കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 28 വരെയുള്ള ദിവസങ്ങളിലാണ് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒഡീഷ തീരത്ത് നേരിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ്..
ഇന്ന് ആലപ്പുഴ, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.