Amal Cyriac Jose
ക്രിസ്ത്രീയ വിശ്വാസി നിന്റെ അജ്‍ഞതയിൽ നിന്റെ സ്ഥാനം ചവിട്ടി മെതിക്കപ്പെടുന്ന പുല്ലിന് തുല്യം.

കേരളത്തിൽ 30%അടുത്ത് വരുന്ന മുസ്ലിംസിന് സംവരണം 15%അടുത്ത് ഉള്ള ക്രിസ്ത്യാനികൾക്കെല്ലാം സംവരണം ഇല്ല ????

ഇന്ത്യയിൽ മുഗൾ രാജവംശത്താൽ ശക്തി പ്രാപിച്ച മുസ്ലിംസ്.. കേരളത്തിൽ സ്വന്തമായി രാജവംശവും കുഞ്ഞാലി മരക്കാർ പദവിയും മറ്റ് അധികാര മാനങ്ങളും ഉണ്ടാരുന്ന മുസ്ലിംസ് ഒരു പിന്നോക്ക വിഭാഗമാണെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ തന്നെ സിറോ മലബാർ വിശ്വാസികൾക്കും സംവരണാനുകൂല്യം നിഷേധിക്കാൻ ആവില്ല.

ഉത്തരം ലളിതമാണ് ആരും നമ്മൾക്കായി സംവരണം വേണം എന്ന് ചോദിച്ചില്ല അതിനാൽ ലഭിച്ചില്ല..

PSC,SSC,GATE,മറ്റ് Entranceഉകൾ,scholarships,സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ പ്രവേശനങ്ങൾ, സർക്കാർ തലങ്ങളിലെ ആനുകൂല്യങ്ങളും അവകാശങ്ങളും, വീട്, loan,എന്തിന് ഏറെ പറയുന്നു പഞ്ചായത്തിൽ നിന്നുള്ള കോഴിക്കൂടിന് പോലും sc/st,ഈഴവ, മുസ്ലിം, മറ്റ് obc വിഭാഗങ്ങൾ കഴിഞ്ഞേ ഒരു സിറോ മലബാർകാരനെ പരിഗണിക്കു…

നമ്മൾ വല്യ മുന്നോക്കക്കാരൊന്നും അല്ല ആയിരുന്നെങ്കിൽ എങ്ങനെ ഒരു നേരത്തെ അന്നത്തിന് വേണ്ടി ചോരയും നീരും ഒഴുകേണ്ടി വരുന്ന മലപ്രദേശങ്ങളിലെ കുടിയേറ്റങ്ങളിലേക്കും കുട്ടനാടൻ പടങ്ങളിലേക്കും നമ്മൾ വ്യാപിക്കേണ്ടിയിരുന്നില്ല… പണ്ട് കൊടും ശിക്ഷയായി നാടുകടത്തലിനെ കണ്ടപ്പോൾ… ഇവിടെ ഗതിയില്ലാതെ ഉറ്റവരെയും ഉടയവരെയും വിട്ട് മനസ്സിൽ ഒരായിരം സങ്കർഷങ്ങളുമായി നാടുവിട്ടവരാണ് നമ്മൾ…. എല്ലാത്തിലും ആശ്വസിക്കാൻ ദൈവത്തിന്റെ പദ്ധതികൾ ആണ്‌ ഇതെല്ലാം എന്ന ഉറച്ച വിശ്വാസവും.

സർക്കാരിൽ നിന്ന് ഒരു ആനുകൂല്യവും അവകാശവും കിട്ടാത്ത നമ്മുക്ക് ഒരു നേരത്തെ അരിക്ക് വേണ്ടി നമ്മുടെ ഒരു ദിവസത്തിന്റെ അധ്വാനം വില പറയേണ്ടി വന്നു… മുസ്ലിം സമൂഹത്തിനൊക്കെ ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ അവന് വേണ്ട പഠനത്തിനും, സ്കോളര്ഷിപ്പുകളും,വിദ്യാലയ പ്രവേശനങ്ങൾക്കും, എൻട്രൻസുകൾക്കും, റേഷനും, സർക്കാർ ജോലിക്കും, സർക്കാർ ആനുകൂല്യങ്ങൾക്കും, പഞ്ചായത്ത്‌ സഹായങ്ങൾക്കും…എല്ലാം സർക്കാർ സംവരണത്തിൽപെടുത്തി അവർക്ക് കൊടുക്കുമ്പോൾ എത്ര മക്കളെ വേണമെങ്കിലും സുഖമായി വളർത്താം….. എന്നാൽ ഒരു സിറോ മലബാര്കാരന് അതിന് സാധിക്കില്ല… അതിനാൽ തന്നെ അവൻ മക്കളുടെ എണ്ണം നിയന്ത്രിച്ചു… അതുകൊണ്ട് അവൻ നേടിയത് നഷ്ടങ്ങളുടെ കണക്ക് മാത്രം… കുട്ടികൾക്കുള്ള കൗൺസിലിങ് സെന്ററുകൾ വർദ്ധിച്ചു (നേർ വഴി നയിക്കാൻ സഹോദരങ്ങളില്ല ) വീട്ടിൽ ഒരു കുട്ടിയുടെ മരണം തീരാ വേദനയാക്കി (ഒന്നേ ഉണ്ടായിരുന്നുള്ളു ) വൃദ്ധ സദനങ്ങൾ വർധിക്കുന്നു (സംവരണം കാരണം അടഞ്ഞു പോകുന്ന നല്ല ശമ്പളം കിട്ടുന്ന സർക്കാർ ജോലിയോട് കിടപിടിക്കാൻ നാടുവിടുക എന്ന ലക്ഷ്യം ഉയർന്നപ്പോൾ ആകെ ഒന്നുണ്ടാരുന്നത് പുറത്ത് പോയി പിന്നെ ആര് നോക്കാനാ ) ഒറ്റപെട്ട ജീവിതം നയിക്കുന്ന വർധക്യങ്ങൾ, മകൾക്ക് ഒരു വിന വന്നാൽ പോലും ചോദിക്കാനും പറയാനും ആരുമില്ലാത്ത വേദനിപ്പിക്കുന്ന അവസ്ഥ (സഹോദരങ്ങൾ ഇല്ല )…
പിന്നെ മക്കൾ ഒന്നിലേക്കും രണ്ടിലേക്കും ഒതുങ്ങിയപ്പോൾ സമ്പത്ത് അവരിലേക്ക് ഏകീകരിച്ചു അപ്പോൾ നിലയും വിലയും കൂടി അതിനാൽ കല്യാണത്തിന് നിബന്ധനകൾ ഏറി വലിയ നിലയിലുള്ള വിദ്യാഭ്യാസം ഉയർന്ന ജോലി.. സംവരണ സാധ്യത ഇല്ലാത്തതിനാൽ പഠിക്കാൻ എൻട്രൻസിന് വർഷങ്ങൾ കളയുന്നു അത് കഴിഞ്ഞ് ജോലിക്കായി എൻട്രൻസ്… സംവരണം ഉള്ളവൻ ജോലിയിൽ കയറി നമ്മൾ ഇവിടെ ലിസ്റ്റിൽ കയറി ഇറങ്ങി അങ്ങനെ… ഇതിൽ രക്ഷയില്ലാത്തവൻ പുറത്ത് പോയി സെറ്റിൽ ആകാൻ ശ്രെമം… ഇതൊക്കെ കിട്ടിയിട്ട് കെട്ടിക്കാൻ നിൽകുമ്പോൾ പെണ്ണിനും ചെറുക്കനും പ്രായം മുപ്പത്തിനടുത്ത് പിന്നെ ആരോഗ്യ പ്രേശ്നങ്ങൾ എങ്ങനെ കുഞ്ഞുണ്ടാകാം എന്ന ചോദ്യങ്ങൾ ഉയരുന്നു മറുവശത്ത് ഗൈനക്കോളജി സാദ്ധ്യതകൾ സാമ്പത്തിക ശക്തിയായി മാറുന്നു… ദൈവത്തിൽ അഭയം പ്രാപിക്കുന്നു… നിങ്ങൾ തന്നെ ഇതെല്ലാം വരുത്തി വെയ്ക്കുന്നു…
ജനനനിരക്ക് കുത്തനെ താഴുന്ന ന്യുനപക്ഷങ്ങളിൽ ന്യുനപക്ഷമായ നിനക്ക് ഇനി എത്ര നാൾ പാരമ്പര്യം പറയാൻ ആകും.

ഒരിക്കൽ കോട്ടയത്ത്‌ നടന്ന ഒരു ന്യുനപക്ഷ മീറ്റിംഗിൽ ഞാൻ അധികാരികളോട് ചോദിച്ചതാണ്… ഞങ്ങൾക്ക് സംവരണം വേണ്ട വിദ്യാഭ്യാസ അവകാശം മതി എന്ന് സിറോ മലബാർ സഭ പറഞ്ഞതായി കേൾക്കുന്നു അതിന്റെ സത്യാവസ്ഥ എന്താണ് എന്നത്… അവര് അന്ന് പറഞ്ഞത് അങ്ങനെ ഒരു കാര്യത്തെ പറ്റി അവര് കേട്ടിട്ടുപോലും ഇല്ല എന്നാണ്…

കുറച്ച് ചരിത്രം ചികഞ്ഞപ്പോൾ അറിയാൻ സാധിച്ചത് ഭരണഘടന നിർമാണ സമയങ്ങളിൽ മദ്രാസ് പ്രസിഡൻസിയിൽ ഉള്ള ഈശോ സഭ വൈദികൻ അംഗമായിരുന്നു. അദ്ദേഹം സിറോ മലബാർകാർക്ക് സംവരണം വേണമെന്നോ വേണ്ടെന്നോ പറഞ്ഞതായിട്ട് അറിവില്ല. മാത്രവുമല്ല നമ്മൾ പറയുന്ന ഈ OBC സംവരണം നിലവിൽ വരുന്നത് 1980 ലെ mandal കമ്മീഷനോട് കൂടിയാണ്. Mandal കമ്മീഷൻ റിപ്പോർട്ട്‌ പ്രകാരം നമ്മൾക്ക് സംവരണത്തിന് സാധ്യതയും ഉണ്ട്.

സത്യത്തിൽ ഇന്ന് വിദ്യാഭ്യാസത്തിൽ മേധാവിത്തം ഒന്നും സിറോ മലബാർ സഭയ്ക്കില്ല എന്നത് സത്യമാണ്… എന്നാലും പൊട്ട കിണറ്റിലെ തവള കണക്കിന് നമ്മൾ പറഞ്ഞു നടക്കുന്നു….. ഇന്ന് അനവധി നിരവധി നമ്മെക്കാൾ ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്‌ ഈഴവ സമൂഹത്തിനും മുസ്ലിം സമൂഹത്തിനും… (ചിലർ പറയുന്നതുപോലെ നമ്മൾ സംവരണം കളഞ്ഞു വിദ്യാഭ്യാസ അവകാശം നേടിയെടുത്തെങ്കിൽ.. അവർക്ക് ഇത് രണ്ടും എങ്ങനെ കിട്ടി?? )….പേരിന് ഒരു വിദ്യാഭ്യാസ മന്ത്രിയോ… എന്തിന് ന്യുനപക്ഷ കമ്മീഷനിലും കേന്ദ്രങ്ങളിലും മഷിയിട്ട് നോക്കണം ഒരു സിറോ മലബാറുകാരൻ പോയിട്ട് ഒരു ക്രിസ്ത്യാനിയെ കണ്ട് പിടിക്കാൻ.വിദ്യാഭ്യാസ തലപ്പത്ത് എത്രയിടത്തുണ്ട് ഒരു സിറോ മലബാറുകാരൻ…. ഇതിലെ സത്യാവസ്ഥ എന്തെന്നാൽ ഇതും സാധാരണ ജനത്തെ ബാധിക്കുന്ന സംവരണവും ആയി വല്യ ബന്ധമില്ല എന്നതാണ്…. അന്ന് സഭാധികാരികൾ വിദ്യാഭ്യാസ സംബന്ധമായ ചില അവകാശങ്ങൾ ചോദിച്ചു എങ്കിലും സാധാരണ ജനസമൂഹത്തിന് ഉപകാരപ്പെടുന്ന സംവരണം ചോദിച്ചു മേടിക്കാൻ സാധാരണ ജനവിഭാഗം മെനക്കെട്ടില്ല… ഇതിൽ സഭയെ ഒരിക്കലും കുറ്റപ്പെടുത്താൻ പറ്റില്ല… അല്മയരുടെ അവകാശം അല്മയർ നേടിയെടുക്കേണ്ടിയിരുന്നു… ഇന്നും അത് സാധ്യമാകും കൂട്ടായ പരിശ്രമത്തിലൂടെ… ഇതിൽ മെത്രാന്മാരെയും പുരോഹിതരെയും ഉൾപെടുത്തേണ്ടതില്ല അവരിൽ നിന്ന് ഉപദേശങ്ങൾ ആവശ്യമെങ്കിൽ സ്വീകരിക്കാം…. കാരണം ആത്മീയമായി നമ്മെ നയിക്കേണ്ടവരെ രാഷ്ട്രീയത്തിലേക്ക് തള്ളി വിട്ട്.. മറ്റ് സമൂഹങ്ങൾ കുപ്രചാരണങ്ങളും വർഗീയതയും പറഞ്ഞു അവരെ ചീത്ത പറയുമ്പോൾ പുറകിൽ നിന്ന് കൈകൊട്ടി ഈ ശ്രെമം അവസാനിപ്പിക്കാൻ ഉതകുന്നതാകരുത് നമ്മുടെ പരിശ്രമം. അച്ചന്മാർക്കും മെത്രാന്മാർക്കും ഇതിനെ പറ്റി വല്യ ധാരണ കുറവാണ് കാരണം സംവരണം ആയി ബന്ധപ്പെട്ട ഒന്നിലും ഇടപെടാതെ ജീവിക്കുന്നവരാണവർ അതിനാൽ തന്നെ ഇതിനെ പറ്റി അവർക്ക് കൂടുതലായി ഒന്നും തന്നെ സംസാരിക്കാൻ ആവില്ല. രാഷ്ട്രീയമായും സാമൂഹികമായും ഇതിന്റെ ഗുണം പറ്റുന്നത് കുടുംബ ജീവിതം നയിക്കുന്ന അൽമായ സമൂഹമാണ്…
ഇന്ന് കേരളത്തിൽ ഒരു ആനുകൂല്യവും കിട്ടാത്ത സമൂഹം ആയി മാറിയിരിക്കുകയാണ് ഇവിടുത്തെ സിറോ മലബാറുകാർ. സംവരണവും ന്യുനപക്ഷ അനൂകുല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സമൂഹം…

Mother theresa scholarship പോലും 80% മുസ്ലിംസിന് ആയി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു… അവസ്ഥ.

ഇനി എന്തുകൊണ്ടായിരിക്കാം സഭയുടെ അൽമായ നേതൃത്വം ഇതിൽ ശ്രെദ്ധിക്കാത്തത്… നമ്മുടെ സഭയിൽ അല്മയർ പൊതുവെ പണം പറ്റുന്നവർ അല്ല..നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്നവരാണ് സൺ‌ഡേ സ്കൂളിൽ പോലും അവർക്ക് ലഭിക്കുന്നത് ചായയും കടിയും മാത്രമാണ്… സഭയുടെ ഒട്ടുമിക്ക കാര്യങ്ങൾക്കും കയ്യിൽ നിന്ന് കാശിടുന്നവരാണവർ അതിനാൽ പാവപ്പെട്ടവന് നേതൃനിരയിൽ നിന്ന് പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടാകും കാരണം അവന് അന്നത്തെ അന്നത്തിന് വക ഉണ്ടാകണം എന്നാൽ പൂർവിക സ്വത്തും നല്ല സമ്പത്തും ഉള്ളവന് ഇത് അത്ര പ്രേശ്നമാകില്ല അതിനാൽ ഇവർക് നേതൃ നിരയിലേക് വരുവാൻ സാധിക്കും…ഇവർക് സംവരണം ഒരു ആവശ്യ ഘടകം അല്ലായിരിക്കും അതിനാൽ ഉന്നയിക്കപ്പെടില്ല.

ദയവു ചെയ്ത്… ‘ഞങ്ങൾ ഈ പരിശ്രമത്തിന് കൂടെ നിൽക്കില്ല പക്ഷെ കിട്ടിയാൽ തിന്നും ‘ എന്ന നിലപാട് എടുക്കരുത്… കാരണം നിങ്ങൾക്ക് വേണ്ടെങ്കിലും വരും തലമുറ അനുഭവിക്കരുത് ഈ അവഗണന.

ഉന്നയിക്കണം ഈ ആവശ്യത്തെ.. പിന്തുണയ്ക്കണം ഉന്നയിക്കുന്നവരെ.. അറിയിക്കണം പരമോന്നത നീതിപീഠത്തെ….