വാർത്തകൾ
🗞🏵 *സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ വീണ്ടും സാക്ഷി കൂറുമാറി.* കേസിലെ 21-ാം സാക്ഷിയായ നിഷാ റാണിയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്.
എപ്പോഴും സന്തോഷവതിയായിരുന്ന സിസ്റ്റര്‍ സെഫി അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തോടും അസ്വാഭികമായും പെരുമാറിയെന്ന മൊഴിയാണ് നിഷ തിരുത്തിയിരിക്കുന്നത്.ഇപ്പോള്‍ ഇവരുടെ മൊഴിയില്‍ പറയുന്നത് പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റര്‍ സെഫിയ്ക്കുണ്ടായിരുന്നില്ലെന്നാണ്.
🗞🏵 *കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായസിദ്ധരാമയ്യപാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ചു.* ചൊവ്വാഴ്ച മൈസൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു സംഭവം.
🗞🏵 *കശ്മീര്‍ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐസിജെ)ഉന്നയിക്കുന്നത് ദുഷ്കരമാണെന്നു പ്രമുഖ പാക് അഭിഭാഷകന് ഖവാര്‍ ഖുറേഷി.* കുല്ഭൂഷന് ജാദവ് കേസില്‍ ഐസി ജെയില്‍ പാകിസ്ഥാന് വേണ്ടി ഹാജരായത് ഇദ്ദേഹമാണ്.
🗞🏵 *പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് കേരള കോൺഗ്രസ് എമ്മിന്റെ പാർട്ടി ചിഹ്നമായ രണ്ടില നൽകരുതെന്ന് പി.ജെ. ജോസഫ്.* അസിസ്റ്റന്റ് വരണാധികാരിക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസഫ് കത്ത് നൽകിയത്. കോടതിയിലെ കേസ് വിവരങ്ങൾ അറിയിച്ചുള്ള കത്താണ് ജോസഫ് നൽകിയിരിക്കുന്നത്.
🗞🏵 *പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ 16 പേർക്ക് ദാരുണാന്ത്യം.* പഞ്ചാബിലെ ഗുര്‍ദാസ്പൂരിൽ ബട്ടാല പ്രദേശത്തെ ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 10 പേർക്ക് പരിക്കേറ്റു. സ്ഫോടനമുണ്ടായ കെട്ടിടത്തിനുള്ളില്‍ 50 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
🗞🏵 *കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്ത കർണ്ണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ റിമാൻഡ് ചെയ്തു.* ഈ മാസം 13 വരെയാണ് റിമാൻഡ്.
🗞🏵 *കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി.* ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ പോലുള്ള ഏജന്‍സികളെയും നട്ടെല്ലില്ലാത്ത ചില മാധ്യമങ്ങളേയും ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് രാഹുൽ ഗാന്ധി
🗞🏵 *ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപറോയിൽ നിന്നും വിട്ടയക്കുന്ന ജീവനക്കാരിൽ മലയാളികൾ ഇല്ല.* കപ്പൽ അധികൃതരാണ് ബന്ധുക്കളെ ഈ വിവരം അറിയിച്ചത്. അഞ്ചു ഇന്ത്യക്കാർ ഉൾപ്പെടെ ഏഴുപേരെയാണ് ആദ്യ ഘട്ടത്തിൽ വിട്ടയക്കുക. നേരത്തെ മലയാളികള്‍ അടക്കം അഞ്ച് ഇന്ത്യക്കാരെ വിട്ടയക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്
🗞🏵 *സൈബർ സുരക്ഷ ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികളുമായി കേരള പോലീസ്.* ‘പ്രഫസർ പോയിന്റർ-ദി ആൻസർ ടു സൈബർ ഇഷ്യൂസ്’ എന്ന പേരിൽ പുതിയ സൈബർ സുരക്ഷ അവബോധ പ്രചാരണ പദ്ധതി ആരംഭിക്കാനാണ് പദ്ധതി. അനിമേഷൻ ചിത്രങ്ങൾ, ചിത്രകഥകൾ, സ്റ്റിക്കർ, പോസ്റ്റർ തുടങ്ങിയവയിലൂടെ കുട്ടികൾ സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാതിരിക്കുവാനുള്ള കാര്യങ്ങളാണ് ഇതിലൂടെ ആവിഷ്‌കരിക്കുന്നത്.
🗞🏵 *പി.എസ്.സി പോലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുമായി അഞ്ചാം പ്രതിയും പോലീസ് ഉദ്യോഗസ്ഥനുമായ ഗോകുൽ.* യൂണിറ്റിവേഴ്സിറ്റി കോളേജിൽ നിന്നുമാണ് ചോദ്യപേപ്പർ ലഭിച്ചതെന്നു ഇയാൾ മൊഴി നൽകി.
🗞🏵യു.എസ് ഓപ്പണില്‍ വമ്പൻമാർക്ക് അടിപതറുന്നു. *ക്വാര്‍ട്ടർ പോരാട്ടത്തിൽ ലോക മൂന്നാം നമ്പര്‍ താരം റോജർ ഫെഡറർ പുറത്തായി* . 78-ാം റാങ്കിലുള്ള ഗ്രിഗോര്‍ ദിമിത്രോവാണ് ഇതിഹാസ സ്വിസ്സ് താരത്തെ തകർത്തത്
🗞🏵 *സ്വര്‍ഗത്തിലേക്കുള്ള വഴി ക്ലേശം നിറഞ്ഞതും വാതില്‍ ഇടുങ്ങിയതുമാണെങ്കിലും ആ വഴിയിലൂടെ സ്വര്‍ഗത്തിലേക്ക് പ്രവേശിച്ച ഈശോയുടെ അമ്മയായ മറിയം, അതിലൂടെ പ്രവേശിക്കാന്‍ നമ്മെയും സഹായിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.*
🗞🏵 *തിരുവനന്തപുരം കാഞ്ഞിരംകുളത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരെ ആക്രമണം നടത്തിയത് മൂന്നംഗ സംഘമാണെന്ന് വ്യക്തമായി.* ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇവരെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.
🗞🏵 *വാഹന നിർമാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ മാരുതി സുസുകി രണ്ട് പ്ലാന്റുകളുടെ പ്രവർത്തനം രണ്ട് ദിവസത്തേക്ക് നിർത്തുന്നു.* ഗുരുഗ്രാം മനേസർ പ്ലാന്റുകളാണ് രണ്ടു ദിവസത്തേക്ക് നിർത്തിവയ്ക്കുന്നത്. ഈ മാസം ഏഴിനും ഒമ്പതിനും പ്ലാന്റുകൾ പ്രവർത്തിക്കില്ലെന്നാണ് മാരുതി സുസുകി അറിയിച്ചിരിക്കുന്നത്. മാരുതി സുസുകിയുടെ വില്പന കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.
🗞🏵 *പാല ഉപതിരഞ്ഞെടുപ്പില്‍ വിമതനീക്കവുമായി ജോസഫ് പക്ഷം.* ജോസഫ് വിഭാഗം നേതാവ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശപത്രിക നല്‍കാനെത്തി. പി.ജെ.ജോസഫിന്‍റെ നിര്‍ദേശപ്രകാരമല്ല മല്‍സരിക്കുന്നതെന്ന് ജോസഫ് കണ്ടത്തില്‍ പറഞ്ഞു.
🗞🏵 *രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പോംവഴിയായി നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ച മുദ്ര വായ്പ പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍റെ കണക്കുകള്‍.* വായ്പയെടുത്ത അഞ്ചിലൊരാള്‍ മാത്രമാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങിയത്. പദ്ധതി നടപ്പാക്കിയ 2015 ഏപ്രില്‍ മുതല്‍
🗞🏵 *പിജെ ജോസഫ് സ്ഥാനാർത്ഥിയെ നിർത്തിയത് യുഡിഎഫിലുണ്ടാക്കിയ ധാരണകളുടെ ലംഘനമെന്ന് ജോസ് കെ മാണി പക്ഷം ആരോപിക്കുന്നു.* എത്രയും വേഗം സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്നും ജോസ് പക്ഷം ആവശ്യപ്പെടുന്നു
🗞🏵 *കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശസ്ത്രിക്രിയക്ക് വിധേയനായി.* അമിത് ഷായുടെ കഴുത്തിന് പിന്നിലായി വളര്‍ന്ന മുഴയാണ് മെെനര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അഹമ്മദാബാദിലെ കെ ഡി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
🗞🏵 *അസമില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമപ്രവര്‍ത്തകരോട് സംസ്ഥാനത്ത് നിന്ന് മടങ്ങാന്‍ നിര്‍ദേശം.* ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ അസമിനെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചതോടെയാണ് നിര്‍ദേശം.
🗞🏵 *പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ നിയമം ലംഘിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പിഴ വന്നത് 32,500 രൂപ.* ഗുരുഗ്രാമിലുള്ള ബ്രിസ്റ്റോള്‍ ചൗക്കിലെ ഓട്ടോ ഡ്രെെവര്‍ക്കാണ് വലിയ തുക പിഴയായി വന്നത്.
🗞🏵 *മുന്‍ നായകന്‍ മിസ്ബാഹുല്‍ ഹഖിനെ പാകിസ്താന്റെ പുതിയ മുഖ്യ പരിശീകനായി നിയമിച്ചു* മൂന്ന് വര്‍ഷത്തെ കരാറാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് നല്‍കിയിരിക്കുന്നത് .
🗞🏵 *ഗവ.താലൂക്ക് ആശുപത്രിയിലേക്ക് ആര്‍.എസ്.ബി.വൈ. പദ്ധതി പ്രകാരം താത്കാലിക ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു.* അഭിമുഖം വ്യാഴാഴ്ച രാവിലെ പത്തിന്. ഫോണ്‍: 0483 2734866
🗞🏵 *ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്ന യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന് ചൂരലടിയും തടവുശിക്ഷയും വിധിച്ച് കോടതി.* 40- കാരനായ തിരുചെല്‍വം മണിയത്തിനാണ് ആറര വര്‍ഷം തടവിന് പുറമെ ചൂരല്‍ വടികൊണ്ട് മൂന്ന് അടിയും ശിക്ഷയായി വിധിച്ചത്.
🗞🏵 *ഒഡീഷയിലെ കാണ്ഡമാലില്‍ നടന്ന അതികഠിനമായ ക്രൈസ്തവ പീഡനത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ അയവിറക്കി ഭാരത സഭ.* അനുസ്മരണ ദിനമായ ഓഗസ്റ്റ് 29ന് കട്ടക്ക് -ഭുവനേശ്വർ അതിരൂപതയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ശുശ്രുഷകളിൽ അരലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുത്തത്.
🗞🏵 *ആലപ്പുഴ ജില്ലയിലെ തീരദേശവാസികളുടെ ദീർഘ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ അർത്തുങ്കൽ ബസലിക്കയെയും വേളാങ്കണ്ണി ബസലിക്കയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിന് ആരംഭം.* അർത്തുങ്കൽ ബസലിക്ക ദേവാലയ അങ്കണത്തിൽവച്ചു നടന്ന ചടങ്ങില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രനാണ് ബസ് ഫ്ലാഗ് ഓഫ്ചെയ്തത്.
🗞🏵 *സമർപ്പിത ജിവിതം തെരഞ്ഞെടുത്ത ലക്ഷക്കണക്കിന് കത്തോലിക്ക സഭയിലെ സന്യാസിനിമാർ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെയും നന്‍മകളെയും മറച്ചുപിടിച്ചു ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയർത്തിപ്പിടിച്ചു സന്യാസ സമൂഹത്തെ അവഹേളിക്കുവാൻ ശ്രമിക്കുന്നതു അപലപനീയമാണെന്ന് കെസിബിസി പ്രോലൈഫ് സമിതി .*
🗞🏵 *കോണ്‍ഗ്രസിനു വോട്ട് ചെയ്തിരുന്നവരെല്ലാം ബിജെപിയിലേക്കു പോയെന്നു കോണ്‍ഗ്രസ് എംപി ശശി തരൂർ.* ഡൽഹി യൂണിവേഴ്സിറ്റിയിൽ എൻഎസ് യുഐ സംഘടിപ്പിച്ച ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണു തരൂർ മോദി സ്തുതിയിൽ വിശദീകരണത്തിനു മുതിർന്നത്.
🗞🏵 *ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയായി.* ആണവോര്‍ജം, ബഹിരാകാശം, സാങ്കേതികവിദ്യ തുടങ്ങി വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ധാരണയായതായി ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
🗞🏵 *പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് വീണ്ടും രംഗത്ത്.* ഇന്‍റർനെറ്റിലല്ല, മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥനയിലാണ് കൂടുതൽ സമയം ചെലവഴിക്കേണ്ടതെന്ന് വൈസ് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന ക്രിസ്തീയ സംഘടനയായ ‘അലിയന്‍സ് ഡിഫൻറിംഗ് ഫ്രീഡം’ (എ.ഡി.എഫ്) സംഘടനയുടെ സംഗമത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം
🗞🏵 *കെഎസ്ആര്‍ടിസിയിൽ ശമ്പള വിതരണം മുടങ്ങി.* സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ഇതിനു കാരണം. പ്രളയവും ഉരുള്‍പൊട്ടലും മൂലം സര്‍വ്വീസുകള്‍ മുടങ്ങിയതിനാല്‍ ഓഗസ്റ്റ് മാസത്തെ വരുമാനം 15 കോടിയോളം ഇടിഞ്ഞിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നും, ഓണത്തിന് മുമ്പ് ശമ്പളവും ബോണസും വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും മാനേജ്മെന്‍റ് അറിയിച്ചു.
🗞🏵 *പൊലീസിന് ലഭിച്ച ഹസ്യ സന്ദേശത്തെ തുടര്‍ന്ന് 300 കിലോ നിരോധിത ഉത്പ്പന്നങ്ങള്‍ പിടികൂടി* . കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.. നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെ റെയില്‍വേ പാര്‍സല്‍ ഓഫീസ്സില്‍ നിന്നുമാണ് ഇവ പിടിച്ചെടുത്തത് കോഴിക്കോട് ആര്‍.പി.എഫും കോഴിക്കോട് റെയിഞ്ച് എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവ കണ്ടെടുത്തത്
🗞🏵 *ഓണക്കാലത്ത് 2000 പഴം-പച്ചക്കറി വിപണികൾ സംസ്ഥാനത്തുടനീളം സജ്ജമാക്കുമെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പറഞ്ഞു.* ഓണവിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ അഞ്ച്) വൈകിട്ട് 5.30ന് തിരുവനന്തപുരം പാളയം ഹോർട്ടിക്കോർപ്പ് വിപണിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
🗞🏵 *ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശനമായ ഭക്ഷ്യസുരക്ഷാ പരിശോധന നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.*
🗞🏵 *കശ്മീരിലേക്ക് ഭീകരരെ കയറ്റാന്‍ പാക്കിസ്ഥാന്‍ എല്ലാ തന്ത്രവും പയറ്റുകയാണെന്നും ഇന്ത്യന്‍ സൈന്യം.* കശ്മീര്‍ താഴ്‌വരയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ ഭീകരരെ ഇറക്കുമതി ചെയ്യുകയാണെന്നും ലഫ്.ജനറല്‍ കെ.ജെ.എസ്.ധില്ലന്‍
🗞🏵 *വഴിയടച്ച് റോഡ് നിർമാണം നടത്തുന്നത് തടയാനെത്തിയ പഞ്ചായത്തംഗത്തെ റിട്ട. തഹസിൽദാർ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി.* തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം വടക്കേചരുവിൽ വീട്ടിൽ വി.എൻ.സജികുമാർ(40) നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🗞🏵 *എൻഡിഎ സ്ഥാനാർഥി എൻ.ഹരി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.* പി.സി.തോമസ് ഉൾപ്പടെയുള്ള എൻഡിഎ നേതാക്കൾക്കൊപ്പം എത്തി ളാലം ബിഡിഒ ഇ.ദിൽഷാദ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
🗞🏵 *പാലാ ഉപതെരഞ്ഞടുപ്പിലെ ചിഹ്നം മാണി സാര്‍ തന്നെയാണെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി.* അത് ആര്‍ക്കും മായ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റേത് കസ്റ്റഡിമരണമല്ലെന്ന് സിബിഐ.* ശ്രീജിവ് ജീവനൊടുക്കിയതാണെന്നും തിരുവനന്തപുരം സിബിഐ കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ശ്രീജിവിന്റെ ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐ റിപ്പോര്‍ട്ട് സമർപ്പിച്ചത്.
🗞🏵 *ചന്ദ്രയാൻ ലക്ഷ്യത്തിലേയ്ക്ക്; ലാൻഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയം*
🗞🏵 *കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപർക്ക് വരെയുള്ള മെട്രോ പാതയുടെ പ്രൊപ്പോസൽ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി.* പദ്ധതിക്ക് കേന്ദ്രാനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *മുത്തൂറ്റ് ഫിനാന്‍സ് സമരം ഒത്തുതീര്‍പ്പാക്കാന്‍ തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍ വിളിച്ച ചര്‍ച്ച നടന്നില്ല* തിരുവനന്തപുരത്ത് മൂന്ന് മണിക്ക് നിശ്ചയിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് മനേജ്മെന്റ് രണ്ടേമുക്കാലോടെ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. സി.ഐ.ടി.യു നേതാക്കള്‍ മാത്രമാണ് ചര്‍ച്ചക്ക് എത്തിയത് .
🗞🏵 *പെരുമഴയിൽ മുങ്ങി മുംബൈ.* പാൽഘർ, താനെ, നവി മുംബൈ ജില്ലകളിലും കനത്ത മഴ തുടരുയാണ്. നഗരത്തിലെ പ്രധാനഗതാഗത മാർഗമായ ലോക്കൽ ട്രെയിൻ സർവീസുകൾ താറുമാറായി. റോഡ് ഗതാഗതം സ്തംഭിച്ചു. മേഖലയിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്.
🗞🏵 *കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ കർണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ഡൽഹി കോടതി സെപ്റ്റംബർ 13 വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു.* നെഞ്ചുവേദനയെ തുടർന്ന് ആർഎംഎൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ശിവകുമാറിനെ വൈകുന്നേരത്തോടെയാണ് തീസ് ഹസാരിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്.
🗞🏵 *ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ യുവതിയെ മുസ്ലീം യുവാവ് ചുട്ടു കൊന്നു* പാകിസ്ഥാനിൽ ആണ് സംഭവം.മുഹമ്മദ് റിസ്വാൻ എന്ന മുസ്ലിം യുവാവ് ആണ് കൃത്യം ചെയ്തത്.
🥦🥦🥦🥦🥦🥦🥦🥦🥦🥦🥦
*ഇന്നത്തെ വചനം*
അവന്‍ ജനക്കൂട്ടത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്‍െറ അമ്മയും സഹോദരരും അവനോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നിന്നിരുന്നു.
ഒരുവന്‍ അവനോടു പറഞ്ഞു: നിന്‍െറ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാന്‍ ആഗ്രഹിച്ചു പുറത്തു നില്‍ക്കുന്നു.
8യേശു അവനോടു പറഞ്ഞു: ആരാണ് എന്‍െറ അമ്മ? ആരാണ് എന്‍െറ സഹോദരര്‍?
തന്‍െറ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്‍െറ അമ്മയും സഹോദരരും.
സ്വര്‍ഗസ്‌ഥനായ എന്‍െറ പിതാവിന്‍െറ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ് എന്‍െറ സഹോദരനും സഹോദരിയും അമ്മയും.
മത്തായി 12 : 46-50
🥦🥦🥦🥦🥦🥦🥦🥦🥦🥦🥦
*വചന വിചിന്തനം*
ഇന്ന് വിശുദ്ധ മദർ തെരേസയുടെ തിരുനാൾ ആചരിക്കുന്നു. ദൈവേഷ്ടം നിറവേറ്റലിലൂടെ അനേക കോടി ജനങ്ങൾക്ക് അമ്മയായി തീർന്ന ഒരു വിശുദ്ധയാണിത്. ദൈവേഷ്ടം നിറവേറ്റുന്നവർക്ക് കർത്താവിന്റെ അമ്മയും സഹോദരിയും സഹോദരനുമൊക്കെ ആകാൻ സാധിക്കും, അതോടൊപ്പം അനേകരുടെയും. സന്യാസം അവഹേളിക്കപ്പെടുകയും സ്വയംപ്രഖ്യാപിത നവോത്ഥാന നായിക പൊതുസമൂഹത്തെ നിരന്തരമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ മദർ തെരേസ വലിയൊരു പ്രതീകമാണ്. സഭ എന്താണെന്നും സന്യാസം എന്താണെന്നും ക്രിസ്തീയ ജീവിതരീതിയുടെ സാരസത്ത എന്താണെന്നും ഈ അമ്മ നമുക്ക് പറഞ്ഞു തരുന്നു. ക്രൈസ്തവ സന്യാസത്തിന്റെ പ്രതിച്ഛായ കൽക്കത്തയിലെ അമ്മയാണ് അല്ലാതെ കാരയ്ക്കാമലയിലെ ബൊമ്മ അല്ല
🥦🥦🥦🥦🥦🥦🥦🥦🥦🥦🥦
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*