ഒരു സംഘം ഭീകരർ കടൽമാർഗം തമിഴ്നാട്ടിൽ എത്തി എന്ന വാർത്തയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റ എല്ലാ ജില്ലാ പോലീസ് മേധാവി മാർക്കും നിർദ്ദേശം നൽകി ബസ് സ്റ്റാൻഡുകൾ റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചിട്ടുണ്ട് ആരാധനാലയങ്ങൾക്ക് ചുറ്റും നിരീക്ഷണ സുരക്ഷ ശക്തമാക്കും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കർശനമാക്കും സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കൾ ശ്രദ്ധയിൽപെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾറൂമിലോ (O471 27 22500 അറിയിക്കണമെന്ന് അദ്ദേഹം പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.

ശ്രീലങ്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചകളിലും മറ്റും പള്ളികളിൽ ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.