കണ്ണൂർ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി ഇന്ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 12.30-ന് രാഹുൽ കണ്ണൂരിൽ വിമാനമിറങ്ങും. തുടർന്ന് റോഡ് മാർഗം വയനാട്ടിലെ മാനന്തവാടിയിലേക്കുപോകും. കണ്ണൂർ ജില്ലയിൽ രാഹുലിന് പ്രത്യേക പരിപാടികൾ ഇല്ല.വയനാട്ടിലെ ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിക്കാനാണ് രാഹുൽ എത്തുന്നത്. മൂന്നുദിവസം വയനാട്ടിൽ തങ്ങുന്ന രാഹുൽ 30-ന് കരിപ്പൂർവഴി ഡൽഹിയിലേക്ക് മടങ്ങും.
രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരില്‍
