തിരുവനന്തപുരം: കാഞ്ഞിരംകുളം മൗണ്ട് കാർമൽ റെസിഡൻഷ്യൽ സ്കൂളിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.ഒരു ബസ് തീവച്ചു നശിപ്പിച്ചു. സ്കൂളിന്റെ എസി ബസാണ് കത്തിച്ചത്. ഏഴു ബസുകൾ അടിച്ചുതകർത്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് ആക്രമണം നടന്നതെന്നാണു സൂചന. സ്കൂൾ വളപ്പിൽ നിർത്തിയിട്ട വാഹനങ്ങളാണ് അടിച്ചു തകർത്തത്. സംഭവത്തെ തുടർന്നു സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ കാരണമെന്താണെന്നും ആരാണ് അക്രമത്തിനു പിന്നിലെന്നും വ്യക്തമല്ല. സ്കൂൾ മാനേജ്മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പോലീസ് പറഞ്ഞു.
സാമുഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം: സ്കൂള്‍ ബസ്സുകള്‍ക്ക് നേരെ അക്രമണം
