ഡല്‍ഹി: ദാവൂദ് ഇബ്രാഹിം ഇനി കൊടും ഭീകരരുടെ പട്ടികയില്‍, ദാവൂദിനെ കൂടാതെ ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അഷര്‍, ലഷ്‌കറെ തയ്ബ സ്ഥാപകന്‍ ഹാഫീസ് മുഹമ്മദ് സയീദ്, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം എന്നിവരെയും കൊടുംഭീകരന്മാരായി ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.
1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ഭേദഗതി ചെയ്ത്‌ ഭീകരബന്ധമുള്ള ഏത് വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പാര്‍ലമെന്റ് ജൂലായില്‍ പാസാക്കിയ നിയമപ്രകാരമാണ് ഇത്തരമൊരു നടപടി