വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്.കൊല്ലുക എന്ന ലക്ഷ്യത്തോടെ കുല്‍ദീപ് സെന്‍ഗര്‍ മനഃപൂര്‍വം സൃഷ്ടിച്ചതാണ് അപകടമെന്ന ആരോപണവുമായി ഉന്നാവ് പെണ്‍കുട്ടികൊല്ലുക എന്ന ലക്ഷ്യത്തോടെ കുല്‍ദീപ് സെന്‍ഗര്‍ മനഃപൂര്‍വം സൃഷ്ടിച്ചതാണ് അപകടമെന്ന ആരോപണവുമായി ഉന്നാവ് പെണ്‍കുട്ടി
ഉന്നാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സെന്‍ഗാറിന്റെ സഹായിയായ സ്ത്രീയുടെ മകന്‍ കോടതിയില്‍ വെച്ച്‌ തന്നെ ഭീഷണിപ്പെടുത്തി അയാളുടെ അമ്മയ്‌ക്കെതിരായ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു. സുപ്രീംകോടതി ഇടപെട്ടാണ് ലഖ്‍നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.ജൂലൈ 28നാണ് ഉന്നാവോ പെണ്‍കുട്ടിയും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും, അഭിഭാഷകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.