ന്യൂഡൽഹി: സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ പ്രവർത്തന രേഖയും ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിനു കൈമാറി.
ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിലായുള്ള ഭാരത കത്തോലിക്കാസഭയുടെ 14 റീജണൽ കൗണ്‍സിലുകളിലെയും 174 രൂപതകളിലെയും അല്മായ പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള കർമ പദ്ധതി റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ദളിത് ക്രൈസ്തവ സംവരണം, ന്യൂനപക്ഷ ക്ഷേപദ്ധതികളിൽ ആനുപാതിക പങ്കാളിത്തം, ഭരണഘടനാപരമായ അവകാശങ്ങൾ, കത്തോലിക്കാ സഭയുടെ രാഷ്ട്രീയ സാമൂഹ്യനിലപാടുകൾ എന്നിവയെക്കുറിച്ചു ലെയ്റ്റി കൗണ്‍സിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ചർച്ചകളും പഠനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്