വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍റെ കാല്പാടുകള്‍ പിന്‍തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് ആഫ്രിക്കയുടെ തെക്കന്‍ അതിരുകളിലെ 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും.
മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക്
മൊസാംബിക്, മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേയ്ക്കാണ് സമാധാന ദൂതുമായി ഈ അപ്പസ്തോലിക യാത്ര. സെപ്തംബര്‍ 4-Ɔο തിയതി ബുധനാഴ്ച ആരംഭിക്കുന്ന യാത്ര 10-Ɔο തിയതി ചൊവ്വാഴ്ചയാണ് സമാപിക്കുന്നത്. സമാധാനം, സാഹോദര്യ കൂട്ടായ്മ, പ്രത്യാശ എന്നീ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടുള്ളതാണ് ഒരാഴ്ച നീളുന്ന ഈ അപ്പസ്തോലിക സന്ദര്‍ശനം. മൊസാംബക് ആഫ്രിക്കാ ഭൂഖണ്ഡത്തിന്‍റെ തെക്കു-കിഴക്കന്‍ അതിര്‍ത്തിയില്‍ കിടക്കുമ്പോള്‍, മഡഗാസ്ക്കറും, മൗറീഷ്യസും അങ്ങകലെ ഇന്ത്യാമഹാസമുദ്രത്തില്‍ കിടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുമാണ്. അതിരുകള്‍ തേടിയുള്ള അജപാലനയാത്രയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ 31-Ɔമത് പ്രേഷിതയാത്ര.