വാർത്തകൾ
🗞🏵 *പി.എസ്.സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച് പൊലീസുകാരന്‍ ഗോകുലിന്റെ മൊഴി* റാങ്ക് പട്ടികയില്‍ ഇടംപിടിച്ച മൂന്ന് പേര്‍ക്കും ഉത്തരങ്ങള്‍ അയച്ച് നല്‍കി. തട്ടിപ്പ് ആസൂത്രണം ചെയ്തത് ബന്ധു ജോലി ചെയ്യുന്ന കോച്ചിങ് സെന്റര്‍ കേന്ദ്രീകരിച്ചെന്ന് മൊഴിയിൽ പറയുന്നു.
🗞🏵 *കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്തു* നാലുദിവസത്തെ ചോദ്യംചെയ്യലിനു ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് . ചോദ്യം ചെയ്യലിൽ ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് ഇ.ഡി അറിയിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവകുമാറിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അറെസ്റ്.
🗞🏵 *എറണാകുളം ജില്ലയിലെ നഴ്സുമാര്‍ക്ക് കൊച്ചി മെട്രോയുടെ ആദരം* തൈക്കൂടം വരെ ദീര്‍ഘിപ്പിച്ച മെട്രോയുടെ ഉദ്ഘാടനശേഷമുള്ള ആദ്യ ഒാട്ടം ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള നഴ്സുമാരുമായി. തൈക്കൂടത്തെത്തിയ മെട്രോയ്ക്ക് പൗരാവലിയുടെ ആഭിമുഖ്യത്തില്‍ വന്‍ സ്വീകരണവും ഒരുക്കി.
🗞🏵 *പാലായിലെ സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ പി.ജെ. ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തല.* പാലായിലെ സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥി തന്നെയാണെന്ന് ചെന്നിത്തല വ്യക്തമാക്കി. ജോസ് ടോം യുഡിഎഫ് സ്വതന്ത്രനല്ലെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *ഷാര്‍ജയില്‍ സ്‌കൂള്‍ ബസിനു തീ പിടിച്ചു.* സംഭവത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജയുടെ കിഴക്കന്‍ പ്രദേശമായ കല്‍ബയില്‍ ആണ് സ്‌കൂള്‍ ബസിനു തീ പിടിച്ചത്.
🗞🏵 *മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വികെ ഇബ്രാഹിംകുഞ്ഞിനേയുമെല്ലാം കുരുക്കുന്ന ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിട്ട നടപടി വേട്ടയാടല്‍ അല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.* വിജിലന്‍സിന് അന്വേഷിച്ച് കണ്ടെത്താന്‍ പരിമിതികള്‍ ഉള്ളതുകൊണ്ടാണ് കേസ് സിബിഐയെ ഏല്‍പ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു.
🗞🏵 *സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കുട്ടികള്‍ക്ക് നല്‍കിയ ഓണ സന്ദേശം മനസിലായില്ലെന്ന ആരോപണവുമായി രംഗത്തെത്തിയ യുവമോര്‍ച്ച നേതാവിനെ വലിച്ച് കീറി ഒട്ടിച്ച് സോഷ്യല്‍മീഡിയ.* ‘വിദ്യാഭ്യാസ മന്ത്രിയുടെ ഓണസന്ദേശം ആണ്. കേള്‍ക്കുന്ന ഒരു കുട്ടിക്കും ഒന്നും മനസിലാകരുത് എന്ന് നിര്‍ബന്ധം ഉള്ള ആളാണ് വിദ്യാഭ്യാസ മന്ത്രി’ എന്നാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ കുറിച്ചത്.
🗞🏵 *ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള നിസാരമായ കുറ്റങ്ങള്‍ക്ക് നൂറു രൂപ പിഴയടച്ച് പോയിരുന്ന ജനം പിഴത്തുക അഞ്ചിരട്ടിയാക്കിയതോടെ കളം മാറ്റി ചവിട്ടി തുടങ്ങി.* പിഴ കോടതിയിലടച്ചോളാമെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരോട് വാഹനമോടിക്കുന്നവര്‍ പറയുകയാണ്. എന്നാല്‍ ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതിനെ സംബന്ധിച്ച് പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായും ആക്ഷേപമുണ്ട്.
🗞🏵 *ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും.* ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ ഇനി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചെങ്കിലും സുപ്രീംകോടതി അത് എതിര്‍ത്തു.
🗞🏵 *പിഞ്ചുകുഞ്ഞിനെ ബ്ലേഡ് കൊണ്ടു വരഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഞ്ചാവ് കേസിലെ പ്രതി* തന്നെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ വിരട്ടിയോടിച്ചു. എക്സൈസ് അറിയിച്ചനുസരിച്ച് പോലീസ് എത്തിയിട്ടും കതക് തുറന്നില്ല. ഒടുവില്‍ എക്സൈസിന്റെ ജോലിക്ക് തടസം സൃഷ്ടിച്ചതിന് കേസെടുത്തു.
🗞🏵 *ലൈസന്‍സില്ലാതെ വിദ്യാര്‍ത്ഥികള്‍ ഡ്രൈവര്‍മാരാവുന്നത് സ്ഥിരം കാഴ്ച്ചയാണ്, എന്നാല്‍ ഇനി അത് നടക്കില്ല.* സ്‌ക്കൂള്‍ പരിസരം കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കി. ഇതിനായി ട്യൂഷന്‍ സെന്ററുകള്‍ എന്നിവയുടെ പരിസരങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ സ്‌ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
🗞🏵 *പട്ടികജാതി വംശരായ ദലിത് ക്രൈസ്തവര്‍ക്കും പട്ടിക സംവരണം ലഭ്യമാക്കണമെന്നും മതേതരത്വം മുഖമുദ്രയായി ഭരണംനടത്തുന്ന ഇന്ത്യയില്‍ മതവിശ്വാസത്തില്‍ അവകാശം നിഷേധിക്കുന്നത് അനീതിയാണെന്ന് നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. വിന്‍സെന്റ് സാമുവല്‍ അഭിപ്രായപ്പെട്ടു.* ഡി.സി.എം.എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ നടന്ന നീതിഞായര്‍ ആചരണത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം നൽകരുതെന്ന് ആദ്യം പറഞ്ഞതു താനാണെന്നു കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുരളീധരൻ.* ആദ്യ പ്രളയകാലത്തു സഹായമായി ലഭിച്ച തുക അടിച്ചുമാറ്റിയതുകൊണ്ടാണു രണ്ടാം പ്രളയകാലത്തു സഹായം കുറഞ്ഞതെന്നും മുരളി പറഞ്ഞു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരേയും മുരളി രൂക്ഷ വിമർശനമുയർത്തി. മാനമില്ലാത്ത ബെഹ്റയാണു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടത്തിനു കേസ് കൊടുത്തതെന്നും ഈ മഡ്ഗുണനെ പിണറായിക്ക് എവിടെനിന്നാണു ഡിജിപിയായി കിട്ടിയതെന്നും മുരളീധരൻ ചോദിച്ചു.
🗞🏵 *മിഥാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞു.* 2021-ലെ ഏകദിന ലോകകപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കുട്ടിക്രിക്കറ്റിനോട് വിടപറയുന്നതെന്ന് മിഥാലി വ്യക്തമാക്കി.
🗞🏵 *ഹാരി പോട്ടർ പുസ്തകങ്ങൾ നീക്കം ചെയ്തുകൊണ്ട് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുള്ള കത്തോലിക്കാ സ്കൂളിലെ ലൈബ്രറി.* നാഷ്വില്ലെ സെന്റ് എഡ്വേർഡ് സ്കൂളിന്റെ അജപാലന പദവി വഹിക്കുന്ന ഫാ. ഡാൻ റീഹിലാണ് ഹാരി പോട്ടർ പുസ്തകങ്ങൾക്കെതിരെ ശക്തമായ നിലപാടുകളെടുതത്.
🗞🏵 *ദൈവത്തിന്റെ കാഴ്ചപ്പാടില്‍ എല്ലാവരും തുല്യരാണെന്നും ജാതിവര്‍ണ വിവേചനം നിയമനിര്‍മാണത്തിലൂടെയും ഉള്‍ക്കാഴ്ചയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഇതിനെ മറികടക്കാമെന്നും ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി.*,
🗞🏵 *കാപ്പനും ജോസും ഹരിയും ഉപതെരഞ്ഞെടുപ്പ് ഗോദയിൽ പോരാടാൻ തയാറായതോടെ പാലായിൽ ഇനി കാലവർഷ മഴയെ വകവയ്ക്കാതെ തീപാറും പോരാട്ടം.* തിങ്കളാഴ്ച രാത്രി വൈകി എൻഡിഎ സ്ഥാനാർഥിയായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരിയെ പ്രഖ്യാപിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേദിയിൽ അങ്കത്തട്ട് ഒരുങ്ങിയത്.
🗞🏵 *സുപ്രീം കോടതിയിൽ വീണ്ടും സീനിയോറിറ്റി തർക്കം.* സീനിയോറിറ്റി പരിഗണിച്ചാകണം ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കേണ്ടത് എന്നാവശ്യപ്പെട്ട് ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കു കത്തുനൽകി.
🗞🏵 *ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അറസ്റ്റിൽ.* വ്യാജ സത്യവാങ്മൂലം നൽകിയ കേസിലാണ് അമിത് ജോഗിയെ അറസ്റ്റ് ചെയ്തത്.
🗞🏵 *കോഴിക്കോട് കോർപ്പറേഷൻ യോഗത്തിൽ കൈയാങ്കളി.* വാക്കേറ്റത്തിലും കൈയേറ്റത്തിലും കൗണ്‍സിലർക്കു പരിക്കേറ്റു. പ്രതിപക്ഷ കൗണ്‍സിലറായ സി. അബ്ദുറഹ്മാനാണു പരിക്കേറ്റത്.
🗞🏵 *രണ്ടിലയിൽ ആശയക്കുഴപ്പം അവസാനിപ്പിക്കാതെ കേരള കോണ്‍ഗ്രസ്.* രണ്ടില ചിഹ്നമായി കിട്ടണമെങ്കിൽ പാർട്ടി വർക്കിംഗ് ചെയർമാൻ കത്തു നൽകണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ വ്യക്തമാക്കിയതോടെയാണു ജോസ് കെ. മാണി പക്ഷം വെട്ടിലായത്.
🗞🏵 *ടൈറ്റാനിയം കേസിൽ ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല.* കേസ് നനഞ്ഞ പടക്കമാണ്. സിബിഐ അല്ല ഇന്റര്‍പോള്‍ അന്വേഷിച്ചാലും കുഴപ്പമില്ല . പാലാ തിരഞ്ഞെടുപ്പ് കണ്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
🗞🏵 *കേരളാ കോൺഗ്രസ് പിളർന്നിട്ടില്ലെന്ന് ജോസ് കെ.മാണി എം.പി.* ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ യുഡിഎഫിന് മുന്നിലുണ്ട്. അത് പരിഹരിച്ചാൽ ഒരുമിച്ച് മുന്നോട്ടു പോകാനാകും.
🗞🏵 *ജമ്മുകശ്മീരില്‍ വംശഹത്യ നടക്കുന്നുവെന്ന പാക്കിസ്ഥാന്റെ വാദത്തിന് തെളിവുകളില്ലെന്ന് പാക്കിസ്ഥാന്റെ അഭിഭാഷകന്‍ ഖവര്‍ ഖുറേഷി.*
🗞🏵 *ഈ വര്‍ഷത്തെ പ്രളയത്തില്‍ കൃഷി നഷ്ടപ്പെവരുടെ കാര്‍ഷിക വായ്പകള്‍ക്ക് ഒരുവര്‍ഷം മൊറട്ടോറിയം നല്‍കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി തീരുമാനിച്ചു.* ഒാഗസ്റ്റ് 23 മുതല്‍ ഒരുവര്‍ഷത്തെക്കാണ് മൊറട്ടോറിയം.
🗞🏵 *ടൈറ്റാനിയം കേസ് സിബിെഎ അന്വേഷിച്ചോട്ടെയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.* ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
🗞🏵 *വ്യാജ മതനിന്ദാക്കുറ്റത്തിന്റെ പേരില്‍ എട്ടു വര്‍ഷത്തോളം മരണവും കാത്ത് ജയിലില്‍ കഴിഞ്ഞതിനു ശേഷം ഈ വര്‍ഷം മോചിതയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ വനിത ആസിയാ ബീബി നല്‍കിയ ആദ്യ അഭിമുഖം പുറത്ത്.* സഹനത്തിന്റെ കാലഘട്ടങ്ങളില്‍ തന്റെ ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു ഒരിക്കല്‍ പോലും വ്യതിചലിച്ചിട്ടില്ലെന്നും തന്റെ പെണ്‍മക്കള്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരിക്കല്‍ പോലും താന്‍ അവരുടെ മുന്നില്‍വെച്ച് കരഞ്ഞിട്ടില്ലെന്നും സണ്‍ഡേ ടെലിഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ ആസിയാ ബീബി പറഞ്ഞു. ജയില്‍ മോചിതയായയതിന് ശേഷം ആസിയ നല്‍കുന്ന ആദ്യത്തെ അഭിമുഖമാണിത്.
🗞🏵 *91 വയസുകാരനെ വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിനുള്ളിലാക്കി തട്ടിക്കൊണ്ടുപോയി.* സൗത്ത് ഡല്‍ഹിയില്‍ ഗ്രേറ്റര്‍ കൈലാഷ് – II പ്രദേശത്തുനിന്ന് കിഷന്‍ ദേവ് ഘോസ്‌ലയെയാണ് കാണാതായത്. വീട്ടുജോലിക്കാരന്‍ ബിഹാര്‍ സ്വദേശി കിഷന്‍ (22) ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയെന്നാണ് പ്രാഥമിക നിഗമനം.
🗞🏵 *ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം വീണ്ടെടുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം ഇനി പ്രിയങ്കാഗാന്ധിക്ക്.* 2022 ല്‍ നടക്കാനിരിക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതലയും പ്രിയങ്കയെ ഏല്‍പ്പിക്കാനാണ് നീക്കമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.പിയിലെ 80 സീറ്റുകളില്‍ ഒന്നുമാത്രം വിജയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ദൗത്യമാകും പ്രിയങ്ക ഗാന്ധിക്ക്.
🗞🏵 *പിറവം പള്ളിത്തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.* വിശ്വാസികളുടെ വികാരം സംരക്ഷിച്ചു കൊണ്ട് സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
🗞🏵 *വൃഷ്ടിപ്രദേശത്തുളള കനത്ത മഴ മൂലം മലമ്പുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉയർത്തും. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ വീതം ഉയർത്തുന്നതെന്ന്* മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വ്യക്തമാക്കി.
🗞🏵 *സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 72.18 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു*
🗞🏵സമൂഹ മാധ്യമത്തില്‍ പരസ്യമായി മുസ്ലീംവിരുദ്ധ പരാമര്‍ശം നടത്തിയ ആകാശവാണി പ്രോഗ്രാം ഡായറക്ടര്‍ കെ ആര്‍ ഇന്ദിരക്കെതിരെ പോലീസ് കേസെടുത്തു. *എന്നാൽ സിസ്റ്റേഴ്സിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സെബാസ്റ്റ്യൻ വർക്കിക്കെതിരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.* ഇയാൾക്കെതിരെ 70കേസുകൾ കൊടുത്തിട്ടും പോലിസ് നിസംഗത പാലിക്കുകയാണ്.
🗞🏵 *ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ മരിച്ച കേസില്‍ പൊലീസ് അട്ടിമറിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.* അപകട സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പൊലീസ് വാദം കള്ളം. മ്യൂസിയം, രാജ്ഭവന്‍ മേഖലകളിലായി ആറ് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതാണെന്നു വിവരാവകാശരേഖ തെളിയിക്കുന്നു.
🗞🏵 *ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാന്‍ തീരുമാനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ വ്യവസായ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.* തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്ടറിയില്‍ മാലിന്യസംസ്ക്കരണ പ്ളാന്‍റ് നിര്‍മ്മിക്കുവാനായി ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ക്രമക്കേട് നടന്നുവെന്നും സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായി എന്നുമാണ് കേസ്.
🗞🏵 *ഖാദി തൊഴിലാളികളുടെ പുതുക്കിയ മിനിമം വേതനം വിതരണം ചെയ്തു.* കണ്ണൂരില്‍ നടന്ന ഖാദി ബോര്‍ഡ് ഓണം മീറ്റില്‍ വച്ചാണ് മന്ത്രി ഇ.പി.ജയരാജന്‍ വേതന വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
🗞🏵 *ഡ്യൂട്ടിയിലുള്ള ഡോക്ടറെ ആക്രമിച്ചാല്‍ പത്ത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവന്നേക്കാം.* കൂടാതെ പത്തുലക്ഷം രൂപവരെ പിഴയും നല്‍കേണ്ടിവരും. ഡോക്ടര്‍മാര്‍ക്കുനേരെയുള്ള അക്രമം തടയാന്‍ ലക്ഷ്യമിട്ട് നിയമനിര്‍മാണത്തിന് ബില്ലിന്‍റെ കരട് കേന്ദ്ര ആരോഗ്യമന്ത്രാലയം
തയ്യാറാക്കിക്കഴിഞ്ഞു.
🗞🏵 *കൊച്ചി മുത്തൂറ്റ് ഫിനാൻസിന്റെ ബാനര്‍ജി റോഡിലെ ഹെഡ് ഓഫീസ് ഉപരോധിച്ച സി.ഐ.ടി.യു പ്രവര്‍ത്തകരെ മറികടന്ന് ജീവനക്കാര്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം.* ജീവനക്കാരെ പൊലീസ് തടഞ്ഞു. ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജീവക്കാരും പ്രതിഷേധിക്കുകയാണ്.
🗞🏵 *കൊച്ചി മുത്തൂറ്റ് ഫിനാൻസിന്റെ ബാനര്‍ജി റോഡിലെ ഹെഡ് ഓഫീസിലെ സിഐടിയു സമരത്തിനെതിരെ എംഡി.* സമരത്തിൽ പ്രതിഷേധിച്ച് ജോസഫ് അലക്സാണ്ടർ ഓഫീസിന് പുറത്ത് കുത്തിയിരിക്കുന്നു. ജീവനക്കാരെ ഓഫീസില്‍ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യം.
🗞🏵 *പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം നൽകാനാകില്ലെന്ന നിലപാട് ആവർത്തിച്ച് കേരള കോണ്‍ഗ്രസ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ്.* ഇതോടെ ജോസ് സ്വതന്ത്രചിഹ്നത്തില്‍ മല്‍സരിക്കും. നാമനിര്‍ദേശപത്രികയില്‍ ഒപ്പുവയ്ക്കില്ലെന്നും ജോസഫ്. ജോസ് ടോം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണെന്നും ജോസഫ് പറഞ്ഞു.
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
*ഇന്നത്തെ വചനം*
നോഹയുടെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്‍െറ ആഗമനം. ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളില്‍,
നോഹ പേടകത്തില്‍ പ്രവേശി ച്ചദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്‌തും ചെയ്‌തുകൊടുത്തും കഴിഞ്ഞുപോന്നു.
ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവര്‍ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍െറ ആഗമനവും.
അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും; ഒരാള്‍ എടുക്കപ്പെടും മറ്റെയാള്‍ അവശേഷിക്കും.
രണ്ടു സ്‌ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും, മറ്റവള്‍ അവശേഷിക്കും.
നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍.
കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്‍െറ ഭവനം കവര്‍ ച്ചചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറിയുന്നു.
അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.
മത്തായി 24 : 37-44
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
*വചന വിചിന്തനം*
ജാഗ്രതയെ കുറിച്ചാണ് ഈശോ നമ്മോട് പറയുന്നത്. ജാഗ്രത നിരന്തരം വേണ്ട ഒരു കാര്യമാണ്. ഏതെങ്കിലും ഒരു നിമിഷത്തെ ജാഗ്രത കുറവ് മുഴുവൻ പരാജയത്തിനും കാരണമായിത്തീരും. കാവൽക്കാരുടെ ജാഗ്രതയാണ് കവർച്ചകളിൽ നിന്നും സംരക്ഷിക്കുന്നത്. ഈശോ നമ്മളോട് ജാഗ്രത പുലർത്തുവാൻ ആവശ്യപ്പെടുമ്പോൾ നമ്മളും കാവൽക്കാരാണ് എന്ന് അവിടുന്ന് ഓർമിപ്പിക്കുകയാണ്. തിന്മയ്ക്കെതിരെ ജാഗ്രത പുലർത്തണം കാരണം നമ്മൾ ധാർമികതയുടെ കാവൽക്കാരാണ് .നമ്മുടെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ധാർമികത കാത്തുസൂക്ഷിക്കുവാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു. വിശ്വാസത്തിന്റെ കാര്യത്തിലും ജാഗ്രത പുലർത്തണം. കാരണം നമ്മൾ വിശ്വാസത്തിന്റെ കാവൽക്കാരാണ്. അക്രമികൾ കടന്നു വരുമ്പോൾ കാവൽക്കാരാണ് ആദ്യം ആക്രമിക്കപ്പെടുന്നത്. ഇന്ന് സഭ നേരിടുന്ന നിരന്തരമായ ആക്രമണങ്ങളുടെ കാരണം മറ്റൊന്നുമല്ല. സഭ ഈ ലോകത്തിൽ കാവൽക്കാരി ആണ്. വിശ്വാസത്തിന്റെയും ധാർമികതയുടെയും.
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*