വാർത്തകൾ

🗞🏵 *ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവുനൽകാൻ പദ്ധതികളുമായി ധനമന്ത്രി നിർമലാ സീതാരാമൻ.* ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും ഇന്ത്യ ഭേദപ്പെട്ട നിലയിലാണുള്ളതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നിരവധി പദ്ധതികളും അവർ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

🗞🏵 *ഇന്ധന വാഹനങ്ങൾക്ക് ബദലായി ഇലക്ട്രിക് വാഹന വിൽപന പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.*

🗞🏵 *അധികാരത്തിൽ തിരിച്ച് വന്ന് 75 ദിവസങ്ങൾക്കകം നടപ്പിലാക്കിയ വലിയ തീരുമാനങ്ങൾക്ക് ശക്തിപകർന്നത് 125 കോടിവരുന്ന ഇന്ത്യ ജനതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.* ഒരിക്കൽ നേടാനാകാത്തതെന്ന് പലരും കരുതിയിരുന്ന പല നേട്ടങ്ങളും ഇന്ത്യ കൈവരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. 

🗞🏵 *ശബരിമല യുവതീപ്രവേശത്തിന് മുന്‍കൈയെടുക്കേണ്ടെന്ന് സിപിഎം. നിലപാടില്‍ മാറ്റം വേണ്ടെങ്കിലും  വിശ്വാസികളുടെ വികാരം മാനിക്കണമെന്നും തീരുമാനം.* ക്ഷേത്രങ്ങളുടെ ഭരണപരമായ കാര്യങ്ങളില്‍ പ്രാദേശികനേതാക്കള്‍ ഇടപെടണം. തെറ്റുതിരുത്തല്‍രേഖയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തണോയെന്ന് തീരുമാനിച്ചില്ല.

🗞🏵 *ഇന്ത്യയുമായി ഇനി ഒരിക്കലും ചർച്ചയ്ക്കു തയാറാകില്ലെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.* പലതവണ സമാധാന ചർച്ചകൾ‌ക്ക് തയാറാണെന്നു പാക്കിസ്ഥാൻ അറിയിച്ചതാണ്. എന്നാൽ ഇന്ത്യ അംഗീകരിച്ചില്ല. പാക്കിസ്ഥാൻ ഭീകര സംഘടനകൾക്കെതിരെ നടപടിയെടുത്ത ശേഷം മതി ചർച്ച എന്ന വാദമാണ് അവർ ഉന്നയിച്ചതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിലായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവന.

🗞🏵 *ജമ്മുകശ്മീർ വിഷയത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.* പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മക്രോണിന്റെ പ്രസ്താവന.  ഭീകരതയ്ക്കെതിരെ ഇന്ത്യയും ഫ്രാൻസും ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

🗞🏵 *വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറന്നു.* പെരുമഴയെത്തുടര്‍ന്ന് ഈ മാസം 10നു തുറന്ന അണക്കെട്ട് 18ന് അടച്ചിരുന്നു. ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് പരമാവധി സംഭരണശേഷിയായ 775.6 ല്‍ എത്തിയതോടെയാണു വീണ്ടും തുറന്നുവിട്ടിരിക്കുന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. കരമാന്‍തോട്, പനമരം പുഴകളില്‍ 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

🗞🏵 *ഇടവപ്പാതിയും കർക്കിടകവും കടന്നിട്ടും പേമാരി തകർത്തുപെയ്തിട്ടും ചൂട് കുറയാതെ കടൽ.* കലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി വരാൻ‍പോകുന്ന ചിലതിന്റെ സൂചനകൂടിയാണ് ഈ ചൂടെന്ന് അന്തരീക്ഷ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. കഴിഞ്ഞമാസം ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യുനമർദ്ദം ശക്തികുറഞ്ഞാണെങ്കിലും തുടരുന്നതിനാൽ രണ്ടുദിവസം കൂടി ഇടിയേ‍ാടു കൂടി വ്യാപക മഴ ഉണ്ടാകുമെന്നാണ് നിഗമനം.

🗞🏵 *പ്രളയാനന്തര കേരള പുനര്‍നിര്‍മാണ പദ്ധതിയെക്കുറിച്ചു വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറി അടക്കം ഉന്നതതല സംഘം അമേരിക്കയിലേക്ക്.* ചീഫ് സെക്രട്ടറി ടോം ജോസ്, റീബില്‍ഡ് കേരള സിഇഒ വി.വേണു, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് കൗശിക് എന്നിവരാണ് വാഷിങ്ടനില്‍ ലോകബാങ്ക് സന്ദര്‍ശിക്കുന്നത്. അടുത്ത മാസം 16 മുതല്‍ 18 വരെയാണ് അമേരിക്കന്‍ യാത്ര. ഇവര്‍ക്കു സന്ദര്‍ശനാനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറത്തിറക്കി.

🗞🏵 *പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി യുഡിഎഫ് ആരെ നിർത്തിയാലും പിന്തുണയ്ക്കുമെന്ന് കേരള കോൺഗ്രസ്(എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്.* സ്ഥാനാർഥിയെ കൂടിയാലോചിച്ചാണു തീരുമാനിക്കുക. നിഷാ ജോസ് െക. മാണിയെ പിന്തുണയ്ക്കുമോ എന്നുള്ള ചോദ്യത്തോടായിരുന്നു ജോസഫിന്റെ പ്രതികരണം.

🗞🏵 *രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തനുണർവ് നൽകുന്നതിനുള്ള നീക്കങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ.* കേന്ദ്ര ബജറ്റിൽ അതിസമ്പന്നർക്ക് ഏർപ്പടുത്തിയ അധിക സർചാർജിൽ നിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) ഒഴിവാക്കി. 2 മുതൽ 5 കോടി വരെ വാർഷിക നികുതി നൽകുന്നവർക്ക് മൂന്നു ശതമാനവും അഞ്ചു കോടിയോ അതിനു മുകളിലോ വാർഷിക വരുമാനമുള്ളവർക്ക് ഏഴു ശതമാനവും തുകയാണ് സൂപ്പർ റിച്ച് ടാക്സ് എന്ന പേരിൽ സർചാർജായി ഇക്കഴിഞ്ഞ ജൂലൈയിലെ ബജറ്റിൽ ഏർപ്പെടുത്തിയത്

🗞🏵 *ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് എതിരായ അജ്മാനിലെ ചെക്ക് കേസ് കോടതിക്ക് പുറത്തു തീർപ്പാക്കാൻ ശ്രമം ആരംഭിച്ചു.* വ്യാഴാഴ്ച ജാമ്യത്തിൽ ഇറങ്ങിയ ശേഷം തുഷാർ പരാതിക്കാരനായ നാസിലുമായി ഫോണിൽ സംസാരിച്ചു.

🗞🏵 *സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.* ഇടുക്കി ,മലപ്പുറം , കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ശനിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരത്ത് ഉയർന്ന തിരമാല സാധ്യത കണക്കിലെടുത്ത് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

🗞🏵 *ജെറ്റ് എയർവെയ്സ് കമ്പനിയുടെ സ്ഥാപകൻ നരേഷ് ഗോയലിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി.* നരേഷ് ഗോയലിന്റെ മുംബൈയിലെയും ഡൽഹിയിലെയും സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടന്നത്. വിദേശ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

🗞🏵 *മലയാളി ഉൾപ്പടെ ആറ് ലഷ്കർ ഭീകരർ കടൽ മാർഗം തമിഴ്നാട്ടിൽ എത്തിയതായി ഇന്റലിജൻസ് മുന്നറിയിപ്പ്.* ഇതേതുടർന്ന് തമിഴ്നാട്ടിൽ പോലീസിന് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രീലങ്കയിൽ നിന്നാണ് കടൽമാർഗം ഇവർ തമിഴ്നാട്ടിലെത്തിയതെന്നാണ് മുന്നറിയിപ്പ്

🗞🏵 *രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഒരുമാസത്തിനിടെ രണ്ടാമതും നിക്ഷേപ പലിശ കുറച്ചു.* 10 മുതൽ 50 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയത്. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 26ന് നിലവിൽവരും. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഇതിനുമുമ്പ് ബാങ്ക് നിക്ഷേപ പലിശ കുറച്ചത്.

🗞🏵 *സംസ്ഥാനത്ത് കെട്ടിട നിർമാണ രീതികളിൽ മാറ്റം വരുത്താൻ സർക്കാർ നീക്കം തുടങ്ങി.* തുടർ പ്രളയത്തെ തുടർന്നാണ് നിർമാണ രീതികളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉടൻ ഉന്നതതല യോഗം വിളിക്കും.

🗞🏵 *ഉത്തർപ്രദേശിലെ മിർസാപുരിൽ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണമായി വ്യാഴാഴ്ച നൽകിയത് ചപ്പാത്തിയും ഉപ്പും.* സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് അവശ്യപോഷകങ്ങൾ ഉൾപ്പെടുത്തി ച്ചഭക്ഷണം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി നിലവിലിരിക്കെയാണ് വിദ്യാർഥികൾക്ക് ചപ്പാത്തി ഉപ്പും കൂട്ടി നൽകിയത്.

🗞🏵 *സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താന് കനത്ത തിരിച്ചടിയായി ഭീകരവാദത്തിന്റെ പേരിൽ ആ രാജ്യത്തെ കരിമ്പട്ടികയിൽ പെടുത്തി.*

🗞🏵 *വിദേശനാണ്യ വിപണിയിൽ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം വെള്ളിയാഴ്ച എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി.*
10 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതോടെ മൂല്യം 71.91 നിലവാരത്തിലെത്തി.
26 പൈസയുടെ ഇടിവാണ് ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ വ്യാഴാഴ്ച ഉണ്ടായത്. ഇതോടെ മൂല്യം 71.81 എന്ന നിലയിലെത്തിയിരുന്നു. ബുധനാഴ്ച 71.55-ൽ ആയിരുന്നു വിദേശ വിനിമയ വിപണിയിൽ രൂപ വ്യാപാരം അവസാനിപ്പിച്ചത്.

🗞🏵 *മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ നിയമം ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കും.* ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ നിർദേശിച്ച് കേന്ദ്ര സർക്കാരിന് കോടതി നോട്ടീസയച്ചു.

🗞🏵 *എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ പൂർണ പെൻഷൻ പുനഃസ്ഥാപിക്കാൻ ഹൈദരാബാദിൽ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോർഡ് യോഗത്തിൽ തീരുമാനം.* ബോർഡ് ചെയർമാൻ കേന്ദ്ര തൊഴിൽ സഹമന്ത്രി സന്തോഷ്കുമാർ ഗംഗവാർ അധ്യക്ഷത വഹിച്ചു.

🗞🏵 *വളർച്ചാ മുരടിപ്പിനെ നേരിടാനായി റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷം റിപോ നിരക്ക് വീണ്ടും കുറച്ചേക്കും.* സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ റിപോ നിരക്ക് 4.75-5.0 ശതമാനമായി കുറച്ചേക്കുമെന്ന് ആഗോള ബ്രോക്കറേജുകൾ വിലയിരുത്തുന്നു.

🗞🏵 *മുംബൈ വിമാനത്താവളത്തിൽ ഗുരുതര സുരക്ഷാ വീഴ്ച.* വിമാനത്താവളത്തിന്റെ സുരക്ഷാ മതിൽ ചാടിക്കടന്ന് യുവാവ് വിമാനത്താവള റൺവേയിൽ കടന്നു. റൺവേയിൽ പുറപ്പെടാൻ സജ്ജമാക്കിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ അടുത്ത് വരെ ഇയാൾ എത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

🗞🏵 *കൊങ്കൺ റൂട്ടിൽ മംഗളുരു നഗരത്തിനു സമീപം പടീൽ-കുലശേഖര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പാളത്തിൽ മണ്ണിടിഞ്ഞ് തീവണ്ടി ഗതാഗതം തടസപ്പെട്ടു.* വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ ആണ് സംഭവം. ഇതോടെ ഇതുവഴിയുള്ള തീവണ്ടി സർവീസ് താളം തെറ്റി.

🗞🏵 *സമാജ് വാദി പാർട്ടിയുടെ ഉത്തർപ്രദേശിലെ എല്ലാ ഘടകങ്ങളെയും പിരിച്ചുവിട്ട് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.* സംസ്ഥാന-ജില്ലാ സമിതികളും പാർട്ടിയുടെ യുവജനവിഭാഗവും അടക്കമുള്ള എല്ലാ സമിതികളും പിരിച്ചുവിട്ടിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് നടപടി.

🗞🏵 *തിരുമലയിലെ ബസുകളിൽ നൽകുന്ന ടിക്കറ്റുകളിൽ ഹജ്ജ്, ജറുസലേം യാത്രകളുടെ പരസ്യം ഉൾപ്പെടുത്തിയതിനെ ചൊല്ലി വിവാദം.* ഇതിനെ തുടർന്ന് നിരവധി സംഘടനകൾ പ്രതിഷേധവുമായി എത്തി. ഹിന്ദുക്കളുടെ പുണ്യഭൂമിയായ തിരുമലയെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് ഇവർ ആരോപിച്ചു.

🗞🏵 *വീർ സവർക്കറിൽ വിശ്വസിക്കാത്തവരെ പരസ്യമായി മർദിക്കണമെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറെ.* അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ വിസ്മരിക്കുന്നവരാണ് അദ്ദേഹത്തെ അപമാനിക്കുന്നതെന്നും താക്കറെ അഭിപ്രായപ്പെട്ടു

🗞🏵 *വലതുപക്ഷത്തിന്റെ പ്രവർത്തനങ്ങൾ ശക്തിയാർജിക്കുന്നതിനാൽ കാലാനുസൃതമായ മാറ്റം സിപിഐ എമ്മിന്റെ പ്രവർത്തനത്തിൽ കൊണ്ടുവരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.* അക്രമ രാഷ്ട്രീയത്തിന് പാർട്ടി അനുകൂലമല്ലെന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്തും. ജനങ്ങളോട് വിനയത്തോടെ ഇടപഴകാൻ പാർട്ടി പ്രവർത്തകർ തയ്യാറാവണം. യുവതി പ്രവേശനത്തിന് അനുകൂലമാണെങ്കിലും ഏതെങ്കിലും യുവതികളെ ശബരിമലയിൽ നിർബന്ധിച്ച് കയറ്റാൻ സിപി.എം ഇല്ലെന്നും കോടിയേരി പറഞ്ഞു

🗞🏵 *എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന അമ്മ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.* കുഞ്ഞ് വിശന്ന് കരയുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാൻ പണമില്ലാതിരുന്നതിനാൽ നിരാശയായ താൻ കുഞ്ഞിനെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അമ്മ പോലീസിന് മൊഴി നൽകിയത്.

🗞🏵 *കേരളത്തിലെ കെട്ടിട നിർമാണ ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.* പ്രകൃതി സംരക്ഷണം ഒരു പ്രധാനപ്പെട്ട ഘടകമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ സമീപനങ്ങളിലും മാറ്റം വരേണ്ടതുണ്ട്. എന്നാൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

🗞🏵 *മാവേലിക്കര: സഹോദരങ്ങളുടെ മക്കൾ വീടിനു സമീപത്തെ കുളത്തിൽ വീണു മരിച്ചു* . നേപ്പാൾ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ഗണേശ് – ഗീത ദമ്പതികളുടെ മകൻ ജീവൻ (5), ഗണേശിന്റെ സഹോദരൻ രാമു – രമിക ദമ്പതികളുടെ മകൻ ഈരേഴ തെക്ക് പ്രശാന്തിയിൽ താമസിക്കുന്ന അർജുൻ (ആറ്)എന്നിവരാണ് ചെട്ടികുളങ്ങര ഈരേഴ തെക്ക് കീർത്തനം വീട്ടിലെ കുളത്തിൽ വീണ് മരിച്ചത്.

🗞🏵 *വണ്ടിച്ചെക്ക് കേസില്‍ അറസ്റ്റിലായ ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ ജാമ്യത്തിലിറക്കാന്‍ സഹായിച്ച പ്രവാസി വ്യവസായി എം എ യൂസഫലിക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്.* ഇതിനിടെ 10 വര്‍ഷം യൂസഫലിയുടെ കമ്പനിയില്‍ ജോലി ചെയ്ത മുന്‍ ജീവനക്കാരന്റെ കുറിപ്പാണ് വൈറലാകുന്നത്. യൂസഫലിയുടെ കമ്പനിയില്‍ ജീവനക്കാരനായിരിക്കെ തന്റെതല്ലാത്ത കാരണങ്ങളാല്‍ അല്‍ ഐന്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടും ഈ സഹായം അന്നുണ്ടായില്ലെന്ന് പറഞ്ഞ് എസ് എം അന്‍വര്‍ കൂടല്ലൂര്‍ എന്ന മുന്‍ ജീവനക്കാരനാണ് രംഗത്തെത്തിയിരിക്കുന്നത്.
 
🗞🏵 *പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരേണ്ടതില്ലെന്ന് കാണാതായവരില്‍ നാലുപേരുടെ ബന്ധുക്കള്‍ അറിയിച്ചു.* സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി മേപ്പാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ബന്ധുക്കൾ അഭിപ്രായം അറിയിച്ചത്. തെരച്ചിലുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം സ്വീകരിച്ച എല്ലാ നടപടികളിലും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ബന്ധുക്കളും തൃപ്തി രേഖപ്പെടുത്തി.

🗞🏵 *മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെതിരേ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതവും* അധികാര ദുര്‍വിനിയോഗവുമാണെന്ന് ഇസ്ലാമിക തീവ്ര സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍
 
🗞🏵 *വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടപെട്ടവർക്ക് വീട് വയ്ക്കുന്നതിനായി കല്പറ്റടൗണിൽ 12 കോടി രൂപ വിലമതിക്കുന്ന 2 ഏക്കർ ഭൂമി ബോബി ചെമ്മണൂർ സൗജന്യമായി വിട്ടു നൽകാൻ തീരുമാനിച്ചു.*
🗞🏵 *നിശ്ചിത ഡെസിബല്ലിന് മുകളിലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* സുരക്ഷിത ശബ്ദത്തിനായുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റിന്റെ ഗ്ലോബല്‍ കണ്‍വന്‍ഷനും ശില്പശാലയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച്‌ ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *പൊലീസുകാരുടെ ആത്മഹത്യ വർദ്ധിച്ചുവരുന്നതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യുറോ.* കഴിഞ്ഞ എട്ടു മാസത്തിനിടെ പത്തു പൊലീസുകാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് കണക്കുകള്‍. പൊലീസുകാരുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം

🗞🏵 *ആഫ്രിക്കന്‍ രാജ്യമായ ബുർക്കിനാ ഫാസോയിൽ ലോക രാജ്യങ്ങളുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ക്രൈസ്തവ സാന്നിധ്യം നാമാവശേഷമായി മാറുമെന്ന് മുന്നറിയിപ്പ്* . ബുർക്കിനാ ഫാസോയുടെയും, നൈജറിന്റെയും മെത്രാൻ സമിതിയുടെ അധ്യക്ഷനായ മോൺസിഞ്ഞോർ ലോറന്റ് ബിർഫൂറേ ഡബീറേയാണ് ഏറെ നിര്‍ണ്ണായകമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുറത്തുനിന്നുള്ള സഹായം കൈപ്പറ്റുന്ന തീവ്രവാദികള്‍ക്ക് കേന്ദ്രസേനയെക്കാൾ ശക്തിയുണ്ടെന്നും തീവ്രവാദികളുടെ പ്രധാന ലക്ഷ്യം ക്രൈസ്തവരാണെന്നും ബിഷപ്പ് ലോറന്റ് ബിർഫൂറേ വെളിപ്പെടുത്തി.

🗞🏵 *പതിനേഴാം നൂറ്റാണ്ടിലെ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഔര്‍ ലേഡി ഓഫ് ലാവാങ് ദേവാലയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം.* വിയറ്റ്‌നാമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ഏതാണ്ട് എണ്‍പതിനായിരത്തോളം വിശ്വാസികളാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15ന് ദേവാലയം സന്ദര്‍ശിച്ചത്. വിയറ്റ്നാം ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള അടിച്ചമര്‍ത്തലിന്റേയും, മതപീഡനത്തിന്റേയും മൂക സാക്ഷിയാണ് ക്വാങ്ങ് ട്രി പ്രവിശ്യയിലെ ഹ്യൂ രൂപതയിലുള്ള ലാവാങ് ദേവാലയം. 221 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം ഇന്ന്‍ ക്വാങ്ങ് ട്രിയിലെ ഏറ്റവും പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമാണ്.

🗞🏵 *ഫിലാഡല്‍ഫിയ: ലോകത്തെ ആദ്യത്തെ പ്രൊഫഷണല്‍ ബാസ്കറ്റ് ബോള്‍ ലീഗായ എന്‍ബിഎയിലെ ഏറ്റവും മികച്ച റഫറിമാരില്‍ ഒരാളായിരുന്ന സ്റ്റീവ് ജാവി ഇനി, ഫിലാഡല്‍ഫിയാ അതിരൂപതയിലെ സെന്റ്‌ ആന്‍ഡ്ര്യൂ ഇടവക ദേവാലയത്തിലെ സ്ഥിര ഡീക്കന്‍.* 25 വര്‍ഷത്തോളം ആയിരത്തിഅഞ്ഞൂറിലധികം മത്സരം നിയന്ത്രിച്ചിട്ടുള്ള അദ്ദേഹം സകലരെയും അമ്പരിപ്പിച്ചുകൊണ്ട് കളിക്കളത്തിന് പുറത്തുള്ള മറ്റൊരു ജീവിതം ആരംഭിച്ചിരിക്കുന്നത്. ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ നിന്നും അള്‍ത്താരയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ അനുഭവം തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളായിരിന്നുവെന്ന് ജാവി പറയുന്നു.
🇺🇳🇺🇳💎🇺🇳🇺🇳💎🇺🇳🇺🇳💎🇺🇳🇺🇳
*ഇന്നത്തെ വചനം*

ആദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു.
പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ച്‌ അവരില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത്‌ അവര്‍ക്ക്‌ അപ്പസ്‌തോലന്‍മാര്‍ എന്നു പേരു നല്‍കി.
അവര്‍, പത്രോസ്‌ എന്ന്‌ അവന്‍ പേരു നല്‍കിയ ശിമയോന്‍, അവന്‍െറ സഹോദരനായ അന്ത്രയോസ്‌, യാക്കോബ്‌, യോഹന്നാന്‍, പീലിപ്പോസ്‌, ബര്‍ത്തലോമിയോ,
മത്തായി, തോമസ്‌, ഹല്‍പൈയുടെ പുത്രനായ യാക്കോബ്‌, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്‍,
യാക്കോബിന്‍െറ മകനായ യൂദാസ്‌, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ്‌ സ്‌കറിയോത്ത എന്നിവരാണ്‌.
ലൂക്കാ 6 : 12-16
🇺🇳🇺🇳💎🇺🇳🇺🇳💎🇺🇳🇺🇳💎🇺🇳🇺🇳
*വചന വിചിന്തനം*
എല്ലാവര്‍ക്കും ഈശോയുടെ ശിഷ്യനാകാനാണ് വിളി. അതാണ് നമ്മള്‍ ആഗ്രഹിക്കുന്നതും.

എന്നാല്‍, ഒരു രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ച് പ്രഭാതത്തില്‍ ശിഷ്യന്മാരെ തിരഞ്ഞെടുക്കന്‍ ഈശോ വരുമ്പോള്‍ അവന്‍ എന്നെയും തിരഞ്ഞെടുക്കുമോ, choice is yours’
🇺🇳🇺🇳💎🇺🇳🇺🇳💎🇺🇳🇺🇳💎🇺🇳🇺🇳
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*