കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭാ സിനഡ് സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടരുന്നു. സിനഡിന്റെ രണ്ടാം ദിവസത്തെ ദിവ്യബലിക്കു തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് നേതൃത്വം നല്‍കി. എറണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിനഡ് പ്രാര്‍ത്ഥനാപൂര്‍വം ചര്‍ച്ച ചെയ്യുകയാണ്. പ്രശ്‌നപരിഹാരത്തിനുള്ള വിവിധ സാധ്യതകള്‍ സിനഡില്‍ വിലയിരുത്തപ്പെട്ടു. ദൈവഹിത പ്രകാരം തീരുമാനങ്ങളെടുക്കുവാന്‍ വിശ്വാസികള്‍ തുടര്‍ന്നും സഹകരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.
സീറോ മലബാര്‍ സിനഡ് തുടരുന്നു
