തിരുപ്പൂർ: രാമനാഥപുരം രൂപതയുടെ ആതുര ശുശ്രൂഷാലയമായ തിരുപ്പൂർ മദർ തെരേസ പീസ് ഹോമിൽ വിശുദ്ധ മദർ തെരേസയുടെ തിരുനാൾ ആഘോഷിച്ചു. സമ്മേളനം ബിഷപ് മാർ പോൾ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. മദർ തെരേസ പീസ് ഹോമിന്റെ വളർച്ചയ്ക്കു സഹായിക്കുന്നവരെ അദ്ദേഹം നന്ദി അറിയിച്ചു.
തുടർന്നും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പീസ് ഹോം ഡയറക്ടർ ഫാ. വിനീത് ജോസ് അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ പുതിയ ബ്രോഷർ ഫാ. ഷിബിൻ വണ്ടനാംതടത്തിലിനു നൽകി മാർ ആലപ്പാട്ട് പ്രകാശനം ചെയ്തു.