം കേരളത്തില്‍ നിന്നും രണ്ട് കൊച്ച് മിടുക്കരും
