*കൂട്ടത്തിലെ ധീരനെ ഒറ്റയ്ക്കിട്ട് ആക്രമിക്കുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കുന്നത് ക്രിസ്തീയമോ?*
പറഞ്ഞുവരുന്നത് നോബിൾ പാറക്കൽ അച്ചനെക്കുറിച്ചു തന്നെയാണ്. അദ്ദേഹം ചെയ്തത് എന്തായിരുന്നു – *കത്തോലിക്കാ സഭയ്ക്ക് പ്രശ്നമുണ്ടായപ്പോൾ സഭയ്ക്ക് വേണ്ടി പ്രതികരിച്ചു എന്നതാണ്, അത് മാത്രമാണ്.* ഓരോ വിഷയത്തിന്റെയും സത്യസന്ധമായ വശം എന്തായിരുന്നു എന്നാണ് അദ്ദേഹം ജനങ്ങളെ അറിയിച്ചിരുന്നത്. അറിയാൻ നമുക്ക് അവകാശമുണ്ടായിരുന്ന നിലപാടുകൾ ആയിരുന്നു അദ്ദേഹം വിവരിച്ചിരുന്നത്.
*അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾക്കായോ, കുടുംബത്തിന്റെ കാര്യങ്ങൾക്കായോ, കൂട്ടുകാർക്കു വേണ്ടിയോ അല്ല അദ്ദേഹം പ്രതികരിച്ചിരുന്നത്. കത്തോലിക്കാ സഭയ്ക്ക് വേണ്ടിയാണ് – ഓരോ സത്യവിശ്വാസിക്കും പുരോഹിതനും സന്യാസിക്കും സന്യാസിനിക്കും വേണ്ടിയാണ്.* എന്നിട്ടിപ്പോൾ അദ്ദേഹത്തെ ശത്രുക്കൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ അത് എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിൽ നിസംഗമായിരിക്കാൻ നമ്മൾ കത്തോലിക്കർക്ക് മാത്രമേ സാധിക്കൂ.
അവർ വീഴ്ത്താൻ ശ്രമിക്കുന്നത്, കപട വാദത്തിലൂന്നിയ കേസിലൂടെ കുടുക്കാൻ ശ്രമിക്കുന്നത്, *സഭയ്ക്ക് വേണ്ടി പരസ്യമായി, സത്യസന്ധമായി, നീതിപൂർവകമായി, ധീരമായി, ഏറ്റവും അധികം പോരാടുന്ന വൈദികനെയാണ്.*
ഇന്നലെ പകൽ മുഴുവനും മുൻമന്ത്രി *പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതകൾ ആയിരുന്നു ഇന്ത്യ ഒട്ടാകെ ചർച്ച. പക്ഷേ, കേരളത്തിലെ ചില പ്രധാന മാധ്യമങ്ങൾ ചർച്ച ചെയ്തത്, ഈ കത്തോലിക്കാ വൈദികനെക്കുറിച്ചും.* ഈ വൈദികനെ ഇല്ലാതാക്കാൻ, പൊതുവേദിയിൻ നിന്ന് ഒഴിവാക്കാൻ അവർ അത്രമാത്രം ആഗ്രഹിക്കുന്നു എന്ന് സാരം. അദ്ദേഹത്തിന്റെ സാന്നിധ്യംഅവർക്ക് അത്ര ഭീകരമായ സ്വസ്ഥത ഉളവാക്കുന്നു എന്നതാണ് സത്യം. “ഇവനാണ് അവകാശി, ഇവനെ ഇല്ലാതാക്കാം’ എന്ന് സുവിശേഷത്തിൽ പറയുന്നപോലെ!. ഈ യാഥാർഥ്യത്തിന് നേരെ നമ്മൾ കണ്ണടക്കരുത്. ഇത് കണ്ടില്ലെന്നു വയ്ക്കരുത്.
മറക്കരുത്…
*അവർ, പുരോഹിതരെ ആക്രമിച്ചു, നമ്മൾ ഒന്നും മിണ്ടിയില്ല. പക്ഷേ നോബിളച്ചൻ ധീരതയോടെ മറുപടി നൽകി.*
*പിന്നെയവർ സിസ്റ്റെഴ്സിനെയും സന്യാസത്തെയും ആക്രമിച്ചു.* നമ്മൾ ഒന്നും മിണ്ടിയില്ല. പക്ഷേ നോബിളച്ചൻ ധീരതയോടെ മറുപടി നൽകി.
*പിന്നെയവർ സഭാതലവനെ ആക്രമിച്ചു.* നമ്മൾ ഒന്നും മിണ്ടിയില്ല. പക്ഷേ നോബിളച്ചൻ ധീരതയോടെ മറുപടി നൽകി.
*പിന്നെയവർ മെത്രാന്മാരെ ആക്രമിച്ചു.* നമ്മൾ ഒന്നും മിണ്ടിയില്ല. പക്ഷേ നോബിളച്ചൻ ധീരതയോടെ മറുപടി നൽകി.
*പിന്നെയവർ സിനഡിനെ ആക്രമിച്ചു.* നമ്മൾ ഒന്നും മിണ്ടിയില്ല. പക്ഷേ നോബിളച്ചൻ ധീരതയോടെ മറുപടി നൽകി.
*പിന്നെയവർ മൂന്നു റീത്തിലെയും മെത്രാന്മാരെയും പുരോഹിതരെയും സന്യാസത്തെയും ഒരുമിച്ച് ആക്രമിച്ചു.* നമ്മൾ ഒന്നും മിണ്ടിയില്ല. പക്ഷേ നോബിളച്ചൻ ധീരതയോടെ മറുപടി നൽകി.
*പിന്നെയവർ കത്തോലിക്കാ വിശ്വാസത്തെ ആക്രമിച്ചു.* നമ്മൾ ഒന്നും മിണ്ടിയില്ല. പക്ഷേ നോബിളച്ചൻ ധീരതയോടെ മറുപടി നൽകി.
*ഒടുവിലവർ നോബിളച്ചനെ ആക്രമിക്കുന്നു. പക്ഷേ മേൽപ്പറഞ്ഞവരാരും അദ്ദേഹത്തിനു വേണ്ടി സംസാരിക്കുന്നില്ല.*
ഹേ കത്തോലിക്കാവിശ്വാസീ, വാളുകൾ നിന്റെ കഴുത്തിൽ അമർന്ന് അവിടെ നിന്ന് ചോര കിനിയുമ്പോഴേ, നിനക്ക് ബോധ്യം വരൂ ആരും നിനക്കുവേണ്ടി വാദിക്കാൻ ഇല്ലെന്ന്, ആരും നിന്നെ രക്ഷിക്കാൻ വരില്ലെന്ന്. *കാരണം പുരോഹിതരും സിസ്റ്റെർമാരും സന്യാസികളും മെത്രാന്മാരും നിങ്ങളുടെ തന്നെ വീടുകളിൽ നിന്നുള്ളവരാണ്.* അവരെയെല്ലാം അവർ എല്ലാ രീതിയിലും നേരത്തെ തന്നെ ഇല്ലാതാക്കിയല്ലോ.