കല്‍കട്ട: വിശുദ്ധ മദര്‍ തെരേസയുടെ 109-ാം ജന്‍മദിനത്തോടനുബന്ധിച്ച് അമ്മയുടെ പ്രേക്ഷിത കേന്ദ്രമായ കല്‍കട്ടയില്‍ ഇന്നലെ മിഷനറിമാര്‍ അടങ്ങുന്ന വന്‍ ജനാവലി ഒന്നിച്ച് കൂടി.കല്‍കത്തയിലെ ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസയുടെ സജീവ സാന്നിധ്യം കാണികള്‍ക്ക് പുത്തന്‍ അനുഭവമായി.അതിരൂപതാ വികാരി ഫാദര്‍ ഡൊമിനിക് ഗോമസ്് വേദിയില്‍ സന്നിഹിതനായിരുന്നു. ഈ സുദിനം അവിസ്മരണീയമെന്നും പ്രാര്‍ത്ഥനയിലൂടെയും സന്തോഷത്തോടെയും ഈ വേള എന്നും ഓര്‍മയില്‍ നിലനില്‍ക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
കൊല്‍കത്തയിലെ മിഷനറി ഓഫ്്് ചാരിറ്റിയുടെ മദര്‍ ഹൗസില്‍ നടന്ന പരിപാടിയില്‍ ഏകദേശം 300 ഓളം കന്യാസ്തീകളും മറ്റിതര സന്യസ്തരും പങ്കെടുത്തു.മാസിന് ശേഷം ഏകദേശം 300 കന്യാസ്ത്രീകളും മറ്റ് സന്ന്യസ്തരുംവിശുദ്ധന്റെ ശവകുടീരത്തിന് ചുറ്റും തടിച്ചുകൂടി ”ജന്മദിനാശംസകള്‍’ ആലപിച്ചു.
കത്തോലിക്കര്‍ സാധാരമയായി ഒരു വിശുദ്ധന്റെ ജന്‍മദിനം ആഘോഷിക്കുന്നത്് അവരുടെ മരണ ദിവസവുമായി ബന്ധപ്പെടുത്തിയാണ്, എന്നാല്‍ മിഷനറീസ് ഓഫ് ചാരിറ്റി 1977 മുതല്‍ മദര്‍ തെരേസയുടെ ജന്‍മദിനം ആഘോഷിച്ച്്് വരികയാണ്. സെപ്്റ്റംബര്‍ 5ന്്്വിശുദ്ധയുടെ പെരുന്നാളിന് മുന്നോടിയായി 9ദിവസം വിശുദ്ധയുടെ നൊവേന അര്‍പ്പിച്ച്് വിശുദ്ധയുടെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്തിക്കുന്നു.
എല്ലാവരേയും സേവനത്തിലേക്ക് ക്ഷണിക്കുന്നുവെന്നും നിസ്വാർത്ഥ സ്നേഹത്തിന്റെ മാതൃകയായി മദർ തെരേസയെ ചൂണ്ടിക്കാണിക്കാവുന്നതായും ആർച്ച് ബിഷപ്പ് തോമസ് ഡിസൂസ പറഞ്ഞു.“പരസ്പരം സ്നേഹിക്കാൻ യേശു നമ്മെ ക്ഷണിക്കുന്നു. അമ്മ ദരിദ്രരിൽ ദരിദ്രരെ സേവിച്ചത് നിസ്വാർത്ഥമായ സേവനത്തോടും വികാരഭരിതമായ സ്നേഹത്തോടും കൂടിയാണ്, അവരുടെ പ്രവർത്തനത്തിലൂടെ അവര്‍ നമുക്ക് യേശുവിനെനൽകി,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.