ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിപൂര്‍വ്വം തുടക്കമായി.ലിമെറിക്ക് രൂപതാ വികാര്‍ ജനറാളും പാരിഷ് പ്രീസ്റ്റുമായ ഫാ.ടോണി മുള്ളിന്‍സ് കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ചെയ്തു.ദാഹിച്ചു വലയുന്നവര്‍ ഒരു തടാകത്തില്‍ നിന്നും ദാഹജലം കുടിക്കുന്നതുപോലെയാണ് ദൈവവചനം ധ്യാനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഒരു വ്യക്തി സ്വീകരിക്കുന്നതെന്നും, തന്നെത്തന്നെ നവീകരിക്കാനുള്ള ഒരു അവസരമായി ഈ കണ്‍വെന്‍ഷന്‍ മാറുകയും എല്ലാവര്‍ക്കും സമൃദ്ധമായി ദൈവാനുഗ്രഹം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും സന്ദേശത്തില്‍ ഫാ.ടോണി പറഞ്ഞു.