ലൂസി കളപ്പുരയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് @darsanamnews

എഫ് സി സി സന്യാസി സമൂഹത്തിന്റെ കാരക്കാമല മഠത്തിനുള്ളിൽ താമസിച്ചുകൊണ്ട് അവിടുത്തെ സന്യാസിനികളുടെ സ്വസ്ഥമായ ജീവിതത്തിന് ഭീഷണിയാകുന്ന തരത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ലൂസി കളപ്പുരയ്ക്കലിന് എഫ്സി സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.സി. ജ്യോതി മരിയ കാരണംകാണിക്കൽ നോട്ടീസ് നൽകി. തങ്ങളുടെ സന്യാസിനി സമൂഹത്തിനും കാരക്കാമല മഠത്തിനും കത്തോലിക്കാസഭയ്ക്കുംഎതിരെ നുണകളും വ്യാജപ്രചരണങ്ങളും നടത്തി വിശ്വാസികളെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്ന കുൽസിത ഉദ്യമങ്ങളിൽ നിന്ന് പിന്മാറണമെന്ന ആവശ്യമാണ് നോട്ടീസിൽ ഉന്നയിച്ചിരിക്കുന്നത് @darsanamnews.ചില വാർത്താ ചാനലുകളെയും സഭാവിരുദ്ധ പ്രസ്ഥാനങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് ലൂസി വളരെ പ്രകോപനപരമായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. മഠത്തിന്റെ സ്വകാര്യതയ്ക്കും നിയമങ്ങൾക്കും വിഘ്നം വരുത്തുന്ന ബാഹ്യമായ ഇടപെടലുകൾ അനുവദിച്ചുകൊടുക്കുക സാധ്യമല്ല. കർശനമായ സന്ന്യാസ നിയമങ്ങൾ യാതൊരു സങ്കോചവും ഇല്ലാതെ ലംഘിക്കപ്പെടുകയാണ്.
അന്യായമായി രണ്ട് കേസുകളാണ് ഫയൽ ചെയ്തിരിക്കുന്നത്. ഈ രണ്ട് കേസുകളും ഫയൽ ചെയ്യത്തക്ക രീതിയിൽ യാതൊരു സാഹചര്യവും അവിടെ ഉണ്ടായിട്ടില്ല എന്നത് വ്യക്തമാണ്. ഇനിയും ഇത്തരം അസത്യ പ്രചരണങ്ങൾ കൊണ്ട് മുമ്പോട്ടു പോയാൽ ലൂസിയെ പുറത്താക്കാൻ കോൺഗ്രിഗേഷൻ അധികാരികൾ കൊടുത്ത 19 പേജ് ഉള്ള ദീർഘമായ കത്ത് പുറത്തുവിടാൻ തങ്ങൾ നിർബന്ധിതരാകും. (ലൂസിയെ പുറത്താക്കുന്നതിനുഉള്ള യഥാർത്ഥ കാരണങ്ങൾ ഇതിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തനിക്കും തന്റെ അമ്മയ്ക്കും ലഭിച്ച പല നോട്ടീസുകളും കത്തുകളും ലൂസി പുറത്തുവിട്ടപ്പോഴും ഈ കത്ത് പുറത്തുവിടാൻ ഇതുവരെ തയ്യാറായിട്ടില്ല.) ഇങ്ങനെ സഭാ സമൂഹത്തെ അധിക്ഷേപിക്കുന്ന രീതിയിൽ മുന്നോട്ടുപോയാൽ കാനൻ നിയമം പ്രകാരം താമസിക്കുന്ന മഠത്തിലെ ലോക്കൽ സുപ്പീരിയറിനുള്ള അധികാരം ഉപയോഗിച്ച് കാരക്കാമല മഠത്തിൽ നിന്ന് പുറത്താക്കുന്നതായിരിക്കും.@darsanamnews അതിന് ആ മഠത്തിലെ മദർ സുപ്പീരിയറിന് മറ്റാരുടെയും ആ അനുവാദം ആവശ്യമില്ല. മൂന്നു ദിവസത്തിനുള്ളിൽ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും എന്ന് നോട്ടീസ് വ്യക്തമാക്കുന്നു.@darsanamnews