ജോസ് വള്ളനാട്ട്‌

തലശ്ശേരി അതിരൂപത കെ സി വൈ എം ജോയിന്റ് സെക്രട്ടറി നിമിഷ ടോം മേമനായിൽ
ഇനി നമ്മുടെ കൂടെ……..
ഇല്ല……

അവളുടെ മരണവും മൃതസംസ്ക്കാരവും നെഞ്ചിൽ ഒരു നീറ്റലായി അവശേഷിക്കുന്നു…
അവളുടെ ഇടിഞ്ഞു വീഴാറായ പഴയ ഇടുങ്ങിയ വീട്…
വല്യമ്മയും അമ്മയും ചേച്ചിയും അടക്കം നാല് സത്രീ ജൻമങ്ങൾ അവിടെ കഴിയുന്നു….

പപ്പ വർഷങ്ങൾക്ക് മുമ്പേ വിട പറഞ്ഞു….
അവളുടെ മൃതദേഹം വഹിച്ച് കൊണ്ട് വരുവാൻ തോടിന് ഒരു പാലം പോലുമില്ല…

നല്ലവരായ നാട്ടുകാർ കമുകുകൾ കൂട്ടി കെട്ടി ഉണ്ടാക്കിയ പാലത്തിലൂടെ അതീവ സാഹസികമായി മൃതദേഹം ഇക്കരെ എത്തിച്ചു…

ഒരു നടപ്പ് വഴി പോലുമില്ലത്ത ഈ വീട്ടിൽ നിന്നുമാണ് എപ്പോളും ഇവൾ മനുഷ്യനന്മയ്ക്ക് വേണ്ടി ഇറങ്ങി പുറപ്പെട്ടിരുന്നത്….

ജീവിതത്തിലെ ദാരിദ്ര്യവും ദു:ഖവുമെല്ലാം ഉള്ളിലൊതുക്കി അവൾ എപ്പോഴും ചിരിച്ചു…
ചിരിപ്പിച്ചു…

അവൾ എല്ലാവരുടെയും ആവശ്യങ്ങൾ മനസ്സിലാക്കി സഹായിച്ചു…

നമ്മൾ മാത്രം അവളുടെ ദു:ഖങ്ങൾ മനസ്സിലാക്കാൻ വൈകി…
ഫെയ്സ് ബുക്കിൽ അവളെഴുതി…
തോൽക്കാൻ മനസില്ലെന്ന്

എവിടെ നമ്മുടെ കത്തോലിക്കാ സഭ…… ?????

കത്തോലിക്കാ സഭ ഓടി നടന്ന് നാടു മുഴുവൻ ഒരു പാട് നന്മ പ്രവൃത്തികൾ ചെയ്യുന്നുണ്ട്… എന്നിട്ടോ കിട്ടുന്നത് മുഴുവൻ അവഹേളനങ്ങളും, നിന്ദനങ്ങളും…,

മാറി ചിന്തിക്കണ്ട കാലം അതിക്രമിച്ചു.

നിമിഷയെ പോലെ നൂറുകണക്കിന് കുടുംബങ്ങൾ സ്വന്തമായി സൗകര്യങ്ങൾ ഉള്ള ഒരു ഭവനം പോലും ഇല്ലാതെ, എന്നാൽ പരാതിയോ പരിഭവങ്ങളോ ഇല്ലാതെ കഴിയുന്നവരുണ്ട് ,ഈ കേരളത്തിൽ തന്നെ,

എല്ലാവരെയും പ്രീതിപ്പെടുത്താൻ സഭ ചെയ്യുന്ന നന്മ പ്രവൃത്തികൾ നിർത്തിയിട്ട്, വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഭാ വിശ്വാസികളുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കി അവരെ കൈ പിടിച്ച് ഉയർത്തിയിട്ട് മതി, അധികാരികളുടെയും, സർക്കാരിന്റെയും പ്രീതി പിടിച്ചുപറ്റാൻ,..

ആദ്യം സ്വന്തം മക്കൾ എങ്ങനെ കഴിയുന്നു എന്ന് ചിന്തിക്കുക.മരിച്ച് കഴിയുമ്പോൾ അയ്യോ അവന്, അവൾക്ക് ഒരു വീടില്ലായിരുന്നു, വീട്ടിലേയ്ക്ക് വഴി ഇല്ലായിരുന്നു എന്ന് വിലപിച്ചിട്ട് കാര്യമില്ല, അവൾ ജീവിച്ചിരുന്നപ്പോൾ നമ്മുടെ ഇടയിൽ ആയിരുന്നു,അന്ന് തോന്നാത്ത സഹതാപം മരിച്ച് കഴിഞ്ഞ് കാണിക്കുന്നത് ഒരു വക പ്രഹസനമാണ്.

ന്യൂനപക്ഷ സംവരണത്തിൽ ക്രിസ്ത്യാനിക്ക് പേര് മുൻപന്തിയിൽ, ലഭിക്കുന്നതോ വളരെ തുച്ഛം, ഇതൊന്നും അന്വേഷിക്കാനോ ഒന്നും സഭാനേതൃത്വത്തിന് സമയമില്ല. സഭാ മക്കൾ എന്നും പിന്നോക്കാവസ്ഥയിൽ കഴിയണ്ടവരാണല്ലോ….. ഇനി എങ്കിലും ഒരോ ഇടവകയിലും ഇതുപോലെ കഴിയുന്ന മക്കളെ കണ്ടെത്തി വേണ്ട സഹായം ചെയ്യാൻ സഭാ നേതൃത്വം മുന്നോട്ട് വരണം,
NB :#സഭ #ചെയ്യുന്നില്ല #എന്നതല്ല #ഇതു #കൊണ്ട് #അർത്ഥമാക്കുന്നത്. അർഹതപ്പെട്ടവർ ധാരാളം ഉണ്ട്, അവരൊന്നും ചോദിച്ച് വരില്ല കണ്ടറിഞ്ഞ് കൊടുക്കുക,