വാർത്തകൾ
🗞🏵 *ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ വനങ്ങളിൽ അടിക്കടിയുണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സംതുലനത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്നു.* ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ കാട് കത്തിയമരുകയാണ്. കാട്ടുതീ മൂലം ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതായാണ് ഏറ്റവും പുതിയ വാർത്ത.
🗞🏵 *ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താൻ വ്യോമപാതയിലൂടെ പറന്നു.* ഉഭയകക്ഷി ചർച്ചയ്ക്കായി ഫ്രാൻസിലേക്കുള്ള യാത്രയ്ക്കാണ് വ്യാഴാഴ്ച പ്രധാനമന്ത്രി പാകിസ്താൻ വ്യോമപാതയിലൂടെ വിമാനത്തിൽ സഞ്ചരിച്ചത്.
🗞🏵 *അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സിബിഐയുടെ വാദം തള്ളി മുൻ കേന്ദ്രമന്ത്രി പി ചിദംബരവും അദ്ദേഹത്തിന്റെ അഭിഭാഷകരും.* ബുധനാഴ്ച രാത്രി അറസ്റ്റു ചെയ്ത അദ്ദേഹത്തെ സിബിഐ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇത്.
🗞🏵 *ചെക്ക് കേസിൽ ജാമ്യത്തിലിറങ്ങാൻ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി അജ്മാൻ കോടതിയിൽ ജാമ്യത്തുകയായി കെട്ടിവെച്ചത് പത്ത് ലക്ഷം ദിർഹം (രണ്ട് കോടിയോളം രൂപ).* പ്രവാസി വ്യവസായി എം.എ.യൂസഫലിയാണ് പണം കെട്ടിവെക്കാൻ തുഷാറിനെ സഹായിച്ചത്.
🗞🏵 *തനിക്കെതിരേ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയല്ല, പണം തട്ടാനുള്ള ശ്രമമാണെന്ന് തുഷാർ വെള്ളാപ്പള്ളി.* താൻ തെറ്റുകാരനല്ല, അതുകൊണ്ടുതന്നെ കേസ് നിയമപരമായി നേരിടുമെന്നും തുഷാർ പറഞ്ഞു. ചെക്ക് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം അജ്മാനിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ബി.ജെ.പി നേതാവിന്റെ ഗോശാലയ്ക്ക് സമീപത്തെ ചതുപ്പിൽ 12ഓളം പശുക്കളെ ചത്തനിലയിൽ കണ്ടെത്തി.* മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ ബി.ജെ.പി നേതാവ് വരുൺ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയ്ക്ക് സമീപമാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്.
🗞🏵 *പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യംചെയ്തു.* വിജിലൻസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ
🗞🏵 *ആന്ധ്രാപ്രദേശ് നിയമസഭ മന്ദിരത്തിൽനിന്ന് കാണാതായ കമ്പ്യൂട്ടറുകളും എയർകണ്ടീഷണറുകളും ഫർണ്ണീച്ചറുകളും മുൻ സ്പീക്കറുടെ വസതിയിലേക്ക് കടത്തിയതായി റിപ്പോർട്ട്.* മുൻ നിയമസഭ സ്പീക്കറും തെലുങ്കുദേശം പാർട്ടിയുടെ മുതിർന്ന നേതാവുമായ കോഡെല ശിവപ്രസാദ് റാവുവിന്റെ ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന സത്തേനപള്ളിയിലെ വസതിയിലേക്കാണ് ഫർണ്ണീച്ചറുകളും കമ്പ്യൂട്ടറുകളും കൊണ്ടുപോയത്
🗞🏵 *കോൺഗ്രസിന്റെ ദേശീയരാഷ്ട്രീയത്തിലെ പ്രധാനമുഖവും മുൻകേന്ദ്രമന്ത്രിയുമായ ചിദംബരത്തിന്റെ അറസ്റ്റ് ബി.ജെ.പി.യെ സംബന്ധിച്ച് രാഷ്ട്രീയനേട്ടം.* വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രചാരണവിഷയമാക്കാനും അഴിമതിക്കെതിരേ ആരായാലും നടപടിയെടുക്കുമെന്ന നിലപാടിനുള്ള ഉദാഹരണമായി ചൂണ്ടിക്കാട്ടാനും അവർ അറസ്റ്റിനെ ഉപയോഗിക്കും.
🗞🏵 *ബൈക്കിന്റെ അമിതവേഗം ചോദ്യംചെയ്തയാളുടെ വീട് ഗുണ്ടാസംഘം അടിച്ചുതകർത്തു.* അന്വേഷിക്കാനെത്തിയ പോലീസിനുനേരേ സംഘം പെട്രോൾബോംബെറിഞ്ഞു. എ.എസ്.ഐ. ഉൾെപ്പടെ നാലു പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവവുമായി ബന്ധപ്പെട്ട് കാണക്കാരി മാവേലിനഗർ വലിയതടത്തിൽ ഡെൽവിൻ(22) അറസ്റ്റിലായി.
🗞🏵 *ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരത്തെ പ്രത്യേക കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു.* ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ തുടരും. ചിദംബരത്തെ 5 ദിവസം കസ്റ്റഡിയിൽ ലഭിക്കണമെന്ന അപേക്ഷയാണ് സിബിഐ സമർപ്പിച്ചത്.
🗞🏵 *ഐഎഎസ് കേരള കേഡർ 1985 ബാച്ച് ഉദ്യോഗസ്ഥനായ ഡോ. അജയകുമാറിനെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു.* പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ നിയമനകാര്യങ്ങൾക്കുള്ള മന്ത്രിതല സമിതിയാണ്(എസിസി) ഇതിന് അംഗീകാരം നൽകിയത്.
🗞🏵 *ഇന്ത്യയുടെ അഭിമാനമുയർത്തിയ ചന്ദ്രയാൻ–2 യാത്രാദൗത്യത്തിനു ഹൃദ്യമായ ആശംസകളറിയിച്ച കുട്ടികൾക്കു നന്ദിയുമായി ഇസ്രോ.* കൊല്ലം പട്ടത്താനം ഗവ. എസ്എൻഡിപി യുപി സ്കൂളാണു വിദ്യാർഥികളുടെ കയ്യൊപ്പും ആശംസകളും രേഖപ്പെടുത്തിയത്. സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ ചിത്രം ഐഎസ്ആർഒയ്ക്ക് അയച്ചു കൊടുത്തു.
🗞🏵 *ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ പി.ചിദംബരത്തെ സിബിഐ കൊണ്ടുപോയത് അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കെ തുടങ്ങിയ ഓഫിസിലേക്ക്*
🗞🏵 *ഐഎസിനെ തുരത്താൻ ഇന്ത്യ ഒന്നും ചെയ്യുന്നില്ലെന്നു കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.* 11,265 കിലോമീറ്റർ ദൂരെയുള്ള യുഎസ് മാത്രമാണ് അഫ്ഗാനിസ്ഥാനിലെ ഭീകരർക്കെതിരെ പോരാടുന്നത്. ഇന്ത്യ, ഇറാൻ, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളും പോരാട്ടത്തിന്റെ ഭാഗമാകണം. വളരെ കുറഞ്ഞ അളവിൽ മാത്രമെ യുഎസ് ഒഴികെയുള്ള രാഷ്ട്രങ്ങൾ ഭീകരവിരുദ്ധ നീക്കത്തിൽ പങ്കെടുക്കുന്നുള്ളൂവെന്നും ട്രംപ് പറഞ്ഞു
🗞🏵 *പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പത്തട്ടിപ്പു കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ റിമാൻഡ് ബ്രിട്ടിഷ് കോടതി സെപ്റ്റംബർ 19 വരെ നീട്ടി.* ദക്ഷിണ പശ്ചിമ ലണ്ടനിലെ വാൻഡ്സ‌്‌വർത് ജയിലിൽ നിന്ന് വിഡിയോ മുഖേനയാണ് നീരവ് മോദി കോടതി നടപടികളിൽ പങ്കെടുത്തത്. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ ജഡ്ജി ടാൻ ഇക്രമാണ് വാദം കേട്ടത്. നീരവ് മോദിയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട വിചാരണ 2020 മേയ് 11ന് ആരംഭിക്കുമെന്നാണ് സൂചന.
🗞🏵 *രാജ് താക്കറെയും കുരുക്കിലാക്കാൻ ഇഡി; ചോദ്യം ചെയ്യലിനു ഹാജരായി*
ഐഎൽ ആൻഡ് എഫ്എസ് – കോഹിനൂർ ടവർ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച സമൻസ് പ്രകാരം മഹാരാഷ്ട്ര നവനിർമാൺ സേനാ നേതാവ് രാജ് താക്കറെ ദക്ഷിണ മുംബൈയിലെ ഇഡി ഒാഫിസിൽ എത്തി. മുംബൈയിലെ ഇഡി ആസ്ഥാനത്ത് രാവിലെ പതിനൊന്നുമണിയോടെയാണ് രാജ് താക്കറെ എത്തിയത്. എംഎൻഎസ് പ്രവർത്തകർ തടിച്ചൂകൂടാനുള്ള സാധ്യത പരിഗണിച്ച് കനത്ത സുരക്ഷാവലയത്തിലാണ് ഇഡി ആസ്ഥാനം.
🗞🏵 *മൂവാറ്റുപുഴ വാഴക്കുളത്ത് ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ വൻ കവർച്ച.* എടിഎമ്മിന്റെ പണം അടങ്ങിയ ബോക്സ് കുത്തിപ്പൊളിച്ച് അടുത്ത പറമ്പിലെത്തിച്ചാണ് മോഷണം നടത്തിയത്. എത്ര രൂപ നഷ്ടപ്പെട്ടു എന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അതേ സമയം എടിഎം മുറിയിലുണ്ടായിരുന്ന ക്യാഷ് ഡപ്പോസിറ്റ് മെഷിൻ പൊളിക്കാൻ ശ്രമമുണ്ടായെങ്കിലും സാധിച്ചില്ല.
🗞🏵 *ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.* ചാവക്കാട് സ്വദേശികളായ മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി
🗞🏵 *കെവിന്‍ വധക്കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ നീനുവിന്റെ പിതാവ് ചാക്കോയെ വെറുതെ വിട്ട സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ്.* ചാക്കോ മുഖ്യസൂത്രധാരനായിട്ടും വെറുതെ വിട്ടത് ശരിയായില്ലെ
🗞🏵 *ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്‍ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തില്‍ സിഎസ്‌ഐ ബിഷപ്പടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്‌തു.* തലവരി പണം വാങ്ങിയിട്ട് സീറ്റ് നല്‍കിയില്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷന്റെ കര്‍ശന ഇടപെടല്‍. പ്രവേശനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ തുക തിരിച്ച് നല്‍കാനും കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്
🗞🏵 *പിഎസ്‍സി കോൺസ്റ്റബിള്‍ പരീക്ഷ ക്രമക്കേട് കേസിൽ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി* . വിശ്വാസ വഞ്ചന, ക്രിമിനൽ കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിലവിൽ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്
🗞🏵 *ഇന്ത്യന്‍ വ്യോമസേന കാത്തിരിക്കുന്ന ഇരട്ട ഹൃദയമുള്ള റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ രാജ്നാഥ് സിങ്ങും, എയര്‍ ചീഫ് മാര്‍ഷലും അടുത്ത മാസം പാരീസിലേക്ക് പോകും.* ഇതുസംബന്ധിച്ചുള്ള സ്ഥിരീകരണം കേന്ദ്ര സര്‍ക്കാര്‍ അധികൃതർക്ക് കൈമാറി.
🗞🏵 *കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരായ അറസ്റ്റ് വാറന്റിന് സ്റ്റേ. തരൂര്‍ നടത്തിയ ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത സിറ്റി കോടതി പുറപ്പെടുവിച്ച വാറന്റാണ് ഹൈക്കോടതി സ്റ്റേ ചെയ്‌തിരിക്കുന്നത്.* സുമിത് ചൗദരി എന്ന വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊല്‍ക്കത്ത സിറ്റി കോടതി തരൂരിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
🗞🏵 *കവളപ്പാറ ദുരന്തത്തില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട ശങ്കരന്‍കുട്ടിക്ക് ഒരു ദിവസത്തെ പരോൾ അനുവദിച്ചു.* കൊലപാതക കേസില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് പോത്തുകല്ല് ഭൂദാനം കവളപ്പാറ സ്വദേശിയായ ഇയാൾ. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പരോള്‍. ഭൂദാനം സെന്റ് ജോര്‍ജ് മലങ്കര കാത്തലിക് സ്കൂളിലെ ക്യാമ്പില്‍ കൊണ്ടുപോകാനും ബന്ധുക്കളെ കാണാനുമുള്ള അവസരമൊരുക്കാന്‍ ജില്ല ജഡ്ജി പൊലീസിന് നിര്‍ദേശം നല്‍കി
🗞🏵 *ഹംഗറിയുടെ ആയിരത്തിപ്പത്തൊന്‍പതാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനിലെ ഹംഗറിയുടെ അംബാസഡര്‍ എഡ്വാര്‍ഡ് ഹാബ്സ്ബര്‍ഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാകുന്നു* . മുട്ടുകുത്തി നില്‍ക്കുന്ന വിശുദ്ധ സ്റ്റീഫന്‍ രാജാവില്‍ നിന്നും ഉണ്ണീശോയെ കയ്യിലെടുത്തിരിക്കുന്ന ദൈവമാതാവ്, കിരീടം സ്വീകരിക്കുന്ന ചിത്രമാണ് ഹാബ്സ്ബര്‍ഗ് പോസ്റ്റ് ചെയ്തിരിക്കുന്നത്. “പാപ്പായില്‍ നിന്നും ലഭിച്ച ഹംഗറിയുടെ കിരീടം സ്റ്റീഫന്‍ രാജാവ് പരിശുദ്ധ കന്യകാമാതാവിന് കൈമാറുന്ന ചിത്രത്തേക്കാള്‍ ഓഗസ്റ്റ് 20ന് ആഘോഷിക്കുന്ന ഹംഗറിയുടെ ജന്മദിനത്തെ സൂചിപ്പിക്കുവാന്‍ പറ്റിയ ഏതു ചിത്രമാണുള്ളത്” എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.
🗞🏵 *ഇന്തോനേഷ്യയിലെ മുസ്ലീം പ്രാസംഗികന്‍ വിശുദ്ധ കുരിശിനെ പരസ്യമായി നിന്ദിച്ചതിനെതിരെ കനത്ത പ്രതിഷേധം.* സുമാത്ര ദ്വീപിലെ സിംപാങ് കെലയാങ് ഗ്രാമത്തില്‍വെച്ച് നടന്ന പരിപാടിക്കിടയില്‍ അബ്ദുള്‍ സൊമാദ് എന്ന ഇസ്ലാമിക പ്രഭാഷകന്‍ വിശുദ്ധ കുരിശിനെ “പിശാചിന്റേതായ ഘടകം” എന്ന് പറഞ്ഞാണ് അവഹേളിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് വീഡിയോയിലെ വിവാദ പരാമര്‍ശം പുറത്തുവന്നത്. എന്തുകൊണ്ടാണ് കുരിശ് കാണുമ്പോള്‍ വിറക്കുന്നതെന്ന ചോദ്യത്തിന് ‘സാത്താന്‍ കാരണം’ എന്നായിരുന്നു സൊമാദിന്റെ മറുപടി. ആളുകളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന നശിച്ച ജിന്ന്‍ ഓരോ കുരിശ് രൂപത്തിലുണ്ടെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
🗞🏵 *പ്രതിവര്‍ഷം ഞെട്ടിക്കുന്ന കോടികളുടെ ധൂര്‍ത്ത് ഒഴിവാക്കി വര്‍ഷത്തില്‍ പകുതിസമയം തലസ്ഥാനം മാറുന്ന ജമ്മുകശ്മീരിലെ സംവിധാനം നിര്‍ത്തലാക്കുമെന്ന് സൂചന*
🗞🏵 *കോടതിവളപ്പില്‍ വച്ച് ഭര്‍ത്താവ് നല്‍കിയ ചൂയിംഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്.* ലഖ്നൗ സിവില്‍ കോടതിവളപ്പിലാണ് ഇന്ദിരാ നഗര്‍ സ്വദേശി സിമ്മിയെ ഭര്‍ത്താവ് റാഷിദ് മൊഴി ചൊല്ലിയത്. കോടതിവളപ്പില്‍ വച്ച് സിമ്മി അഭിഭാഷകനുമായി സംസാരിക്കുന്നതിനിടെ റാഷിദ് സിമ്മിക്ക് ചൂയിംഗം നല്‍കി. എന്നാല്‍ സിമ്മി ഇത് വാങ്ങാന്‍ തയ്യാറാകാത്തതോടെ ക്ഷുഭിതനായ റാഷിദ് ഇവരെ അസഭ്യം പറയുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നു.
🗞🏵 *രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ പരോള്‍ കാലാവധി നീട്ടി.* പരോള്‍ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെ മൂന്നാഴ്ചത്തേക്കാണ് മദ്രാസ് ഹൈക്കോടതി പരോൾ നീട്ടിയിരിക്കുന്നത്
🗞🏵 *പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് സംശയത്തിന്റെ നിഴലില്‍.* മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
🇸🇪🇫🇮🇦🇽🇩🇰🇬🇬🇮🇸🇸🇪🇫🇮🇦🇽🇩🇰🇬🇬
*ഇന്നത്തെ വചനം*
യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോള്‍ ഫരിസേയര്‍ ഒന്നിച്ചുകൂടി.
അവരില്‍ ഒരു നിയമപണ്‌ഡിതന്‍ അവനെ പരീക്‌ഷിക്കാന്‍ ചോദിച്ചു:
ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്‍പന ഏതാണ്?
അവന്‍ പറഞ്ഞു: നീ നിന്‍െറ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക.
ഇതാണ് പ്രധാനവും പ്രഥമവുമായ കല്‍പന.
രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്‍െറ അയല്‍ക്കാരനെയും സ്‌നേഹിക്കുക.
ഈ രണ്ടു കല്‍പനകളില്‍ സമസ്‌ത നിയമവുംപ്രവാചകന്‍മാരും അധിഷ്‌ഠിതമായിരിക്കുന്നു.
മത്തായി 22 : 34-40
🇸🇪🇫🇮🇦🇽🇩🇰🇬🇬🇮🇸🇸🇪🇫🇮🇦🇽🇩🇰🇬🇬
*വചന വിചിന്തനം*
രണ്ട് കൽപനകളാണ് ഇന്നത്തെ വചനത്തില്‍ നമ്മള്‍ കാണുന്നത്. ഇവ രണ്ടും ചേരുന്നതായിരിക്കണം ഒരുവന്റെ ജീവിതത്തിന്റെ അടിസ്ഥാനം – ദൈവസ്‌നേഹവും പരസ്‌നേഹവും. ഇത് രണ്ടും ഒരുമിച്ചു കൊണ്ടുപോകേണ്ടതാണ്. അപ്പോഴേ നമ്മുടെ ജീവിതം വിജയിക്കൂ.
അതിന് കൃത്യമായ കാരണമുണ്ട്. ഒന്ന് അദൃശ്യമാണ്; അടുത്തത് ദൃശ്യവും. ഒരുവനിലുള്ള ദൈവസ്‌നേഹത്തിന്റെ അളവ് ആര്‍ക്കും അറിയില്ല/ കാണുന്നില്ല. എന്നാല്‍, സഹോദരസ്‌നേഹം എല്ലാവരും കാണുന്നതാണ്. ആയതിനാല്‍ ഒരുവന് ദൈവസ്‌നേഹം ഉണ്ടോയെന്ന് അറിയണമെങ്കില്‍ അവന്‍ സഹോദരനെ സ്‌നേഹിക്കുന്നുണ്ടോയെന്ന് നോക്കിയാല്‍ മതി. എന്റെ ജീവിതത്തില്‍ ഇത് എങ്ങനെയാണ്? ഞാന്‍ രണ്ടു നിയമങ്ങളും പാലിക്കുന്നുണ്ടോ?
🇸🇪🇫🇮🇦🇽🇩🇰🇬🇬🇮🇸🇸🇪🇫🇮🇦🇽🇩🇰🇬🇬
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*