കൊച്ചി: അങ്കമാലി അതിരൂപതയില്‍ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പാക്കാന്‍ മെത്രപ്പൊലീത്തന്‍ വികാരിയായി നിയമിക്കപ്പെട്ട ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്റണി കരിയിലിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന്‌ അതിരൂപത അല്‍മായ മുന്നേറ്റം.അതിരൂപതയിലെ ഭൂമി ഇടപാട് കേസില്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ട് പുറത്തു വിടണം. ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്ക് വന്ന സാമ്ബത്തിക നഷ്ടം സിനഡ് നികത്തണമെന്നും അതിരൂപത അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു.