-
ജോളി
പത്തൊൻപത് ലക്ഷം മനുഷ്യർ ഒരു രാത്രികൊണ്ട് എങ്ങനെയാണ് അന്യരായി പോയത്…? എങ്ങനെയാണ് ഇത്രയും മനുഷ്യർ രാജ്യമില്ലാത്തവരുടെ പട്ടികയിലേക്ക്
എറിയപ്പെട്ടത്. ..? പൗരന്മാരല്ലാതായിപോയ മനുഷ്യരിൽ ബഹുഭൂരിപക്ഷം പെരും ആസാമിൽ നിന്നുള്ളവരായത് എങ്ങനെയാണ്…? ഇത്രയും മനുഷ്യർ അന്യവൽക്കരിക്കപ്പെട്ടതിന്റെ പിന്നിൽ വ്യക്തമായ കാരണങ്ങൾ ഉണ്ടാകില്ലേ..?
ഉണ്ട്.. ഈ കുടിയേറ്റക്കാർ ബംഗ്ളാദേശികളും അവരുടെ പിന്മുറക്കാരുമാണ്… ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്ക് ഈ അടുത്ത കാലം വരെ കുടിയേറ്റം നിർബാധം തുടരുന്നുണ്ടായിരുന്നു.കുടിയേറ്റക്കാര്‍ക്കെതിരെ അസാം സംയുക്ത വിദ്യാര്‍ത്ഥി യൂണിയന്‍ ഏഴ് വർഷമായി പ്രക്ഷോഭത്തിലായിരുന്നു.ക്രമസമാധാന പ്രശ്നവും വ്യാജ രേഖ ചമച്ച് തൊഴിൽ നേടിയെടുക്കലും വ്യാപകമായി ആസാമിൽ നടന്നിരുന്നു.എന്തിനേറെ കേരളത്തിൽ പോലും ബംഗ്ലാദേശികൾ വ്യാജരേഖയുടെ പിൻബലത്തിൽ കുടുംബമായി ജോലി ചെയ്ത് ജീവിക്കുന്നുണ്ട്..കുടിയേറ്റക്കാര്‍ക്കെതിരെ അസാം വിദ്യാര്‍ത്ഥി യൂണിയന്‍ ഏഴ് വർഷം നടത്തിയ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ 1985ല്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ട അസാം കരാറിലെ വ്യവസ്ഥയാണ് പൗരത്വ രജിസ്റ്ററിന് ആധാരം…
കരാര്‍ പ്രകാരം 1971 മാര്‍ച്ച് 24 അര്‍ദ്ധരാത്രിയാണ് കുടിയേറ്റക്കാരെ നിര്‍ണയിക്കാനുള്ള കട്ടോഫ് തീയതി… പാർലിമെന്റ് അംഗീകരിച്ച നിയമനുസരിച്ച് അതിന് ശേഷം എത്തിയവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കണം. 1971 മാര്‍ച്ച് 24 അർദ്ധരാത്രി വരെ വോട്ടര്‍ പട്ടികയിലോ സമാനമായ രേഖകളിലോ പേരുണ്ടായിരുന്നവരും അവരുടെ പിന്മുറക്കാരും രജിസ്റ്ററില്‍ ഇടം നേടി…മൂന്ന് കോടി മുപ്പത് ലക്ഷത്തി ഇരുപത്തേഴായിരത്തി അറുനൂറ്റി അറുപത്തൊന്ന് ബംഗ്ലാദേശി കുടിയേറ്റക്കാരാണ് രാജ്യത്തുണ്ടായിരുന്നത്… ഇവരോട് പൗരത്ത്വം തെളിയിക്കുന്ന രേഖ ഹാജരാക്കാൻ സർക്കാർ ആവശ്യപ്പെടുന്നു.പെട്ടന്നൊരു രാത്രികൊണ്ട് ആവശ്യപ്പെടുകയോ അന്യരാക്കപ്പെടുകയോ ചെയ്തതല്ല ഇവർ.പൗരത്വ രജിസ്റ്ററിലേക്ക് 2015 മേയ് മുതല്‍ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാൻ ഇവർക്ക് സമയം അനുവദിച്ചിരുന്നു.അപേക്ഷിച്ച 3,30,27,661പേരില്‍ 19,06,657 പേരെയാണ് ഒഴിവാക്കിയത്. അസാമില്‍ വേരുകളുണ്ടെന്ന് വ്യക്തമായ 3,11,21,004 പേരെ പൗരന്മാരായി ഇന്ത്യ ഗവർമെന്റ് അംഗീകരിച്ചു. 2018 ജൂലായ് 30ന് പ്രസിദ്ധീകരിച്ച അന്തിമ കരട് രജിസ്റ്ററില്‍ അസാമില്‍ താമസിക്കുന്ന 40 ലക്ഷത്തോളം ആളുകള്‍ പുറത്തായിരുന്നു. അതിനെതിരെ രാജ്യത്തിനകത്തുനിന്നുതന്നെ വ്യാപക പരാതികളും വിമർശനങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്തിമ രജിസ്റ്റര്‍ തയ്യാറാക്കിയത്.പുറത്തായവർക്ക് വീണ്ടും അപേക്ഷിക്കാൻ സുപ്രീകോടതി അനുമതി നൽകി.സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ നടന്ന പുറത്തായവരുടെ പൗരത്വ പരിശോധനയിൽ പുറത്തായ 40 ലക്ഷത്തില്‍ 19ലക്ഷം പേര്‍ വീണ്ടും പുറത്താവുകയായിരുന്നു.
ഈ പുറത്തായ പത്തൊൻപത് ലക്ഷം പേർക്ക് സർക്കാർ ഇനിയും അവസരങ്ങൾ നൽകിയിട്ടുണ്ട്.പുറത്തായവരെ ഉടന്‍ വിദേശികളായി പ്രഖ്യാപിക്കില്ല.നിയമവഴികള്‍ അടയുന്നതു വരെ ആരെയും തടവിലാക്കില്ല.ഇവര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടികളുടെ നിയമസഹായം ലഭ്യമാക്കും.ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ എല്ലാ നിയമ വഴികളും സ്വീകരിക്കാം.120 ദിവസത്തിനകം ഫോറിന്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാം.ട്രൈബ്യൂണലുകള്‍ ആറ് മാസത്തിനകം തീര്‍പ്പുണ്ടാക്കണം.ട്രൈബ്യൂണല്‍ തള്ളിയാല്‍ ഹൈക്കോടതിയെയും സുപ്രീകോടതിയെയും സമീപിക്കാം.വിവിധ മനുഷ്യാവകാശ സംഘടനകളുടെ സഹായം ആവശ്യപ്പെടാം, സ്വീകരിക്കാം. പരാതികള്‍ക്ക് ഇപ്പോള്‍ നൂറ് ഫോറിന്‍ ട്രൈബ്യൂണലുകള്‍ പരിഗണിക്കും. ഈ മാസം പുതുതായി 200 ഫോറിൻ ട്രൈബുണലുകൾ കൂടി കൂടി തുടങ്ങുംപുറത്തായവരെ പാർപ്പിക്കാൻ നൂറ് ക്യാമ്പുകൾ പണിയും.ക്രമാതീതമായ കുടിയേറ്റം തടയുക എന്നത് ഏതൊരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യമാണ്..
സ്വാതന്ത്ര്യത്തിന് ശേക്ഷം മാനുഷിക പരിഗണയോടെ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ ഉൾക്കൊണ്ട രാജ്യമാണ് ഇന്ത്യ.യാതൊരു നിയന്ത്രണവുമില്ലാതെ ബംഗ്ലാദേശ് കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും അവരുടെ പൗരന്മാരെ ഇന്ത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട് എന്നത് പകൽ പോലെ തെളിയിക്കപ്പെട്ടതാണ്.. ഏതൊരു രാജ്യത്തേക്കും നുഴഞ്ഞു കയറാനും വ്യാജരേഖ ചമച്ച് ആ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും മതപരമായും സാമൂഹ്യ പരമായും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാനും മിടുക്കരാണ് ബംഗ്ലാദേശികൾ എന്ന് അവരെ അടുത്തറിയുന്ന മലയാളികൾക്ക് മനസിലാകും.. കേരളത്തിൽ തന്നെ ബംഗാളികളുടെ കൂടെ ബഗ്ളാദേശികളുമുണ്ട്…
ഇവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നുമുണ്ട്.കേരളീയന്റെ സ്വൈര്യജീവിതത്തിന് ഇവരിൽ നിന്ന് ഒരു തടസം നേരിട്ടാൽ ഇപ്പോൾ ഈ മനുഷ്യാവകാശം പ്രസംഗിക്കുന്ന നമ്മൾ തന്നെ അവരെ അടിച്ചോടിക്കും എന്ന കാര്യത്തിൽ ഒരു സംശയമില്ല.അഭയാർത്ഥികളെ കൈകാര്യം ചെയ്യുന്ന ഏതൊരു രാജ്യത്തെക്കാളും ഒരു പടികൂടി നല്ല നിലയിലാണ് ഇന്ത്യ അഭയാർത്ഥികളെ കൈകാര്യം ചെയ്യുന്നത് എന്ന് വസ്തുനിഷ്ടമായി താരതമ്മ്യം ചെയ്‌താൽ നമ്മുക്ക് മനസിലാകും.സംഭവങ്ങൾക്കൊരു വ്യക്തതയില്ലാതെ അഭയാർത്ഥി പ്രശ്നത്തിന്റെ പേരിൽ കുറെ കണ്ണീർ പോസ്റ്റുകൾ കണ്ടതിന്റെ വെളിച്ചത്തിലാണ് ഇത് എഴുതുന്നത്