തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജില്‍ മാത്രമല്ല , കൊച്ചിയിലും കോഴിക്കോടും ഇടിമുറികള്‍ സജീവമാണെന്ന് റിപ്പോര്‍ട്ട്,കേരളത്തിലെ മറ്റു കോളജുകളിലും ഇടമുറികളുണ്ടെന്ന് കമ്മീഷൻ റിപ്പോർട്ട്. ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷനായ സ്വതന്ത്ര കമ്മീഷനാണു റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ഇന്നു ഗവർണർക്കു കൈമാറും. തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് മടപ്പള്ളി കോളജ് എന്നിവയാണു നിലവിൽ ഇടിമുറികൾ പ്രവർത്തിക്കുന്ന കലാലയങ്ങളായി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. അസംഘടിതരായ വിദ്യാർഥികളുടെ പരാതികൾക്കു വില നൽകുന്നില്ലെന്നും ഉന്നത രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയോടെയാണു കലാലയങ്ങൾ കലാപ സ്ഥലങ്ങളാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനി ആത്മഹത്യാശ്രമം നടത്തിയതിനു പിന്നാലെയാണു കമ്മീഷൻ രൂപീകരിച്ചത്. വിദ്യാർഥികൾ, അധ്യാപകർ, മറ്റു സംഘടനകൾ എന്നിവയിൽ നിന്നടക്കം കമ്മീഷൻ വിവരങ്ങൾ ആരാഞ്ഞിരുന്നു.
യൂണിവേഴ്സിറ്റി കോളജില്‍ മാത്രമല്ല, കൊച്ചിയിലും കോഴിക്കോടും ഇടിമുറികള്‍ സജീവം:കലാലയങ്ങള്‍ കലാപകേന്ദ്രങ്ങളോ?
