തിരുവനന്തപുരം : പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോം വിഷയത്തിൽ തന്റെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചു പിജെ ജോസഫ്. ജോസ് ടോമിന് ചിഹ്നം നൽകാൻ ആവില്ലെന്നും അദ്ദേഹത്തെ യൂ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാർഥി ആയെ കണക്കാക്കാൻ ആകു എന്നും അദ്ദേഹം വ്യക്തമാക്കി.. അത്തരം ഒരു പിന്തുണ മാത്രമേ അദ്ദേഹത്തിന് നൽകാൻ ആകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
എന്നാൽ അതിനോട് യോജിക്കാൻ ആവുന്നില്ലെന്നും ജോസ് ടോം കോൺഗ്രസ്‌ സ്ഥാനാർഥി തന്നെ ആണെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും രംഗത്തെത്തി… തനിക്ക് പാലാ തിരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പിജെ ജോസഫിനും യുഡിഫ് നും ആയിരിക്കുമെന്ന് ജോസ് ടോം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് നാമനിർദേശ പത്രിക ജോസ് ടോം സമർപ്പിച്ചിരുന്നു.. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു വിവാദം.. സ്വതന്ത്ര സ്ഥാനാർഥി ആയും യുഡിഫ് സ്ഥാനാർഥി ആയും നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.