മനാമ: ബഹ്റിനില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്കി കബളിപ്പിച്ചെന്ന കേസില്‍ ഒത്തുതീര്‍പ്പ് നീളുന്നു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കണമെങ്കില്‍ തനിക്ക് ആറുകോടി രൂപ നല്‍കണമെന്ന് പരാതിക്കാരനായ നാസില്‍ ആവശ്യപ്പെട്ടു. അതേസമയം, മൂന്നുകോടി രൂപയേ നല്‍കാനാകൂവെന്ന് തുഷാറും അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ നാസില്‍ തയാറായില്ലെന്നാണ് വിവരം.
സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനാണ് ശ്രമം. ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഇതിനിടെ തുഷാര്‍ വെള്ളാപള്ളി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന തുഷാറിന്റെ ശ്രമം പാളിയ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം.