കോട്ടയം : പട്ടികജാതി വംശരായ ദലിത് ക്രൈസ്തവര്‍ക്കും പട്ടിക സംവരണം ലഭ്യമാക്കണമെന്നും മതേതരത്വം മുഖമുദ്രയായി ഭരണംനടത്തുന്ന ഇന്ത്യയില്‍ മതവിശ്വാസത്തില്‍ അവകാശം നിഷേധിക്കുന്നത് അനീതിയാണെന്ന് നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. വിന്‍സെന്റ് സാമുവല്‍ അഭിപ്രായപ്പെട്ടു. ഡി.സി.എം.എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ നടന്ന നീതിഞായര്‍ ആചരണത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ക്രിസ്തുദാസ് ജസ്റ്റിസ് സണ്‍ഡേ സന്ദേശം നല്‍കി. സംസ്ഥാന ഡയറക്ടര്‍ ഫാ. ഡി. ഷാജ്കുമാര്‍, ഫാ. ജോണ്‍ അരീക്കല്‍, ഫാ. ജോസ് വടക്കേക്കുറ്റ്. ഫാ. ജോസുകുട്ടി ഇടത്തിനകം, ജാസ്മിന്‍ പി.സി, സെലിന്‍ ജോസഫ്, എന്‍. നേശന്‍, എന്‍. ദേവദാസ്, സജിമോന്‍ നെയ്യാറ്റിന്‍കര എന്നിവര്‍ പ്രസംഗിച്ചു.
പട്ടികജാതിവംശരായ ദലിത് ക്രൈസ്തവര്‍ക്ക് സംവരണം ലഭ്യമാക്കണം: റവ. ഡോ. വിന്‍സെന്റ് സാമുവല്‍
