മത്താ: 12:46 -50
ഇന്ന് വിശുദ്ധ മദർ തെരേസയുടെ തിരുന്നാൾ ആചരിക്കുന്നു. ദൈവേഷ്ടം നിറവേറ്റലിലൂടെ അനേക കോടി ജനങ്ങൾക്ക് അമ്മയായി തീർന്ന ഒരു വിശുദ്ധയാണിത്. ദൈവേഷ്ടം നിറവേറ്റുന്നവർക്ക് കർത്താവിന്റെ അമ്മയും സഹോദരിയും സഹോദരനുമൊക്കെ ആകാൻ സാധിക്കും, അതോടൊപ്പം അനേകരുടെയും. സന്യാസം അവഹേളിക്കപ്പെടുകയും സ്വയംപ്രഖ്യാപിത നവോത്ഥാന നായിക പൊതുസമൂഹത്തെ നിരന്തരമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ മദർ തെരേസ വലിയൊരു പ്രതീകമാണ്. സഭ എന്താണെന്നും സന്യാസം എന്താണെന്നും ക്രിസ്തീയ ജീവിതരീതിയുടെ സാരസത്ത എന്താണെന്നും ഈ അമ്മ നമുക്ക് പറഞ്ഞു തരുന്നു. ക്രൈസ്തവ സന്യാസത്തിന്റെ പ്രതിച്ഛായ കൽക്കത്തയിലെ അമ്മയാണ് അല്ലാതെ കാരയ്ക്കാമലയിലെ ബൊമ്മ അല്ല
വി.മദർ തെരേസായുടെ തിരുന്നാൾ
