ചങ്ങനാശേരി അതിരൂപതയിലെ ഇടവക തോറുമുള്ള മീഡിയ പ്രേഷിത പ്രവർത്തനത്തിന് ( MAP – Media Apostolate in Parishes ) അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മീഡിയ പ്രൊഡക്ഷൻ house ന്റെ ആശീർവാദകർമ്മം അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് നിർവഹിച്ചു. മീഡിയ വില്ലേജ് സ്റ്റുഡിയോസിൻ്റെ നാലാമത്തെ ഓഡിയോ റിക്കോർഡിങ്ങ് സ്റ്റുഡിയോയും, ഫിലിം എഡിറ്റിങ് സ്റ്റുഡിയോയും ആണ് ഇത്. സംഗീത സംവിധായകൻ കൈലാസ് മേനോനും, ചലച്ചിത്ര താരം നിരഞ്ജനും ചേർന്നാണ് ഉത്ഘാടനം ചെയ്തത്.