കൊല്‍ക്കത്ത: സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യൂമര്‍ ഗുഡ്സ് വിഭാഗത്തിലെ പ്രമുഖ കമ്ബനിയായ ബ്രിട്ടാണിയ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ സാമ്ബത്തിക തകര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കമ്ബനി വളരെ സൂക്ഷ്മമമായി നിരീക്ഷിക്കുകയാണെന്നും ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിംഗ് ഹെഡ് വിനയ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.

വില വര്‍ധനവിനൊപ്പം ചെലവ് ചുരുക്കുന്നതിലും കമ്ബനി ശ്രദ്ധ ചെലുത്തുമെന്നും മാര്‍ക്കറ്റിംഗ് ഹെഡ് അറിയിച്ചു. സ്നാക്സ് വിഭാഗത്തില്‍ രാജ്യത്തെ വിപണിയുടെ മുപ്പത്തിമൂന്ന് ശതമാനവും കൈയ്യടക്കുന്നത് ബ്രിട്ടാനിയയാണ്. ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ് കമ്ബനിക്ക് കൂടുതല്‍ ഉപഭോക്താക്കളുള്ളത്. മാര്‍ക്കറ്റിന്‍റെ വലിയ ശതമാനം കൈയ്യടക്കുന്ന ബ്രിട്ടാനിയ വില വര്‍ധിപ്പിക്കുന്നതോടെ മറ്റ് കമ്ബനികളും വില വര്‍ധിപ്പിച്ചേക്കും.