ന്യൂഡല്‍ഹി: വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയ്‌ക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തി. പഠാന്‍കോട്ട് എയര്‍ബേസില്‍ വെച്ചാണ് ഇരുവരും ചേര്‍ന്ന് മിഗ് 21 പറത്തിയത്. 

ഫെബ്രുവരിയില്‍ പാകിസ്താന്‍ പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദന്‍ വെടിവെച്ചിട്ടിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ചിട്ടു. അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. 

ഇന്ത്യയുടെയും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുടെയും ഫലമായി മാര്‍ച്ച് ഒന്നാം തിയതി അഭിനന്ദനെ പാകിസ്താന്‍ വിട്ടയച്ചത്. രാജ്യം അഭിനന്ദന് വീരചക്ര ബഹുമതി നല്‍കി ആദരിച്ചിട്ടുമുണ്ട്