തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര പാൽ ഉല്‍പാദനം കുറഞ്ഞു. പ്രതിസന്ധി നേരിടാൻ ഇത്തവണ ഓണക്കാലത്ത്, മില്‍മ എട്ട് ലക്ഷം ലിറ്റര്‍ പാൽ കര്‍ണാടകത്തിൽ നിന്നെത്തിക്കും. ക്ഷീര കർഷകരുടെ കൊഴിഞ്ഞുപോക്ക് തടയാൻ പാല്‍ വില കൂട്ടാൻ നിർബന്ധിതമായിരിക്കുകയാണ് മിൽമ.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പാലിന്‍റെ ആഭ്യന്തര ഉല്‍പാദനം പന്ത്രണ്ടര ലക്ഷം ലീറ്ററിനു മുകളിലായിരുന്നു. ഈ വര്‍ഷം അത് 11ലക്ഷമായി കുറഞ്ഞു. ഓണാഘോഷങ്ങള്‍ കൂടി ആയതോടെ ആവശ്യത്തിന് പാല്‍ നല്‍കാൻ കഴിയാത്ത അവസ്ഥയിലാണ് മില്‍മ. ഇതോടെ കര്‍ണാകട ഫെഡറേഷന്‍റെ സഹായം തേടുകയായിരുന്നു. അതിനിടെ ക്ഷീരോല്‍പാദന മേഖലയില്‍ നിന്ന് കര്‍ഷകരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്.നിലവില്‍ ഒരു ലീറ്റര്‍ പാലിന് മില്‍മ കര്‍ഷകന് നല്‍കുന്നത് 32 രൂപയാണ്.