ന്യൂഡല്‍ഹി : അപകട നില തരണം ചെയ്തതിനെ തുടര്‍ന്ന് ഐസിയുവില്‍ നിന്നും വാര്‍ഡിലേയ്ക്ക് മാറ്റിയ ഉന്നാവ് കേസ് പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഐസിയുവില്‍ നിന്നും വാര്‍ഡിലേയ്ക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെട്ടാല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്ന് സിബിഐ നേരത്തെ പറഞ്ഞിരുന്നു.ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മാവനു വേണ്ടി കേസ് നടത്തുന്നയാള്‍ക്ക് നേരെ കഴിഞ്ഞ ദിവസം വധശ്രമം ഉണ്ടായിരുന്നു. ഉന്നാവ് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മാവനെതിരെ ആറ് കേസുകള്‍ നിലവിലുണ്ട്. തിഹാര്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്കിടിച്ചത്.