കൊച്ചി: ചെറിയ കുടുംബം സന്തുഷ്ട കുടുംബം എന്ന വാക്കുകള്‍ യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്തതാണെന്നും വലിയ കുടുംബം സന്തുഷ്ട കുടുംബം എന്ന കാഴ്ചപ്പാടിലേക്കു തിരിയണമെന്നു കെസിബിസി പ്രോലൈഫ് സമിതി എറണാകുളം മേഖലാ സമ്മേളനം. ഇന്ത്യയില്‍ കുടുംബാസൂത്രണം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും അത് രാജ്യസ്‌നേഹത്തിന്റെ അടയാളമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളില്‍ എറണാകുളം പ്രോലൈഫ് സമിതി ആശങ്കയും ഉത്ക്കണ്ഠയും രേഖപ്പെടുത്തി.
കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു പോയതു കുടുംബത്തിലും സമൂഹത്തിലും പലപ്രശ്‌നങ്ങള്‍ക്കും തിന്‍മകള്‍ക്കും കാരണമായിട്ടുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ശിശു സംരക്ഷണത്തിനും കുട്ടികളുടെ നന്‍മയ്ക്കുമായി കൂടുതല്‍ നിയമങ്ങള്‍ സൃഷ്ടിച്ച് ഒരു വശത്തു മുന്നേറുന്‌പോള്‍ മറുവശത്തു നിയമത്തില്‍ അയവു വരുത്തി ഭ്രൂണഹത്യയിലൂടെ ശിശുക്കളെ വധിക്കാന്‍ ലൈസന്‍സ് കൊടുക്കാനുള്ള ശ്രമം വൈരുധ്യമാണെന്നു യോഗം കുറ്റപ്പെടുത്തി.