4

വാർത്തകൾ

🗞🏵 *കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസിന് പാലാ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍ പടയൊരുക്കം* സമ്മര്‍ദ്ദത്തിന് വഴങ്ങി പാര്‍ട്ടിയുടെ ഈ സീറ്ര് ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കരുതെന്നാണ് ആവശ്യം.

🗞🏵 *ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വീണ്ടും ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.* ഇത്രയും ഉണ്ടായിട്ടും മുഖ്യമന്ത്രി പാഠം പടിക്കുന്നില്ലെന്നും വീണ്ടും ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

🗞🏵 *ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ യുദ്ധഭീതി മുഴക്കി പാകിസ്താന്‍.* സര്‍ഫേസ് ടു സര്‍ഫേസ് മിസൈലായ ഗസ്‌നവി എന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

🗞🏵 *ഡോ​​​റി​​​യ​​​ന്‍ കൊ​​​ടു​​​ങ്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്ന് കോ​​​മ​​​ണ്‍​​​വെ​​​ല്‍​​​ത്ത് ഓ​​​ഫ് പ്യൂ​​​ര്‍​​​ട്ടോ​​​റി​​​ക്കോ​​​യി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡൊണാള്‍ഡ് ട്രം​​​പ് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു.* ഫെ​​​ഡ​​​റ​​​ല്‍ സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​നും നി​​​ര്‍​​​ദേ​​​ശി​​​ച്ചു.

🗞🏵 *സഫിയ വധക്കേസിലെ ഒന്നാം പ്രതി കെ സി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവാക്കി കുറച്ചു.* 13 കാരിയായ സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട കേസിലാണ് ഹൈക്കോടതി വിധി.

🗞🏵 *റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സ്വര്‍ണ്ണവില കുതിക്കുന്നു.* ആഭ്യന്തരവിപണിയില്‍ ചരിത്രത്തിലാദ്യമായി പവന് വില 26000 രൂപ കടന്നു 200 രൂപ വര്‍ധിച്ച്‌ 26,120 എന്ന റെക്കോര്‍ഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 3,265 രൂപയായി.

🗞🏵 *ഇത്തവണ സ്‌കൂളുകളില്‍ ഓണാഘോഷത്തിന് ഡിജിറ്റല്‍ അത്തപൂക്കളങ്ങള്‍ ഒരുക്കാമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം.* ഓണത്തിന്റെ മുഖ്യ ആകര്‍ഷണമായ പൂക്കളം കമ്ബ്യൂട്ടറില്‍ തയാറാക്കണമെന്ന നിര്‍ദ്ദേശം ഓണത്തിന്റെ ഐതിഹ്യങ്ങളെ തമസ്‌കരിക്കുന്നതാണെന്ന് ചില അദ്ധ്യാപക സംഘടനകള്‍ ആരോപിക്കുന്നു.

🗞🏵 *നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയുടെ അക്കൌണ്ടുകള്‍ മരവിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ബാങ്കുകള്‍ക്ക് കത്ത് നല്‍കി. 6* അക്കൌണ്ടുകള്‍ മരവിപ്പിക്കാനാണ് കത്തിലാവശ്യപ്പെട്ടത്. സാമ്ബത്തിക ക്രമക്കേട് കേസിലാണ് ക്രൈംബ്രാഞ്ച് നടപടി.

🗞🏵 *സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 32,000 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും പ്രവേശനനടപടികളിലെ ഏകജാലക സംവിധാനത്തിന്റെ പരാജയത്തെയാണ് ഇത് ചചൂണ്ടിക്കാണിക്കുന്നതെന്ന ആരോപണവുമായി കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി.*

🗞🏵 *ഒക്ടോബര്‍ രണ്ട് മുതല്‍ എയര്‍ഇന്ത്യ വിമാനങ്ങളില്‍ വീണ്ടും ഉപയോഗിക്കാനാകാത്തപ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കില്ല.* വിമാനയാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നപ്ലാസ്റ്റിക് സഞ്ചി, കപ്പുകള്‍, സ്‌ട്രോ, പാത്രം, കുപ്പികള്‍, എന്നിവയാണ് ഒക്ടോബര്‍ രണ്ട് മുതല്‍ പൂര്‍ണമായും ഒഴിവാക്കുന്നത്.

🗞🏵 *ഭീമന്‍ തിമിംഗലം ചത്ത നിലയില്‍ കരയ്ക്കടിഞ്ഞു.* തിരുവനന്തപുരത്തിന്റെ തീരപ്രദേശമായ വേളി പൊഴിക്കരയിലാണ് തിമിംഗലം കരയ്ക്കടിഞ്ഞത്. ഇന്നു പുലര്‍ച്ചെയോടെ മല്‍സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്.

🗞🏵 *പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയിട്ടില്ലെന്നും തന്റെ വിമര്‍ശനങ്ങള്‍ സൃഷ്ടിപരമാണെന്നും ശശി തരൂര്‍ എംപി* പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച്‌ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ മറുപടിയിലാണ് ശശി തരൂര്‍ എംപി ഇക്കാര്യം വ്യക്തമാക്കിയത്.

🗞🏵 *ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ മുംബൈയില്‍ തുറക്കാന്‍ ആപ്പിള്‍.* ഇതോടെ ആപ്പിള്‍ ഉല്‍പ്പനങ്ങള്‍ വൈകാതെ ഇന്ത്യന്‍ വിപണിയില്‍ സജീവമാകും. ന്യൂയോര്‍ക്ക്,ലണ്ടന്‍,പാരിസ് എന്നിവിടങ്ങളിലാണ് ആപ്പിളിന്റെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ ഉള്ളത്‌.

🗞🏵 *സിസ്റ്റര്‍ അഭയക്കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ആദ്യഘട്ടത്തില്‍ ശ്രമിച്ചിരുന്നൂവെന്നതിന് നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യസാക്ഷി അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു ഏലിയാസ്.* കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ കൊലക്കുറ്റം ഏറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കുറ്റം ഏറ്റുപറഞ്ഞാല്‍ രണ്ട് ലക്ഷം രൂപ വീട്ടിലെത്തിച്ച്‌ നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും വെളിപ്പെടുത്തി.

🗞🏵 *തുഷാര്‍ വെള്ളപ്പാള്ളിക്ക് വേണ്ടി വ്യക്തിപരമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി.* തുഷാര്‍ ആരാണ് എന്താണ് എന്ന് എല്ലാവര്‍ക്കും അറിയാം. തുഷാറിന് സര്‍ക്കാര്‍ നല്‍കിയെ സഹായത്തെ മറ്റൊര്‍ഥത്തില്‍ കാണേണ്ടത്തില്ല. വിദേശരാജ്യങ്ങളില്‍ കേസില്‍ പെടുവന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കാറുണ്ട്. അത്തരത്തിലുള്ള സഹായം മാത്രമാണ് തുഷാറിനും നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

🗞🏵 *പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.‌ഡി.എഫ് സ്ഥാനാത്ഥിയുടെ പ്രചാരണത്തിന് രാഹുല്‍ ഗാന്ധി എത്തും.* കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷമാവും രാഹുല്‍ പാലായില്‍ എത്തുക.

🗞🏵 *വീട്ടുതടങ്കലിലാക്കപ്പെട്ട സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീരിലെത്തി.* സുപ്രീംകോടതിയുടെ അനുമതിയോടെ ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി കശ്മീരിലെത്തിയത്.

🗞🏵 *2018ലെ പ്രളയത്തിലെ നഷ്ടപരിഹാരം ഒരുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.* അപ്പീല്‍ ലഭിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവര്‍ നിരവധിയാണെന്നും, അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം.

🗞🏵
*ഒപ്പോയുടെ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകളായ A9 ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നു.* ബഡ്ജറ്റ് റെയിഞ്ചില്‍ തന്നെ വാങ്ങിക്കുവാന്‍ സാധിക്കുന്ന സ്മാര്‍ട്ട് ഫോണുകളാണ് ഒപ്പോയുടെ A9 .

🗞🏵 *കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്താന് അര്‍ഹതയില്ലെന്ന്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.* ഒരിക്കലും പാകിസ്താന്റെ ഭാഗമല്ലാതിരുന്ന കശ്മീര്‍ വിട്ടു കിട്ടണമെന്ന പാകിസ്താന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കശ്മീരിനായി പാകിസ്താന്‍ കണ്ണീരൊഴുക്കുന്നത് വ്യര്‍ഥമാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു

🗞🏵 *പത്ത് വെടിയുണ്ടകളുമായി നെടുമ്ബാശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍.* ബംഗളൂരുവിലേക്ക് പോകാനെത്തിയ തൃശൂര്‍ സ്വദേശി രഘുരാമനാണ് പൊലീസ് പിടിയിലായത്.

🗞🏵 *ഡല്‍ഹി കോണ്‍ഗ്രസിന്‍റെ ചുമതലയില്‍ നിന്ന്തന്നെഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി സി ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തു നല്‍കി.*

🗞🏵 *പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ സ്വീകരിക്കരുതെന്ന് കാണിച്ച് എന്‍ഫോഴ്‍മെന്‍റ് ഡയറക്റ്ററേറ്റ് സുപ്രീംകോടതിയില്‍ സത്യവാങ്‍മൂലം നല്‍കി.* ചിദംബരം തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും പരാതി.

🗞🏵 *ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.* സുപ്രീം കോടതി പറഞ്ഞത് നടപ്പാക്കാൻ സര്‍ക്കാര്‍ തയ്യാറായി. സുപ്രീം കോടതി ഇനി മാറ്റി പറഞ്ഞൽ സര്‍ക്കാര്‍ അത് അനുസരിക്കുമെന്നും മുൻപും ഇതേ നിലപാട് തന്നെയാണ് തങ്ങള്‍ സ്വീകരിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

🗞🏵 *മന്ത്രിമാരുടെ അനാവശ്യ പരാമര്‍ശങ്ങള്‍ വിവാദത്തില്‍ കലാശിക്കുന്നതായി പ്രധാനമന്ത്രി മോദി.* അനവസരത്തിലുള്ള പ്രസ്‍താവനകള്‍ വേണ്ടന്ന് മന്ത്രിമാരുടെ യോഗത്തില്‍ നരേന്ദ്ര മോദിയുടെ നിര്‍ദേശം.

🗞🏵 *ഹീമോഫീലിയ രോഗത്തിനുളള മരുന്ന് കാരുണ്യ ഫാര്‍മസികളില്‍ ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.* മരുന്നുകമ്പനികള്‍ക്കുളള കുടിശ്ശിക സര്‍ക്കാര്‍ ഉടന്‍ നല്‍കും.

🗞🏵 *ഒാര്‍ത്തഡോക്സ് സഭ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി.* സഭാതര്‍ക്കത്തിലെ 2017 ജൂലൈ മൂന്നിലെ വിധി നടപ്പാക്കിയില്ലെന്നാണ് ആക്ഷേപം. ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് ഒന്നും രണ്ടും എതിര്‍ കക്ഷികള്‍. യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്കാ ബാവയും പട്ടികയിലുണ്ട്.

🗞🏵 *ആമസോണ്‍ മഴക്കാടുകളില്‍ പടരുന്ന കാട്ടുതീ, കുട്ടികളിലുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നെന്ന് റിപ്പോര്‍ട്ട്.* ആഴ്ചകളായി തുടരുന്ന കനത്ത പുകയും ചൂടുമാണ് പ്രതിസന്ധിക്ക് കാരണം. ഈമാസം മാത്രം 280 പേരാണ് ചികില്‍സ തേടിയെത്തിയത്.

🗞🏵 *പാ​ക്കി​സ്ഥാ​ൻ തീ​വ്ര​വാ​ദി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നേ തു​ട​ർ​ന്ന് ഗു​ജ​റാ​ത്തി​ല്ലെ എ​ല്ലാ തു​റ​മു​ഖ തീ​ര​ങ്ങ​ളി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.* ക​ട​ൽ മാ​ർ​ഗം ക​ച്ച് മേ​ഖ​ല​യി​ലൂ​ട ക​മാ​ൻ​ഡോ​ക​ൾ മു​വ​ഞ്ഞു ക​യ​റു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

🗞🏵 *ക്രൈസ്തവവിശ്വാസം പ്രബലപ്പെടുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മൂന്ന് രാജ്യങ്ങളിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ അപ്പസ്‌തോലിക പര്യടനത്തിന് സെപ്തംബർ നാലിന് തുടക്കമാകും.* സെപ്തംബർ 10വരെ നീളുന്ന പര്യടനത്തിൽ മൊസാംബിക്, മഡഗാസ്‌കർ, മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് പാപ്പ സന്ദർശിക്കുക.

🗞🏵 *ശശി തരൂര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ്.* രാജ്യം പ്രതിസന്ധി നേരിടുന്ന സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വിഴുപ്പലക്കുന്നത് വേദനയുണ്ടാക്കുന്നതാണെന്ന് ലീഗ് നേതാക്കൾ

🗞🏵 *പാല സീറ്റിൽ തർക്കം തുടരുന്നതിനിടെ കോൺഗ്രസിനെയും യുഡിഎഫിനെയും സമ്മർദ്ദത്തിലാക്കി ജോസ് കെ മാണി.* സീറ്റ് നൽകിയില്ലെങ്കിൽ രാജ്യസഭാ സീറ്റ് ഒഴിഞ്ഞു സ്വയം മത്സരിക്കുമെന്ന സൂചനയുമായി ജോസ് കെ മാണി.

🗞🏵 *പ്ര​തി​രോ​ധ ശ​ക്തി വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന.* 33 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​ണ് ഇ​ന്ത്യ പ​ദ്ധ​തി​യി​ടു​ന്ന​ത്. 21 മി​ഗ്-29 യു​ദ്ധ​വി​മാ​ന​ങ്ങ​ളും 12 സു​ഖോ​യ്-30 യു​ദ്ധ​വി​മാ​ന​ങ്ങ​ളും വാ​ങ്ങാ​നാ​ണ് ഇ​ന്ത്യ​യു​ടെ പ​ദ്ധ​തി.

🗞🏵 *കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ഓ​രോ​രു​ത്ത​രും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി.* കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍​നി​ർ​മാ​ണം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

🗞🏵 *ബൈബിളിലെ പഴയ നിയമത്തില്‍ വിവരിച്ചിരിക്കുന്ന ബാബിലോണിയക്കാർ ജെറുസലേം കീഴടക്കിയതിനെ പറ്റിയുള്ള ഭാഗം സ്ഥിരീകരിച്ചുകൊണ്ട് പുരാവസ്തു ഗവേഷകർ വീണ്ടും തെളിവുകൾ കണ്ടെത്തി.* ജറുസലേമിലെ സീയോൻ മലമുകളില്‍ നടന്ന ഗവേഷണത്തിലാണ് നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തിയത്

🗞🏵 *ദൈവ വിശ്വാസപരമായ കാര്യങ്ങളുമായുള്ള അടുപ്പം വിഷാദ രോഗത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനഫലം.* അമേരിക്കയിലെ ചാപ്പല്‍ ഹില്ലിലെ നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസ്സറായ ജെയ്ന്‍ കൂളി ഫ്രൂവിര്‍ത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിഷാദരോഗത്തെ ചെറുക്കുന്നതിന് മതാധിഷ്ഠിത ജീവിതം കൊണ്ട് കഴിയുമെന്നാണ് ഫ്രൂവിര്‍ത്ത് പറയുന്നത്
 
🗞🏵 *നാളുകളായി വിമുക്ത സൈനികരുടെ ആശുപത്രികളിൽ ബൈബിൾ പ്രദർശിപ്പിക്കുന്നതിലുണ്ടായിരുന്ന നിരോധനം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നീക്കി.* വിമുക്ത സൈനികരുടെ വകുപ്പിന്റെ മുൻപത്തെ നയപ്രകാരമായിരുന്നു ബൈബിളിന് ചാപ്പലുകളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. വിവിധ വിമുക്ത സൈനിക ആശുപത്രികളിൽ ക്രിസ്തുമസ് കരോളും, ക്രിസ്തുമസ് ട്രീയും നിരോധിക്കുന്നു എന്ന ആക്ഷേപം സജീവമായിരിന്നു.

🗞🏵 *പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയിലെ ബാനി ഗ്രാമത്തില്‍ നാലോളം ക്രൈസ്തവ വിശ്വാസികളെ കുരിശുരൂപം ധരിച്ചതിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി.* ഇക്കഴിഞ്ഞ ജൂണ്‍ 27ന് നടന്ന സംഭവം അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (ACN) ആണ് കഴിഞ്ഞ ദിവസം പുറംലോകത്തെ അറിയിച്ചത്.
 
🗞🏵 *ഇന്ത്യയുമായി ഉടൻ തന്നെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാകിസ്താൻ റെയിൽവേ* മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് ഇന്നലെ പറഞ്ഞതിന് പിന്നാലെ പാക് പരിശീലനം നേടിയ കമാൻഡോകൾ ഗുജറാത്തിലെ കച്ച് മേഖലയിലേക്ക് കടന്നതായി സൂചന ലഭിച്ചെന്ന് ഇന്റലിജൻസ്

🗞🏵 *ഉത്തര്‍പ്രദേശില്‍ പ്രൈമറി സ്‌കൂളില്‍ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് മാറി ദളിത് വിദ്യാര്‍ത്ഥികള്‍ പ്രത്യേകമായിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്.* വീഡിയോ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍

🗞🏵 *സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നുവരെ ഇടിയോടുകൂടിയ അതി ശക്തമായ മഴക്ക്* സാധ്യതയെന്ന്
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇവിടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
*ഇന്നത്തെ വചനം*

ചെന്നായ്‌ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്‌ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍.
മനുഷ്യരെ സൂക്‌ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെന്യായാധിപസംഘങ്ങള്‍ക്ക്‌ ഏല്‍പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച്‌ അവര്‍ നിങ്ങളെ മര്‍ദിക്കും.
നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്‍മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങള്‍ സാക്‌ഷ്യം നല്‍കും.
അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത്‌ ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും.
എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്‍െറ ആത്‌മാവാണു സംസാരിക്കുന്നത്‌.
സഹോദരന്‍ സഹോദരനെയും പിതാവ്‌ പുത്രനെയും മരണത്തിന്‌ ഏല്‍പിച്ചുകൊടുക്കും; മക്കള്‍ മാതാപിതാക്കന്‍മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും.
എന്‍െറ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷപെടും.
ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക്‌ ഓടിപ്പോകുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്‍െറ ആഗമനത്തിനുമുമ്പ്‌, നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല.
ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല; ഭൃത്യന്‍യജമാനനെക്കാള്‍ വലിയ വനല്ല.
ശിഷ്യന്‍ ഗുരുവിനെപ്പോലെയും ഭൃത്യന്‍യജമാനനെപ്പോലെയും ആയാല്‍ മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍ അവന്‍െറ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!
മത്തായി 10 : 16-25

🍒🍒🍒🍒🍒🍒🍒🍒🍒🍒🍒

*വചന വിചിന്തനം*
മിശിഹായെ പ്രതി പീഢ സഹിക്കുക

ജീവിതത്തില്‍ നമുക്ക് പീഡനങ്ങളും സഹനങ്ങളും ഉണ്ടാകാറുണ്ട്. അങ്ങനെ ഉണ്ടാകാത്തവര്‍ ആരും തന്നെ ഇല്ല. എന്തു കാരണത്താലാണ് അവ ഉണ്ടാകുന്നതെന്ന് ധ്യാനിക്കുന്നത് നല്ലതാണ്. മിശിഹായുടെ പേരിലാണെങ്കില്‍ നമ്മള്‍ ഭയപ്പെടേണ്ടതില്ല. കാരണം ക്രിസ്തുവിന്റെ അനുയായി, അവന്റെ മൂല്യങ്ങള്‍ പിന്തുടരുന്നയാള്‍ എന്ന രീതിയില്‍ നമുക്ക് പീഡനങ്ങളും അപമാനങ്ങളും ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. സമകാലിക ലോകത്തില്‍ നമുക്കുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ക്രിസ്തുവിന്റെ നാമത്തെ പ്രതിയാണെങ്കില്‍ നാം ഭയപ്പെടേണ്ട. അത് ശിഷ്യന്‍ എന്ന നിലയ്ക്ക് നമ്മുടെ അവകാശമാണ്. നമുക്ക് അവകാശപ്പെട്ടത് നമ്മള്‍ എന്തിനു നിഷേധിക്കണം

🍒🍒🍒🍒🍒🍒🍒🍒🍒🍒🍒

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*