സംസ്ഥാനത്തിന്റെ പൊതുവികസനത്തിനായി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ കിഫ്ബിയില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതായി റിപ്പോര്‍ട്ട്
2016ല്‍ ഭേദഗതി ചെയ്ത കിഫ്ബി നിയമത്തില്‍, സിഎജിക്ക് പകരം പരിശോധനക്കായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്താന്‍ വ്യവസ്ഥയുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ ഉപദേശക സമിതി, ഓഡിറ്റിന് പകരമാവില്ലെന്ന വസ്തുത സിഎജി ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അവഗണിക്കുന്നു.
വന്‍ തോതില്‍ സര്‍ക്കാര്‍ മുതല്‍ മുടക്കും തിരിച്ചടവിന് സാമ്ബത്തിക സഹായം നല്‍കേണ്ട വന്‍ ബാധ്യതയും ഉള്ളതിനാല്‍ സമ്ബൂര്‍ണ്ണ പ്രവര്‍ത്തന ഓഡിറ്റ് അനിവാര്യമാണെന്നു പലതവണ ചീഫ് സെക്രട്ടറിക്കും ധനസെക്രട്ടറിക്കും ഒടുവില്‍ മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീക്കമൊന്നും ഉണ്ടായിട്ടില്ല.എന്നാല്‍ കിഫ്ബി ആക്ടില്‍ സിഎജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നു കാട്ടി സിഎജിയില്‍ നിന്നു കണക്കുകള്‍ മറച്ചുപിടിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ കിഫ്ബിയില്‍ സമഗ്ര ഓഡിറ്റിങ്ങ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.