മലപ്പുറം: പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പുസ്തക വണ്ടി’ യാത്ര ആരംഭിച്ചു. മലപ്പുറം ഗവ. കോളജില്‍ ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്‌ന മിയാന്‍ യാത്ര ഫ്‌ളാഗ്‌ഓഫ് ചെയ്തു. വണ്ടിയിലേക്കാവശ്യമായ പഠനോപകരണങ്ങള്‍ ജില്ലയിലെ വിവിധ കാാമ്ബസുകളില്‍നിന്ന് തന്നെയാണ് കണ്ടെത്തുന്നത്. ഇതിനുവേണ്ടി തിങ്കളാഴ്ച ജില്ലയിലെ കാമ്ബസുകളില്‍ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ കലക്ഷന്‍ ഡേ സംഘടിപ്പിച്ചിരുന്നു.
ഫ്രറ്റേണിറ്റി ‘പുസ്തക വണ്ടി’ യാത്ര ആരംഭിച്ചു
