കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അറസ്‌റ്റില്‍. വിജിലന്‍സാണ് അറസ്‌റ്റ് ചെയ്‌തത്. ടി.ഒ സൂരജ് അടക്കം നാലു പേരെയാണ് കേസില്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. അഴിമതി, വഞ്ചന, ഗൂഡാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, നിര്‍മാണക്കമ്ബനിയായ ആര്‍.ഡി.എസ് പ്രൊജക്‌ട്സ് എം.ഡി സുമിത് ഗോയല്‍, ആര്‍.ബി.ഡി.സി.കെ അസിസ്‌റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരാണ് അറസ്‌റ്റിലായ മറ്റു പ്രമുഖര്‍.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ടി. ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. സൂരജ് സെക്രട്ടറി ആയിരിക്കുമ്ബോഴാണ് പാലത്തിന് കരാര്‍ നല്‍കുന്നത്. എന്നാല്‍ അന്നത്തെ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ചോദ്യംചെയ്യലിന് ശേഷം ടി.ഒ സൂരജ് പ്രതികരിച്ചത്.