വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. പധാനമായും കരളിനെയാണ് ഈ രോഗം ബാധിക്കുന്നത്. ശരീരവേദന, പനി, ക്ഷീണം, ഓക്കാനം, ചര്‍ദ്ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞ നിറം എന്നിവയാണ് രോഗലക്ഷണങ്ങള്‍.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വ്യക്തി ശുചിത്വം പാലിക്കുക.
ആഹാരത്തിനു മുന്‍പും മല മൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
ശീതള പാനീയങ്ങള്‍ ശുദ്ധ ജലത്തില്‍ മാത്രം തയ്യാറാക്കുക.
കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേഷന്‍ നടത്തുക.
രോഗബാധിതര്‍ പ്രത്യേകം സോപ്പ്, കപ്പ്, പാത്രം, തോര്‍ത്ത് എന്നിവ ഉപയോഗിക്കുക.
പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകി ഉപയോഗിക്കുക.
രോഗി പൂര്‍ണ വിശ്രമം എടുക്കുക.
കൊഴുപ്പ് കുറഞ്ഞ ഭക്ഷണവും ധാരാളം വെള്ളവും നല്‍കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക