പാലായിലെ വിവാദങ്ങളും വെല്ലുവിളികളും അവസാനിക്കുന്നില്ല, ജോസ് കെ മാണിയുടെ പ്രവര്‍ത്തികളില്‍ ദുരൂഹതയുണ്ടെന്നും ജോസ് ടോമിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പി.ജെ ജോസഫ്.
അതേ സമയം ജോസ് ടോം സമര്‍പ്പിച്ച പത്രികയില്‍ പിഴവുണ്ടെന്നും ടോം ജോസിന്റെ പത്രിക അംഗീകരിക്കരുതെന്നും ജോസഫ് പക്ഷം ജില്ലാ വരണാധികാരിയോട് ആവശ്യപ്പെട്ടത് എതിര്‍ പക്ഷത്തിന് തിരിച്ചടിയായി.ഇക്കാരണത്താല്‍ ജോസ് ടോം സമര്‍പ്പിച്ച പത്രിക ജില്ലാ വരണാധികാരിയുടെ പരിഗണനയിലുമാണ്.
എന്നാല്‍ വിമത സ്ഥാനാര്‍ത്ഥി ആയ ജോസഫ് കണ്ടത്തിലിന്റെ പത്രിക സ്വീകരിച്ചിരുന്നു.ജോസ് ടോമിന്റെ പത്രിക പൂര്‍ണവല്ലെന്നും സീല്‍ വ്യാജമാണെന്നുള്ള പ്രചരണങ്ങളും ഉയര്‍ന്ന് വരുന്നു.