Mt24:37-44
ജാഗ്രതയെ കുറിച്ചാണ് ഈശോ നമ്മോട് പറയുന്നത്. ജാഗ്രത നിരന്തരം വേണ്ട ഒരു കാര്യമാണ്. ഏതെങ്കിലും ഒരു നിമിഷത്തെ ജാഗ്രത കുറവ് മുഴുവൻ പരാജയത്തിനും കാരണമായിത്തീരും. കാവൽക്കാരുടെ ജാഗ്രതയാണ് കവർച്ചകളിൽ നിന്നും സംരക്ഷിക്കുന്നത്. ഈശോ നമ്മളോട് ജാഗ്രത പുലർത്തുവാൻ ആവശ്യപ്പെടുമ്പോൾ നമ്മളും കാവൽക്കാരാണ് എന്ന് അവിടുന്ന് ഓർമിപ്പിക്കുകയാണ്. തിന്മയ്ക്കെതിരെ ജാഗ്രത പുലർത്തണം കാരണം നമ്മൾ ധാർമികതയുടെ കാവൽക്കാരാണ് .നമ്മുടെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ധാർമികത കാത്തുസൂക്ഷിക്കുവാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു. വിശ്വാസത്തിന്റെ കാര്യത്തിലും ജാഗ്രത പുലർത്തണം. കാരണം നമ്മൾ വിശ്വാസത്തിന്റെ കാവൽക്കാരാണ്. അക്രമികൾ കടന്നു വരുമ്പോൾ കാവൽക്കാരാണ് ആദ്യം ആക്രമിക്കപ്പെടുന്നത്. ഇന്ന് സഭ നേരിടുന്ന നിരന്തരമായ ആക്രമണങ്ങളുടെ കാരണം മറ്റൊന്നുമല്ല. സഭ ഈ ലോകത്തിൽ കാവൽക്കാരി ആണ്. വിശ്വാസത്തിന്റെയും ധാർമികതയുടെയും.
നിതാന്ത ജാഗ്രത
