വത്തിക്കാന്‍ സിറ്റി: ലോകം ആദരിക്കുന്ന വ്യക്തിത്വത്തിന് ഉടമയും നൂറ്റിമുപ്പതു കോടി കത്തോലിക്ക വിശ്വാസികളുടെ തലവനുമായ ഫ്രാന്‍സിസ് പാപ്പയുടെ എളിമയുടെ തെളിമയാര്‍ന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. അടുത്ത നാളില്‍ പൗരോഹിത്യം സ്വീകരിച്ച യുവ നവ വൈദികനില്‍ നിന്ന്‍ ആശീര്‍വ്വാദം സ്വീകരിക്കുന്ന കാരുണ്യത്തിന്റെയും എളിമയുടെയും ദീപസ്തംഭമായി ലോകം വാഴ്ത്തുന്ന പാപ്പയുടെ ഈ പ്രവര്‍ത്തി ഏറെ ഹൃദയസ്പര്‍ശിയാണെന്നും അനേകര്‍ക്ക് പ്രചോദനമേകുന്നതാണെന്നും മിക്കവരും നവമാധ്യമങ്ങളില്‍ കുറിച്ചു.ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശിരസ്സ് കുനിച്ചാണ് ലോകത്തിന്റെ വലിയ ഇടയന്‍ ആശീര്‍വ്വാദം ഏറ്റുവാങ്ങുന്നതെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത.