Luke 12;49-53
പരിശുദ്ധാത്മാവാകുന്ന അഗ്നി ഭൂമിയിൽ വർഷിക്കുന്ന ഈശോയെ തിരുവചനം അവതരിപ്പിക്കുന്നു. ഈശോ വർഷിക്കുന്ന ഈ അഗ്നി കത്തിജ്വലിപ്പിക്കുക ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ കടമ നിർവ്വഹിക്കുമ്പോൾ ഉണ്ടാകുന്ന ഭിന്നതയെ കുറിച്ചാണ് തിരുവചനം സംസാരിക്കുന്നത്. പരിശുദ്ധാത്മാവാകുന്ന അഗ്നി ഭൂമിയിൽ ഭിന്നത ഉണ്ടാക്കുന്നു. ഇത് ആത്മാവിനെ സ്വീകരിക്കുന്നവരും സ്വീകരിക്കാത്തവരും തമ്മിലുള്ള ഭിന്നതയാണ്. വചനം അനുസരിക്കുന്നവരും അനുസരിക്കാത്തവരും തമ്മിലുള്ള ഭിന്നതയാണ്. നീതിയിലും സത്യത്തിലും വ്യാപരിക്കുന്ന വരും വ്യാപരിക്കാവരും തമ്മിലുള്ള ഭിന്നതയാണ്. രണ്ടാമത്തെ കൂട്ടർ എപ്പോഴും ആദ്യത്തെ കൂട്ടരെ പീഡിപ്പിച്ചു കൊണ്ടിരിക്കും. ഇതാണ് ഒരു യഥാർത്ഥ വിശ്വാസിയുടെ സഹനം. ഇതാണ് കർത്താവ് സ്വീകരിച്ച സ്നാനം. ഇതു തന്നെയാണ് ഓരോ വിശ്വാസിയും സ്വീകരിക്കേണ്ടതും സ്വീകരിച്ചു കൊണ്ടിരിക്കുന്നതുമായ സ്നാനം.