ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റിലായി. ചൊവ്വാഴ്‌ച അജ്‌മാന്‍ എയര്‍പോര്‍ട്ടിലിറങ്ങിയ ഉടന്‍ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
പത്തു മില്യണ്‍ ദിര്‍ഹത്തിന്റെ (20 കോടി രൂപ)വണ്ടിച്ചെക്ക് നല്‍കിയെന്ന ബിസിനസ് പങ്കാളിയുടെ പരാതിയിലാണ് അറസ്‌റ്റെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്‌ച രാത്രി തുഷാറിനെ അജ്‌മാന്‍ ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്ബ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്ബനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് നടപടി.