വാർത്തകൾ

🗞🏵 *ഐ.എൻ.എക്സ്. മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു.* എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിനു ശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെയെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി.ഇയാളാണ് തമിഴ് വ്യവസായ ലോബിക്കു വേണ്ടി കേരളത്തിലെ റബർ കർഷകരെ ദുരിതത്തിലാക്കിയത്.

🗞🏵 *വ്യോമസേനയ്ക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വ്യോമസേനാ മേധാവി ചീഫ് മാർഷൽ ബി.എസ് ധനോവയും ഫ്രാൻസിലെത്തി ഏറ്റുവാങ്ങും.* സെപ്റ്റംബർ 20ന് ഇവർ ഇതിനായി ഫ്രാൻസിലെത്തുമെന്നാണ് റിപ്പോർട്ട്.

🗞🏵 *ഹൈദരാബാദിൽ ആമസോണിന്റെ ലോകത്തെ ഏറ്റവും വലിയ ക്യാമ്പസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.* അമേരിക്കക്ക് പുറത്ത് ആമസോണിന് സ്വന്തമായുള്ള ഏക ക്യാമ്പസാണിത്. ആമസോണിന് ഇന്ത്യയിലുള്ള 62,000 ജീവനക്കാരിൽ 15,000 പേർക്കും ഇനി ഈ ക്യാമ്പസിൽ ജോലി ചെയ്യാനാകും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ സാന്നിധ്യത്തിൽ ആഭ്യന്തര, ജയിൽ, അഗ്നിശമന സേന മന്ത്രി മുഹമ്മദ് മഹ്മൂദ് അലി ക്യാമ്പസ് ഉദ്ഘാടനം ചെയ്തു.

🗞🏵 *ഉത്തർപ്രദേശിൽ 150 ഒന്നാം വർഷ മെഡിക്കൽ കോളേജ് വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ നിർബന്ധിച്ച് തല മൊട്ടയടപ്പിച്ച് വരിവരിയായി നടത്തി.* ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലാണ് ഈ ക്രൂരമായ റാഗിങ് അരങ്ങേറിയത്. മൊട്ടയടിച്ച ശേഷം വിദ്യാർഥികൾ വരിവരിയായി മാർച്ച് ചെയ്യുകയും സീനിയർ’ വിദ്യാർഥികളെ സല്യൂട്ട് ചെയ്യുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

🗞🏵 *പ്രവർത്തനരഹിതമായി ഒരുമണിക്കൂറിന് ശേഷം ട്വിറ്റർ പൂർവസ്ഥിതിയിലായി.* ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ട്വിറ്ററിന്റെ വെബ്, ആൻഡ്രോയിഡ്, ഐഓഎസ് സേവനങ്ങളെല്ലാം നിശ്ചലമായത്. ട്വിറ്ററിൽ ലോഗിൻ ചെയ്യാനോ, ലോഗ് ഔട്ട് ചെയ്യാനോ സാധിച്ചിരുന്നില്ല. ഹോം പേജിലെ ട്വിറ്റർ ഫീഡുകൾ റിഫ്രഷ് ആവുന്നുണ്ടായിരുന്നില്ല. എന്നാൽ രാത്രി 9.30 ഓടെ ട്വിറ്റർ സാധാരണ നിലയിലായി.

🗞🏵 *ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നതും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക്ക് ട്രെയിനുകളിൽ നിരോധിക്കാനൊരുങ്ങി റെയിൽവേ.* ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടുമുതൽ തീരുമാനം നടപ്പിലാക്കാനാണ് റെയിൽവേയുടെ തീരുമാനം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു.

🗞🏵 *കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള താത്പര്യം വീണ്ടും പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.*

🗞🏵 *എറണാകുളം മഹാരാജാസ് കോളേജിൽ മുഴുവൻ സീറ്റിലും വീണ്ടും എസ്.എഫ്.ഐയ്ക്ക് ജയം.* വി. ജി ദിവ്യയാണ് ചെയർപേഴ്സൺ. മറ്റ് സീറ്റുകളിലേക്കും എസ്.എഫ്.ഐ സ്ഥാനാർഥികൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.

🗞🏵 *യുഎൻ ഗുഡ്വിൽ അംബാസിഡർ സ്ഥാനത്തു നിന്ന് നടി പ്രിയങ്കാ ചോപ്രയെ നീക്കണമെന്നാവശ്യപ്പെട്ട് പാക് മന്ത്രി.* പാക് മനുഷ്യാവകാശവകുപ്പ് മന്ത്രി ഷിറീൻ മസാരിയാണ് ആവശ്യം കാണിച്ച് യു എന്നിന് കത്തയച്ചത്.

🗞🏵 *വയനാട് ജില്ലയിൽ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്റ്റേറ്റിലെ 50 ഏക്കർ ഭൂമി വ്യവസ്ഥകൾക്കു വിധേയമായി ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.* ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്.

🗞🏵 *ദേശീയ മാധ്യമം എൻഡിടിവിയുടെ പ്രമോട്ടർമാരായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നവർക്കെതിരെ സിബിഐ കേസ്.* നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടങ്ങൾ ലംഘിച്ചന്നാരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

🗞🏵 *പാർട്ടിയിൽ സുഖിമാന്മാർ കൂടുന്നുവെന്ന് സി.പി.എം സംഘടനാ രേഖ.* സംഘടന പ്രവർത്തനത്തിൽ ശ്രദ്ധയില്ല. ഇത്തരക്കാരിൽ നേതാക്കളും പ്രവർത്തകരുമുണ്ട്. ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികൾ നേതാക്കൾ മനസ്സിലാക്കണം. ബദൽ ആശയമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സംഘടനാ രേഖ പറയുന്നു

🗞🏵 *ഐ.എൻ.എക്സ് മീഡിയ കേസിൽ നിയമനടപടികൾ നേരിടുന്ന മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ.* കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് ചിദംബരത്തെ പിന്തുണയ്ക്കുകയും സർക്കാർ നടപടിയെ അപലപിക്കുകയും ചെയ്ത് രംഗത്തെത്തിയത്.

🗞🏵 *തെലങ്കാനയിലെ നിസാമാബാദ് ജില്ലയുടെ പേര് ഇന്ദൂർ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി.* നിസാമാദിൽ നിന്നുള്ള ബിജെപി എം.പി അരവിന്ദ് ധർമപുരിയാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. പിന്നാലെ ഈ ആവശ്യത്തിനെ പിന്തുണച്ച് ബിജെപി ജനറൽ സെക്രട്ടറി കൃഷ്ണ സാഗർ റാവുവും രംഗത്തുവന്നു.

🗞🏵 *ഇന്ത്യയുടെ രണ്ടാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 ചന്ദ്രനോട് കൂടുതൽ അടുക്കുന്നു.* ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രയാൻ 2 ന്റെ സഞ്ചാര പഥം ക്രമീകരിക്കൽ ഇന്ന് വിജയകരമായി പൂർത്തിയാക്കി. ഇതോടെ ചന്ദ്രയാൻ-2 ചന്ദ്രനോട് കൂടുതൽ അടുക്കുകയാണ്.

🗞🏵 *ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ആർട്ടിക്കിൾ 370 പിൻവലിച്ചത് ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ബംഗ്ലാദേശ്.*

🗞🏵 *ആറ് മന്ത്രിമാരെ ഒഴിവാക്കിയും പുതുതായി 23 മന്ത്രിമാരെ ചേർത്തും യോഗി ആദിത്യനാഥ് മന്ത്രിസഭ പുന:സംഘടിപ്പിച്ചു.* കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചവരിൽ കലാപക്കേസ് പ്രതി സുരേഷ് റാണയും ഉൾപ്പെടും. പശ്ചിമ യുപിയിലെ താന ഭവനിൽ നിന്നുള്ള എംഎൽഎയാണ് 49 കാരനായ സുരേഷ് റാണ.

🗞🏵 *സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവർമാരായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.* ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളിൽ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവർമാരായി നിയമിക്കുന്നത്.

🗞🏵 *രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് വിപണനക്കമ്പനിയായ പാർലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു.*

🗞🏵 *2020ൽ ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് കൂടുതൽ എളുപ്പമുള്ള ചോദ്യപ്പേപ്പറുകളാകും നൽകുകയെന്ന് സി.ബി.എസ്.ഇ.* പത്താംക്ലാസ് പരീക്ഷയെഴുതുന്നവർക്ക് വിവരണാത്മക രീതിയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ബോർഡ് ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റിൽ വ്യക്തമാക്കി.

🗞🏵 *കനത്ത മഴയെ തുടർന്ന് പാറപൊട്ടിക്കലിനും ഖനനത്തിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണംനീക്കി.* സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. മൈനിങ് ആൻഡ് ജിയോളജി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

🗞🏵 *ഉത്തരാഖണ്ഡിൽ പ്രളയബാധിതർക്ക് ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്യുന്നതിനിടെ ഹെലികോപ്റ്റർ തകർന്നുവീണു.* ഉത്തരകാശിയിൽ വെച്ചാണ് ഹെലികോപ്റ്റർ തകർന്നത്. മൂന്ന് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.മൂന്ന് പേരും മരിച്ചതായാണ് റിപ്പോർട്ട്. പൈലറ്റ് രാജ്പാൽ, സഹപൈലറ്റ് കപ്തൽ ലാല്, പ്രദേശവാ

🗞🏵 *പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബർ ഏഴിനകം കൊടുത്തു തീർക്കാർ മന്ത്രിസഭാ യോഗം തീരുമാനിച്ചു.* എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേൽനോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10000 രൂപ സഹായധനം നൽകുക. ജീവനക്കാരിൽ നിന്നും ഒരുമാസത്തെ ശമ്പളം സാലറി ചലഞ്ച് വഴി പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു

🗞🏵 *കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സംസ്ഥാനസർക്കാർ 30,000 രൂപ സബ്സിഡി നൽകും.* ഇതിനുള്ള നിർദേശം ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറത്തിറക്കി. പ്രകൃതിസൗഹൃദ ഇലക്ട്രിക് വാഹനനയത്തിന്റെ ഭാഗമാണിത്.

🗞🏵 *ഫ്രാൻസ്, യു.എ.ഇ., ബഹ്‌റൈൻ, വീണ്ടും ഫ്രാൻസ്; നാലുദിവസം മോദിക്ക് തിരക്കിട്ട യാത്രകൾ*

🗞🏵 *വ്യോമസേന വിങ് കമാൻ‌ഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ കൊല്ലപ്പെട്ടെന്നു സൂചന.* സ്പെഷൽ സർവീസ് ഗ്രൂപ്പിലെ സുബേദാർ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ, അഭിനന്ദൻ പാക് പിടിയിലായതിനു ശേഷം പുറത്തുവിട്ട ചിത്രത്തിൽ ഉണ്ടായിരുന്ന ‘താടിയുള്ള’ ആൾക്ക് അഹമ്മദ് ഖാനോടു മുഖസാദൃശ്യമുണ്ടെന്നാണ് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം. നിയന്ത്രണ രേഖലയിലെ നഖ്യാല മേഖലയിൽ ശനിയാഴ്ചയാണ് വെടിവയ്പ് ഉണ്ടായത്.

🗞🏵 *ശശി തരൂര്‍ എംപിയുമായുള്ള ദാമ്പത്യജീവിതത്തിലെ പാളിച്ചകള്‍ മൂലം സുനന്ദ പുഷ്‌കര്‍ കടുത്ത മാനസികവേദന അനുഭവിച്ചിരുന്നതായി ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു.* തരൂരിന്റെ പീഡനമാണ് സുനന്ദയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും പൊലീസ് ആരോപിക്കുന്നു. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന തരൂരിനെതിരെ ഐപിസി 498-എ  (ഭര്‍ത്താവോ ബന്ധുക്കളോ ഒരു സ്ത്രീയെ ക്രൂരതയ്ക്ക് ഇരയാക്കുക), 306 (ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുക) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

🗞🏵പാലക്കാട് കൂട്ടത്തോടെ നായകളെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി. പാലക്കാട് നഗരസഭ ജീവനക്കാരണ് നായകളുടെ ജഡം ആദ്യം കണ്ടത്. ആലിൻ ചോട് ഭാഗത്താണ് സംഭവം. *വെടിയേറ്റ് നായകൾ ചത്ത സംഭവത്തിന് പിന്നിൽ തീവ്രവാദ പരിശീലനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.* വെടിവെയ്പ്പ് പരിശീലനം നടന്നിട്ടുണ്ടോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. നായകളുടെ ഒരേ ഭാഗത്തുതന്നെയാണ് വെടിയേറ്റിട്ടുള്ളത്‌.ദേശീയ അന്വേഷണ ഏജൻസികൾ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.

🗞🏵 *സ്‌കൂട്ടറില്‍ കടത്തിയ 7.8 ലക്ഷം രൂപയുമായി മലഞ്ചരക്ക് വ്യാപാരി പിടിയില്‍.* തളിപ്പറമ്പ് അള്ളാങ്കുളത്തെ അബ്ദുല്‍ സെയ്ദിനെ (40)യാണ് എക്സൈസ് സംഘം പിടികൂടിയത്.
 
🗞🏵 *രാത്രി 11 മണിക്ക് ശേഷം എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനാകില്ലെന്ന പ്രചാരണം വിശ്വസിക്കരുതെന്ന് എസ്ബിഐ* . 11 മണി മുതല്‍ രാവിലെ 6 മണി വരെ ഒരു എടിഎം കാര്‍ഡില്‍ നിന്ന് മറ്റൊരു എടിഎം കാര്‍ഡിലേക്ക് പണമയക്കുന്നതിനും മറ്റൊരു അക്കൗണ്ടിലേക്ക് പണമയക്കുന്നതിനുമാണ് നിയന്ത്രണം. ബാങ്കിംഗ് ഇടപാടുകളിലെ തട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം.

🗞🏵 *കനത്ത ചൂടില്‍ ഖത്തര്‍ പൊള്ളുകയാണ്. ചൂട് കുറയ്ക്കാന്‍ റോഡിന്റെ നിറം വരെ മാറ്റി പരീക്ഷിച്ചിരിക്കുകയാണ് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്* . ദോഹ സൂഖ് വാഖിഫിന് മുന്നിലെ അബ്ദുള്ള ബിന്‍ ജാസിം സ്ട്രീറ്റിലുള്ള ഇരുന്നൂറ് മീറ്റര്‍ നിരത്തിനാണ് നീല നിറം നല്‍കിയത്. നീല നിറം താപനില 15 ഡിഗ്രി വരെ കുറയ്ക്കുമെന്ന പഠനത്തിന്റെ വെളിച്ചത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോഡിന്റെ നിറം മാറ്റിയത്.
 
🗞🏵 *ബ്രെക്സിറ്റ് കരാറിൽ ബോറിസ് ജോൺസൺ പുതിയ നീക്കം നടത്തുന്നു.* അയർലൻഡ് അതിർത്തി സംബന്ധിച്ച ‘ബാക്ക്സ്റ്റോപ്’ നിർദേശം റദ്ദാക്കി ഒക്ടോബർ 31നു മുൻപു ബ്രെക്സിറ്റ് കരാർ പുതുക്കിയെഴുതണമെന്നു യൂറോപ്യൻ യൂണിയനോട് (ഇയു) ബോറിസ് ജോൺസൻ

🗞🏵 *ചാര്‍ജ്ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്.* തകഴി കുന്നുമ്മയിലെ റെയില്‍വേ ക്വോര്‍ട്ടേഴ്‌സില്‍ ഇടുക്കി കട്ടപ്പന മുതുകാട്ടില്‍ ഷാജിയുടെ മകന്‍ ബിപിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. റെയില്‍വേയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്ന ബിപിന്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാൻ വെച്ച ശേഷം സമീപത്തിരുന്ന് ജോലി ചെയ്യവേ പെട്ടന്ന് ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇടതുകണ്ണിനും മുഖത്തും പൊള്ളലേറ്റ ബിപിനെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🗞🏵 *വിരമിക്കൽ സൂചന നൽകി ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ള്‍​ഡോ. ​* അ​ടു​ത്ത​ ​കൊ​ല്ലം​ ​താ​ന്‍​ ​ഒ​രു​ ​പ​ക്ഷേ​ ​അ​ന്താ​രാ​ഷ്ട്ര​ ഫുടബോളിൽ​ ​നി​ന്ന് ​വി​ര​മി​ക്കു​മെന്നാണ് ​ക്രി​സ്റ്റ്യാ​നോ​ ​റെ​ണാ​ള്‍​ഡോ വ്യക്തമാക്കിയത്. ക​ഴി​ഞ്ഞ​ദി​വ​സമാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ലൈം​ഗി​കാ​രോ​പ​ണ​ത്തി​ല്‍​ ​ക്രി​മി​ന​ല്‍​ ​അ​ന്വേ​ഷ​ണം​ ​നേ​രി​ടേ​ണ്ടി​വ​ന്ന​ത് ​അ​ഭി​മാ​ന​മ​ത്തി​നേ​റ്റ​ ​ക്ഷ​ത​മാ​യി​രു​ന്നു​വെ​ന്നും​ ​ക്രി​സ്റ്റ്യാ​നോ​ ​പ​റ​യുകയുണ്ടായി

🗞🏵 *രാജി പ്രഖ്യാപനത്തിന്റെ അവസരത്തില്‍ ഇറ്റാലിയൻ പ്രധാനമന്ത്രിക്കു തൊട്ടടുത്തു ജപമാല ചുംബിച്ചുകൊണ്ട് ഇരിക്കുന്ന ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിയുടെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.* അഭയാര്‍ത്ഥി പ്രവാഹത്തിനെതിരെ ശക്തമായ നിലപാടും പരമ്പരാഗത കത്തോലിക്കാ മൂല്യങ്ങളോടുള്ള ആഭിമുഖ്യവും മൂലം രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയനാണ് സാല്‍വിനി. തന്റെ പ്രസംഗങ്ങളില്‍ ബൈബിള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതും, വാര്‍ത്താ സമ്മേളനങ്ങളില്‍ ജപമാല കയ്യില്‍ പിടിക്കുന്നതും ഇദ്ദേഹത്തിന്റെ പതിവാണ്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മറുപടിയുമായി സാല്‍വിനി നേരിട്ടു രംഗത്തെത്തിയിരിന്നു.

🗞🏵 *അമേരിക്കയിലെ ഗര്‍ഭഛിദ്ര കേന്ദ്രങ്ങളുടെ ഈറ്റില്ലമായ പ്ലാൻഡ് പാരന്‍റ്ഹുഡിന് ലൈസൻസ് നിഷേധിച്ച് കെന്റകി സംസ്ഥാനം* . ലൂയിസ് വില്ലയിൽ പ്രവർത്തിക്കുന്ന പ്ലാൻഡ് പാരന്‍റ്ഹുഡ് ക്ലിനിക്കിന് ഭ്രൂണഹത്യ നടത്താനുള്ള അനുമതി കെന്റകി ഗവർണർ മാറ്റ് ബെവിനാണ് നിഷേധിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ക്ലിനിക്കിന് ഭ്രൂണഹത്യ നടത്താനുള്ള അനുമതി തള്ളുന്നത്. ഗവര്‍ണ്ണറുടെ നിലപാടില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്
 
🗞🏵 *ആമസോൺ നദിയുടെ ആയിരം കിലോമീറ്റര്‍ തീരങ്ങളിൽ കഴിയുന്ന പരമ്പരാഗത ഗോത്രക്കാരായവർക്ക് ആരോഗ്യ പരിരക്ഷണ സൗകര്യങ്ങൾ നൽകാൻ നിര്‍മ്മിച്ച ‘പോപ്പ് ഫ്രാൻസിസ്’ കപ്പല്‍ ഹോസ്പിറ്റൽ പ്രവര്‍ത്തനം ആരംഭിച്ചു* . 32 മീറ്റർ നീളമുള്ള കപ്പലിൽ ലബോറട്ടറി, വിവിധ രോഗനിർണയ ഉപകരണങ്ങൾ, സർജറിക്കൾക്കായുളള സൗകര്യങ്ങൾ തുടങ്ങിയവ ലഭ്യമായ ആശുപത്രിക്കപ്പൽ ബ്രസീലിലെ ബെലേം തീരത്തു കഴിഞ്ഞ ദിവസമാണ് എത്തിച്ചേര്‍ന്നത്. പൂർണ്ണമായ ആരോഗ്യ പരിരക്ഷ സജ്ജീകരണങ്ങളോടുകൂടിയ ബ്രസീലിലെ ആദ്യത്തെ കപ്പലാണ് ‘പോപ്പ് ഫ്രാൻസിസ്’ ഷിപ്പ്.

🗞🏵 *കെയ്റോ: കൊടും ചൂടിനെ വകവെക്കാതെ തിരുകുടുംബം ഈജിപ്തില്‍ താമസിച്ചിരുന്ന സെന്റ്‌ മേരി ഗുഹാ ദേവാലയത്തിലേക്ക് ഇസ്ലാം മതസ്ഥരടക്കമുള്ള പതിനായിരകണക്കിന് വിശ്വാസികളുടെ പ്രവാഹം* . അസ്യൂട്ടിന് സമീപമുള്ള വിര്‍ജിന്‍ മേരി ആശ്രമവും അതിനുള്ളിലെ ഗുഹാ ദേവാലയവും സന്ദര്‍ശിച്ചുകൊണ്ട് മരിയന്‍ ഭക്തിയും, തിരുകുടുംബത്തിന്റെ ഈജിപ്ത് സന്ദര്‍ശനത്തിന്റെ ഓര്‍മ്മയും പുതുക്കാന്‍ ആയിരങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി എത്തിക്കൊണ്ടിരിക്കുന്നത്.
 
🗞🏵 *വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യിൽ സു​ന്ദ​ര്‍​ബാ​നി സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ തോ​ക്കും മോ​ര്‍​ട്ടാ​ര്‍ ഷെ​ല്ലും ഉ​പ​യോ​ഗി​ച്ചാ​യിരുന്നു ആക്രമണം*

🗞🏵 *സെപ്തംബര്‍ ഒന്നു മുതല്‍ മോട്ടോര്‍ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ വരും. നിയമ ലംഘനത്തിന് ഇനി മുതല്‍ വലിയ പിഴ നൽകേണ്ടിവരും.* നിലവില്‍ 100 രൂപ പിഴ ചുമത്തുന്ന നിയമലംഘനങ്ങള്‍ക്കെല്ലാം ഇനി 500 രൂപ ചുമത്തും. അധികൃതരുടെ ഉത്തരവുകള്‍ അനുസരിക്കാതിരുന്നാല്‍ കുറഞ്ഞത് 2000 രൂപ വരെയും പിഴ ഈടാക്കും. ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ക്ക് വഴി മാറി കൊടുത്തില്ലെങ്കില്‍ 10,000 രൂപ പിഴയടക്കേണ്ടി വരും. ലംഘനം ആവര്‍ത്തിച്ചാല്‍ ഡ്രൈവറെ അയോഗ്യനാക്കുകയും ചെയ്യും.

🗞🏵 *ഭർതൃഗൃഹത്തിൽ നിരന്തരമുണ്ടായ പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ* . മാടപ്പീടിക ബൈത്തുൽ ഭയാനിലെ മുഹമ്മദ് സഹീർ (28 ), ഭർതൃപിതാവ് അബൂബക്കർ സിദ്ധിഖ് (57 ) എന്നിവരാണ് പിടിയിലായത്.
🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩

*ഇന്നത്തെ വചനം*

ഭൂമിയില്‍ തീയിടാനാണ്‌ ഞാന്‍ വന്നത്‌. അത്‌ ഇതിനകം കത്തിജ്‌ജ്വലിച്ചിരുന്നെങ്കില്‍!
എനിക്ക്‌ ഒരു സ്‌നാനം സ്വീകരിക്കാനുണ്ട്‌; അതു നിവൃത്തിയാകുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു!
ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
ഭിന്നിച്ചിരിക്കുന്ന അഞ്ചുപേര്‍ ഇനിമേല്‍ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേര്‍ രണ്ടു പേര്‍ക്ക്‌ എതിരായും രണ്ടുപേര്‍ മൂന്നുപേര്‍ക്ക്‌ എതിരായും ഭിന്നിച്ചിരിക്കും.
പിതാവു പുത്രനും പുത്രന്‍ പിതാവിനും എതിരായും അമ്മമകള്‍ക്കും മകള്‍ അമ്മയ്‌ക്കും എതിരായും അമ്മായിയമ്മമരുമ കള്‍ക്കും മരുമകള്‍ അമ്മായിയമ്മയ്‌ക്കും എതിരായും ഭിന്നിക്കും.
ലൂക്കാ 12 : 49-53
🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩

*വചന വിചിന്തനം*
പരിശുദ്ധാത്മാവാകുന്ന അഗ്നി ഭൂമിയിൽ വർഷിക്കുന്ന ഈശോയെ തിരുവചനം അവതരിപ്പിക്കുന്നു. ഈശോ വർഷിക്കുന്ന ഈ അഗ്നി കത്തിജ്വലിപ്പിക്കുക ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ കടമ നിർവ്വഹിക്കുമ്പോൾ ഉണ്ടാകുന്ന ഭിന്നതയെ കുറിച്ചാണ് തിരുവചനം സംസാരിക്കുന്നത്. പരിശുദ്ധാത്മാവാകുന്ന അഗ്നി ഭൂമിയിൽ ഭിന്നത ഉണ്ടാക്കുന്നു. ഇത് ആത്മാവിനെ സ്വീകരിക്കുന്നവരും സ്വീകരിക്കാത്തവരും തമ്മിലുള്ള ഭിന്നതയാണ്. വചനം അനുസരിക്കുന്നവരും അനുസരിക്കാത്തവരും തമ്മിലുള്ള ഭിന്നതയാണ്. നീതിയിലും സത്യത്തിലും വ്യാപരിക്കുന്ന വരും വ്യാപരിക്കാവരും തമ്മിലുള്ള ഭിന്നതയാണ്. രണ്ടാമത്തെ കൂട്ടർ എപ്പോഴും ആദ്യത്തെ കൂട്ടരെ പീഡിപ്പിച്ചു കൊണ്ടിരിക്കും. ഇതാണ് ഒരു യഥാർത്ഥ വിശ്വാസിയുടെ സഹനം. ഇതാണ് കർത്താവ് സ്വീകരിച്ച സ്നാനം. ഇതു തന്നെയാണ് ഓരോ വിശ്വാസിയും സ്വീകരിക്കേണ്ടതും സ്വീകരിച്ചു കൊണ്ടിരിക്കുന്നതുമായ സ്നാനം.
🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩🇨🇩

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*