സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭാ സി​​​ന​​​ഡ് സ​​ഭാ ആ​​​സ്ഥാ​​​നമാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ൻറ് തോ​​​മ​​​സി​​​ൽ തുടരുന്നു. സിനഡിന്റെ രണ്ടാം ദിവസത്തെ വി. കുർബാനയ്ക്ക് തലശ്ശേരി ആർച്ചുബിഷപ്പ് മാർ ജോർജ്ജ് ഞറളക്കാട്ട് നേതൃത്വം നല്കി.

എറണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സിനഡ് പ്രാർത്ഥനാപൂർവ്വം ചർച്ച ചെയ്യുകയാണ്. പ്രശ്നപരിഹാരത്തിനുള്ള വിവിധ സാധ്യതകൾ സിനസിൽ വിലയിരുത്തപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടു നിൽക്കണമെന്ന് സഭയുടെ മീഡിയാ കമ്മിഷൻ അഭ്യർത്ഥിച്ചു. സമരഭീഷണികളോ ബാഹ്യസമ്മർദ്ദങ്ങളോ സിനഡിന്റെ തീരുമാനങ്ങളെ യാതൊരുവിധത്തിലും സ്വാധീനിക്കാൻ പാടില്ല എന്ന് സിനഡ് ഐക്യകണ്ഠേന തീരുമാനിച്ചു. ദൈവഹിതപ്രകാരം തീരുമാനങ്ങളെടുക്കുവാൻ വിശ്വാസികൾ തുടർന്നും സഹകരിക്കുകയും പ്രാർത്ഥിക്കകുകയും ചെയ്യണമെന്ന് മേജർ ആർച്ചുബിഷപ്പ് എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.

ഫാ. ആന്റണി തലച്ചെല്ലൂർ
സെക്രട്ടറി, സീറോ മലബാർ മീഡിയ കമ്മിഷൻ