ഇസ്ലാമാബാദ്: ഇന്ത്യയിലേക്കുള്ള എല്ലാ വ്യോമപാതകളും അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാതകളും അടയ്ക്കാനൊരുങ്ങി പാക്കിസ്ഥാൻ.പ്രധാനമന്ത്രി ഇമ്രാൻഖാൻ കടുത്ത നടപടിക്കൊരുങ്ങന്നതായി പാക് മന്ത്രി ഫവാദ് ഹുസൈനാണ് വെളിപ്പെടുത്തിയത്.
ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യക്കെതിരായി പാക്കിസ്ഥാൻ കടുത്ത ഉപരോധത്തിന് തയാറെടുക്കുന്നത്. ഇന്ത്യയിലേക്കുള്ള എല്ല വ്യോമപാതകളും അടയ്ക്കാൻ ഇമ്രാൻ ആലോചിക്കുന്നതായി പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ എല്ലാ വ്യാപാര പാതകൾക്കും വിലക്കേര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഈ തീരുമാനങ്ങള്‍ക്ക് നിയമപരമായ നടപടിക്രമങ്ങള്‍ ആലോചിച്ച് വരികയാണെന്നും ഫവാദ് ഹുസൈന് ട്വീറ്റ് ചെയ്തു. മോദി ആരംഭിച്ചു ഞങ്ങള്‍ പൂര്‍ത്തീകരിക്കും എന്ന ഹാഷ് ടാഗോടു കൂടിയാണ് മന്ത്രിയുടെ ട്വീറ്റ്.ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം രണ്ട് വ്യോമപാതകള്‍ പാക്കിസ്ഥാൻ അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ അടച്ച വ്യോമപാത ജൂലായ് 16-നാണ് പാക്കിസ്ഥാന് തുറന്നത്.ഇന്ത്യയുമായുള്ള വ്യാപാരം പാക്കിസ്ഥാൻ നിർത്തിവച്ചിരിക്കുകയാണ്. ട്രെയിൻ, ബസ് സർവീസുകളും നിർത്തി. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതാണു പാക് പ്രകോപനത്തിനു കാരണം.