മാർ ജോസഫ് പൗവ്വത്തിൽ
പത്രപ്രവർത്തകരുടെ ഓഫീസിനെ The Coward’s Castle (ഭീരുക്കളുടെ കൊട്ടാരം) എന്ന് വിശേഷിപ്പിച്ചത് ജികെ ചെസ്റ്റർട്ടൺ ആണ്. ഓഫീസിൻറെ മറയിൽ ഇരുന്നുകൊണ്ട് മറ്റുള്ളവരെല്ലാം വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവരെ കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതിയത്. നേരിട്ട് വാദിക്കാനും എതിർപ്പ് നേരിടാനോ കഴിയാത്തവർ പത്രമോഫീസിൽ മറഞ്ഞിരുന്നു ആക്രമണം നടത്തുന്ന രീതി ആരംഭം മുതലേ ഉണ്ടായിരുന്നു എന്ന് സാരം. ആധുനിക മാധ്യമങ്ങൾ കൈയാളുന്ന വരുമീ പാത തന്നെയാണ് പിന്തുടരുന്നത്. കഴിവും അറിവും എത്ര കുറഞ്ഞവർ ആണെങ്കിലും സർവ്വജ്ഞ ആരാണെന്ന് ഭാവമാണ് പലർക്കും. മാധ്യമം എന്ന ശക്തമായ ഉപാധി കാണുമ്പോൾ ആരെയും ആർക്കും ആക്രമിക്കാം. മാധ്യമസ്വാതന്ത്ര്യം തന്ന കനത്ത മതിൽക്കെട്ടിനുള്ളിൽ ആണല്ലോ അവർ.
ഇക്കൂട്ടർക്ക് പലപ്പോഴും സഭയാണ് ഇരയായി തീർന്നത്. സഭയ്ക്ക് വിശ്വാസത്തിലധിഷ്ഠിതമായ ഉറച്ച നിലപാടുകൾ ഉണ്ട്, ശക്തമായ കൂട്ടായ്മ ഉണ്ട്. സഭയുടെ നിലപാടുകൾ പലതും മാധ്യമങ്ങളുടെയും സ്ഥാപിത താൽപര്യക്കാരുടെ അഴിഞ്ഞാട്ടങ്ങൾക്ക് വിരുദ്ധമാണ്. ധാർമികമൂല്യങ്ങൾ അവഗണിച്ചുള്ള പ്രവണതകളും എതിർക്കുന്നതിൽ മുൻപന്തിയിലാണ് സഭ. ഉദാഹരണമായി മനുഷ്യജീവന്റെ മാഹാത്മ്യം ഉയർത്തിക്കാട്ടുന്ന സഭ സ്വേച്ച പോലെയുള്ള സന്താന നിയന്ത്രണത്തിനും വന്ധ്യംകരണത്തിനും ഭ്രൂണഹത്യയ്‌കും ഭ്രൂണം ഉപയോഗിച്ചുള്ള ഗവേഷണ പരിപാടികൾക്കും എല്ലാം എതിരാണ്. ഇൗ രംഗങ്ങളിൽ നിന്ന് വൻ ലാഭം കൊയ്യുന്ന വൻകിട കമ്പനികൾക്കും മറ്റും ഇൗ എതിർപ്പ് പ്രതിബന്ധം ആകുന്നു. അതുകൊണ്ട് അവർ സഭയെ നിശിതമായി വിമർശിക്കുകയും മാധ്യമങ്ങളും മറ്റും ഉപയോഗിച്ച് സഭയെ താറടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് സാധാരണമായി മാറിയിട്ടുണ്ട്. സഭയ്ക്കെതിരായ മിത്തുകൾക്കും മറ്റും പ്രചാരണം നൽകുന്നത് അവർ ഏറെ ഉല്‌സുകരാണ്. അശ്ലീലം പ്രചരിപ്പിചു മുതലെടുക്കുന്ന മാധ്യമങ്ങളും സഭയെ ശത്രുവായി കാണുന്നു. ലക്ഷക്കണക്കിന് സമർപ്പിതരിൽത്തിൽ ഏതെങ്കിലും ഒന്നോ രണ്ടോ പേർക്ക് ഉണ്ടായ പിഴവുകൾ വളരെ അതിശയോക്തിപരമായി അവതരിപ്പിച് സഭയിൽ ചിന്താക്കുഴപ്പം ഉണ്ടാക്കാനും വൈദിക – സമർപ്പിത വിദ്വേഷം വളർത്താനും ഈ മാധ്യമങ്ങൾ അവർക്ക് ചട്ടുകമായി തീർന്നിട്ടുണ്ട്.
വലിയ മാധ്യമങ്ങൾ സ്ഥാപിക്കാനോ നടത്താനോ എളുപ്പമല്ല. അതുകൊണ്ട് ചെറു മാധ്യമങ്ങൾ കൂടുതലായി ഉപയോഗിക്കാൻ സഭാമക്കൾ തയ്യാറാവണം. ക്രൈസ്തവ ബോധനവും പ്രതികരണവും എല്ലാവർക്കും ലഭ്യമാക്കാൻ ഈ ചെറു മാധ്യമങ്ങളിൽ ചിലതെങ്കിലും എല്ലാ വീടുകളിലും ചെന്നെത്താൻ ഇടയാക്കണം. വൻകിടക്കാർ പരത്തുന്ന ആശയങ്ങളെ വിലയിരുത്താനും ശരിയായ ധാരണകൾ പ്രചരിപ്പിക്കാനും ഈ ചെറു മാധ്യമങ്ങളെ സജ്ജമാക്കണം. പിന്നെ കൂട്ടായ്മകളും സംഘടനകളും കൂടുതൽ കാര്യക്ഷമമായ ക്രൈസ്തവ ബോധവൽക്കരണത്തിന് തയ്യാറാവണം. മാധ്യമരംഗത്ത് പ്രവേശിക്കാൻ സാധ്യതയുള്ള വർക്ക് നല്ല പരിശീലനം നൽകി അയയ്ക്കാനും നാം ശ്രദ്ധിക്കണം. മീഡിയ വിദ്യാഭ്യാസം എല്ലാ കുടുംബങ്ങളിലും എത്തണം. ഇതിനൊക്കെ സഹായകമായ തീവ്രമായ അജപാലന പ്രവർത്തനവുമാണ് ഇന്ന് ആവശ്യം. വിവേകവും ജാഗ്രതയും നമ്മുടെ കൈമുതലായി ഇരിക്കട്ടെ.