വാർത്തകൾ
🗞🏵 *സംസ്ഥാനത്ത് വൻ സ്വർണവേട്ട.* അഞ്ച് കോടിയിലധികം രൂപ വില വരുന്ന സ്വർണബിസ്കറ്റുകൾ പിടികൂടി. കോഴിക്കോട്, കൊച്ചി, കണ്ണൂർ ഡി.ആർ.ഐ യൂണിറ്റുകൾ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്വർണം പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 11.2 കിലോ ഗ്രാം സ്വർണവും കോഴിക്കോട് ജില്ലയിൽ നിന്ന് 3.2 കിലോ ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഇതോടെ ഇന്ന് മാത്രം നടത്തിയ തിരച്ചിലിൽ 15 കിലോയോളം സ്വർണമാണ് പിടികൂടിയിട്ടുള്ളത്.
🗞🏵 *മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഫോക്സ് വാഗൺ കമ്പനി പരിശോധിച്ചു.* കാറിന്റെ ക്രാഷ് ഡാറ്റ റെക്കോർഡ് പരിശോധിക്കാനാണ് ശ്രമം. പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.
🗞🏵 *പ്രളയക്കയത്തിൽ മുങ്ങിത്താഴ്ന്ന നിലമ്പൂരിന് സാന്ത്വനമാവുകയാണ് വളാഞ്ചേരി വി.കെ.എം.സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ.* തങ്ങളുടെ പ്രിയ സഹപാഠിയും സെറിബ്രൽ പാൾസി ബാധിതനുമായ ഷിയാസിനുവേണ്ടി ആരംഭിച്ച വിഭവ സമാഹരണമാണ് ഇപ്പോൾ നിലമ്പൂരിൽ കുറേ കുടുംബങ്ങൾക്ക് താങ്ങാവുന്നത്.
🗞🏵 *മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സംഭാവനകൾ അനുസ്മരിച്ച് മകനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി.* ഓഗസ്റ്റ് 20നാണ് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാർഷികം.
🗞🏵 *ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്തമഴയും പ്രളയവും തുടരുന്നു.* ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് കനത്ത മഴയിൽ വൻ നാശനഷ്ടമുണ്ടായത്.
🗞🏵 *എംഎൽഎ എൽദോ എബ്രഹാമിനെതിരായ ലാത്തി ചാർജിൽ കൂടുതൽ നടപടി ആവശ്യപ്പെട്ട് സിപിഐ. ഞാറയ്ക്കൽ സിഐയെ സസ്പെൻഡ് ചെയ്യണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു.* ഇക്കാര്യം ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്നും പി. രാജു പറഞ്ഞു.
🗞🏵 *ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 31 ന് നടത്തും.* ഇതോടൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് ആദ്യ മത്സരവും നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
🗞🏵 *ചെറുകിട വായ്പമേഖലയിൽ വൻതോതിൽ വളർച്ച ലക്ഷ്യമിട്ട് എസ്ബിഐ. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതി ബാങ്ക് നടപ്പാക്കുന്നു.* നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
🗞🏵 *കൊച്ചിയിൽ ഡിഐജി ഓഫീസിലേയ്ക്ക് സിപിഐ നടത്തിയ മാർച്ചിൽ പോലീസിനെ ആക്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു.* പെരുമ്പാവൂർ സ്വദേശി അൻസാർ അലിയെയാണ് അറസ്റ്റ് ചെയ്തത്. എംഎൽഎ എൽദോ എബ്രഹാമിനു നേരെ ലാത്തിച്ചാർജ് നടത്തിയതിന് സെൻട്രൽ എസ് ഐക്കെതിരനെ നടപടിയെടുത്തതിനു പിന്നാലെയാണ് സിപിഐ പ്രവർത്തകർക്കെതിരായ പോലീസ് നടപടി. സിപിഐ ലോക്കൽ കമ്മിറ്റി അംഗമാണ് അൻസാർ അലി. പോലീസിനെ ആക്രമിച്ച കേസിൽ എൽദോ ഏബ്രഹാമും പി രാജുവും പ്രതികളാണ്.
🗞🏵 *സാലറി ചലഞ്ചിലൂടെ കെ.എസ്.ഇ.ബി. ജീവനക്കാരിൽനിന്ന് സമാഹരിച്ച പണം ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് മന്ത്രി എം.എം. മണി.* ബോർഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പണം സർക്കാരിന് കൈമാറുമെന്നും ഇക്കാര്യം ബോർഡ് ചെയർമാൻ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു.* ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. മോട്ടോർ വാഹന നിയമപ്രകാരം തിരുവനന്തപുരം ആർടിഒയുടേതാണ് നടപടി. മുപ്പത് ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനുള്ള നിയമപ്രകാരമുള്ള അനുമതിയും ആർടിഒ നൽകിയിട്ടുണ്ട്.
🗞🏵 *വയനാട് പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് നിന്നും ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു.* ഏലവയലിന് സമീപത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
🗞🏵 *യുപിഎ ഭരണകാലത്ത് എയർ ഇന്ത്യക്ക് വേണ്ടി വിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും.*
🗞🏵 *ജിബ്രാൾട്ടർ കോടതി മോചിപ്പിച്ച എണ്ണക്കപ്പൽ വീണ്ടും പിടിച്ചെടുക്കാൻ ഉത്തരവിട്ട യുഎസ് നടപടിക്കെതിരെ ഇറാന്റെ താക്കീത്.* ടെഹ്റാനിലെ സ്വിസ് എംബസി വഴിയാണ് താക്കീത് നൽകിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ഇത്തരം തെറ്റുകൾ വീണ്ടും ആവർത്തിക്കരുത്. ഗുരുതര പ്രത്യാഘാതങ്ങൾക്കു കാരണമാകും. ഔദ്യോഗിക മാർഗങ്ങളിലൂടെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും മൗസവി പറഞ്ഞു.
🗞🏵 *ചിന്നം വിളിച്ച് പാഞ്ഞടുക്കുന്ന കൊലകൊമ്പനെയുൾപ്പെടെ നിരവധി കാട്ടുമൃഗങ്ങളെ കൊന്നൊടുക്കാൻ തോക്കെടുത്ത വനിതാ ശിക്കാരി കുട്ടിയമ്മ (ത്രേസ്യാ തോമസ്) വിടവാങ്ങി.* 87 വയസായിരുന്നു. 25–ാം വയസിൽ നാടൻ തോക്കുമായി കാടുകയറിയ ശിക്കാരി കുട്ടിയമ്മ കേരളത്തിലെ ആദ്യ പെൺശിക്കാരിയാണ്.
🗞🏵 *അതിർത്തി മേഖലകളിൽ യുദ്ധസജ്ജമായ കരസേനാ യൂണിറ്റിനു (ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് – ഐബിജി) രൂപം നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ.* കാലാൾപ്പടയ്ക്കു (ഇൻഫൻട്രി) പുറമേ, ആർട്ടിലറി, സിഗ്‌നൽ, കരസേനയുടെ വ്യോമ വിഭാഗം എന്നിവയിൽ നിന്നുള്ള സേനാംഗങ്ങൾ കൂടി ഉൾപ്പെട്ട യൂണിറ്റിന്റെ ആദ്യ സംഘത്തെ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയിൽ നിയോഗിക്കും. യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി സേന വൈകാതെ പ്രതിരോധ മന്ത്രാലയത്തെ സമീപിക്കും.
🗞🏵 *ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പാർലമെന്റ് റദ്ദാക്കിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണു സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ.* കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത നീക്കത്തിൽ, ഭാവി പ്രവർത്തനങ്ങൾ എങ്ങനെയാകണമെന്ന ആശയക്കുഴപ്പം പാർട്ടികളെ പിടികൂടിയിരിക്കുന്നു. വിഘടനവാദികൾ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു വരാനും, ശത്രുത മറന്നു പാർട്ടികൾ ലയിക്കാനും വരെ സാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന സൂചനകൾ.
🗞🏵 *സാലറി ചലഞ്ചിലൂടെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കാന്‍ വൈകിയത് മുഖ്യമന്ത്രിയുടെ തന്നെ അറിവോടെ.* സര്‍ക്കാര്‍ സംവിധാനങ്ങളിലെ വീഴ്ചയും ഇതോടെ വ്യക്തമാകുന്നു. വൈദ്യുതി ബോർഡ് ജീവനക്കാരിൽ നിന്ന് പിരിച്ച് വകമാറ്റിയ 130 കോടി രൂപ വായ്പയെടുത്ത് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നെന്നും അദ്ദേഹം അത് സമ്മതിച്ചെന്നുമാണ് കെഎസ്ഇബി ചെയർമാൻ പറഞ്ഞത്.
🗞🏵 *കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചൊവ്വാഴ്ച നടത്താനിരുന്ന ഉന്നതാധികാര സമിതി, സ്റ്റീയറിങ് കമ്മിറ്റി യോഗങ്ങൾക്ക് കോട്ടയം മുൻസിഫ് കോടതിയുടെ സ്റ്റേ.* കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസം ഏതാനും ജോസ് കെ. മാണി വിഭാഗം നേതാക്കളെ പുറത്താക്കിയ നടപടിക്കു അംഗീകാരം നൽകാനാണ് ജോസഫ് വിഭാഗം സ്റ്റീയറിങ് കമ്മിറ്റിയും ഉന്നതാധികാര സമിതിയും വിളിച്ചത്. അതേസമയം ജോസ് കെ. മാണി വിഭാഗം സ്റ്റീയറിങ് കമ്മിറ്റി കോട്ടയത്തു തുടങ്ങി
🗞🏵 *കോട്ടയം ചാലാകരി പാടശേഖരത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് മനുഷ്യ ശരീര ഭാഗങ്ങൾ ഉപേക്ഷിച്ച നിലയിൽ.* മൃതദേഹം എംബാം ചെയ്തതിന്റെ അവശിഷ്ടങ്ങളാണ് വഴിയരികിൽ തള്ളിയത്. സംഭവത്തിൽ മെഡിക്കൽ കോളജ് ഭാഗത്തെ ഡ്രൈവർമാരായ അമയന്നൂർ താഴത്തേൽ സുനിൽകുമാർ (34), പെരുമ്പായിക്കാട് മടുക്കുംമൂട് ചിലമ്പത്തുശേരിൽ ക്രിസ്മോൻ ജോസഫ് (38) എന്നിവരെ െപാലീസ് അറസ്റ്റ് ചെയ്തു. അവശിഷ്ടങ്ങൾ എത്തിച്ച ആംബുലൻസ് പിടിച്ചെടുത്തു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
🗞🏵 *മുന്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.* വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് എയിംസ് അധികൃതർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
🗞🏵 *പ്രീണന രാഷ്ട്രീയം കാരണമാണ് മുത്തലാഖ് പോലുള്ള ദുരാചാരങ്ങൾ ഇത്രയും കാലം സമൂഹത്തിൽ നിലനിൽക്കാൻ കാരണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.* മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിന്റെ ഗുണം മുസ്‌ലിംകൾക്കാണ്, മറ്റു സമുദായങ്ങൾക്കല്ല. ശ്യാമപ്രസാദ് മുഖർജി റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘മുത്തലാഖ് നിരോധനം: ഒരു ചരിത്രപരമായ തെറ്റുതിരുത്തൽ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ഓണക്കാലത്ത് ഗൾഫിൽനിന്നു കേരളത്തിലേക്കു കൂടുതൽ വിമാന സർവീസുകൾ ഉണ്ടാവുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.* ‘ഉൽസവ – അവധി കാലങ്ങളിലെല്ലാം ഇത്തരത്തിൽ വിദേശത്തുനിന്നു കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ നടത്തി വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കാമെന്നു വ്യോമയാന മന്ത്രി കേരളത്തിലെ എംപിമാർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
🗞🏵 *ശുചീകരണ തൊഴിലാളിയായ സ്ത്രീയെ ഹോസ്റ്റൽ മുറിയിൽ തറയിലൂടെ വലിച്ചിഴച്ച സംഭവത്തിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു.* ചത്തീസ്ഗഢിൽ ഹോസ്റ്റൽ സൂപ്രണ്ടിന്റെ ഭർത്താവാണ് സ്ത്രീയെ നിലത്തുകൂടി വലിച്ചിഴയ്ക്കുകയും മർദിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
🗞🏵 *കാനഡയുടെ ചരിത്രത്തിലെ ആദ്യ ബ്ലാക്ക് മാസിന് വേദിയായ ഒട്ടാവയിലെ ദി കൊവെന്‍ ഹോട്ടലിന് മുന്നില്‍ വിശ്വാസികളും വൈദികരും തീര്‍ത്തത് പ്രാര്‍ത്ഥനാസമുദ്രം.* സാത്താനിക് ടെമ്പിൾ സംഘടിപ്പിച്ച ബ്ലാക്ക് മാസിനെതിരെ പ്രാര്‍ത്ഥനയും ക്രൂശിതരൂപവും ജപമാലയും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി നൂറുകണക്കിന് ആളുകളാണ് ഹോട്ടലിന് മുന്‍പില്‍ എത്തിയത്. വിജയമെന്ന് സാത്താന്‍ ആരാധന സംഘത്തിന്റെ തലവന്‍ അവകാശപ്പെടുമ്പോഴും പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷത്തില്‍ ബ്ലാക്ക് മാസ് പരാജയപ്പെട്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതീവ തീക്ഷ്ണതയോടെ ജപമാലയും ക്രൂശിത രൂപവും ഉയര്‍ത്തിപ്പിടിച്ചു പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ നോക്കി സ്തബ്ദരായി നില്‍ക്കുന്ന സാത്താന്‍ ആരാധകരുടെ ചിത്രം ഇന്നലെ പുറത്തുവന്നിരിന്നു.
🗞🏵 *യുദ്ധക്കെടുതികളുടെ ദുരന്തമുഖത്തുനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത ഇറാഖിലെ ജനതയ്ക്കു സാന്ത്വന സ്പര്‍ശവുമായി കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി).* സിഎംസിയിലെ മലയാളികളായ ആറു സന്യാസിനിമാരാണ് പുതുദൗത്യവുമായി ഇറാഖിലെത്തിയിട്ടുള്ളത്. യുദ്ധങ്ങളും കലാപങ്ങളും മുറിവേല്പിച്ച ഇറാഖിന്റെ മണ്ണില്‍ ആ രാജ്യത്തിനു പുറത്തുനിന്നു സേവനപ്രവര്‍ത്തനത്തിനെത്തുന്ന ആദ്യത്തെ സന്യാസിനീ സമൂഹമാണു സിഎംസി. ബാഗ്ദാദില്‍ നിന്നു 350 കിലോമീറ്റര്‍ മാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ കിര്‍കുക്ക് അതിരൂപതയിലും സാമന്ത രൂപതയായ സുലൈമാനിയയിലുമാണ് ഇവര്‍ സേവനം ചെയ്യുക.
🗞🏵 *സാക്കിർ നായിക്കിന് മുന്നറിയിപ്പുമായി മലേഷ്യൻ പ്രധാനമന്ത്രി* മഹാതിർ ബിൻ മുഹമ്മദ്. വംശീയ പ്രസംഗത്തിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് സക്കീറിന്റെ ശ്രമമെന്നും ജനങ്ങൾക്കിടയിൽ വംശീയ വിദ്വേഷം ഉണ്ടാക്കിയാൽ മലേഷ്യയിൽ നിന്ന് നാടു കടത്തുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. അതേ സമയം മലേഷ്യയിലെ വടക്കൻ സംസ്ഥാനമായ പേർലിസിൽ സംസാരിക്കുന്നതിൽ നിന്ന് മലേഷ്യൻ പോലീസ് സാക്കിറിനെ വിലക്കി
🗞🏵തീ *ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി.* എയർ ഇന്ത്യയുടെ ന്യൂ ഡൽഹി – ജയ്‍പൂർ അലയൻസ് എയർ(9X 643) വിമാനമാണ് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്. 59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
🗞🏵 *ലോക ബാഡ്‌മിന്‍റൺ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് മലയാളിതാരം എച്ച് എസ് പ്രണോയ്.* ഫിൻലൻഡ് താരം ഏതു ഹെയ്നോയെ ഒന്നിനെതിരെ രണ്ട് ഗെയ്‌മുകൾക്ക് പ്രണോയ് തോൽപ്പിച്ചത്. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും പിന്നീട് മികച്ച പ്രകടനം കാഴ്ച്ച വെച്ചു. സ്കോർ 17-21, 21-10, 21-11.
🗞🏵 *പി.എസ്.സി സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് സമ്മതിച്ച് യൂണിവേഴ്സിറ്റി വധകേസ് പ്രതികളും, മുൻ എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും.* ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ. ഉത്തരങ്ങൾ ചോർന്ന് കിട്ടിയെന്നും, എസ്.എം.എസ് വഴി ഉത്തരങ്ങൾ ലഭിച്ചെന്നും പ്രതികൾ പറഞ്ഞു. എന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പ്രതികൾ തയ്യാറായില്ല. 70 ശതമാനം ഉത്തരവും എഴുതിയത് എസ്എംഎസ്സ് നോക്കിയാണെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചതായും സൂചനയുണ്ട്.
🗞🏵 *പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ മുഹമ്മദ് സഹൂര്‍ ഖയാം ഹാഷ്മി (92) അന്തരിച്ചു.* ഇന്നലെ രാത്രി 9.28നു മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഭി കഭി, ഉമ്രാവോ ജാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായാത്. അമിതാഭ് ബച്ചനും രാഖിയും ഒന്നിച്ചഭിനയിച്ച കഭീ കഭീ എന്ന ചിത്രത്തിൽ ഖയാം ഈണമിട്ട കഭീ കഭീ മേരേ ദില്‍ മേം എന്ന ഗാനം സംംഗീതാസ്വാദകർക്കും ഇന്നും പ്രിയപ്പെട്ടതാണ്.
🇹🇿🇹🇰🇹🇿🇹🇰🇹🇿🇹🇰🇹🇿🇹🇰🇹🇿🇹🇰🇹🇿
*ഇന്നത്തെ വചനം*
വിനാശത്തിന്‍െറ അശുദ്‌ധലക്‌ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ – വായിക്കുന്നവന്‍ ഗ്ര ഹിച്ചുകൊള്ളട്ടെ -യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ.
പുരമുകളിലായിരിക്കുന്നവന്‍ താഴെ ഇറങ്ങുകയോ വീട്ടില്‍നിന്ന് എന്തെങ്കിലും എടുക്കാന്‍ അകത്തു പ്രവേശിക്കുകയോ അരുത്.
വയലിലായിരിക്കുന്നവന്‍ മേലങ്കി എടുക്കാന്‍ പിന്തിരിയരുത്.
ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം.
ഇതു ശീതകാലത്തു സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥിക്കുവിന്‍.
ദൈവത്തിന്‍െറ സൃഷ്‌ടികര്‍മത്തിന്‍െറ ആരംഭം മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ കഷ്‌ടതകള്‍ ആദിവസങ്ങളില്‍ ഉണ്ടാകും.
കര്‍ത്താവ് ആദിവസങ്ങള്‍ ചുരുക്കിയില്ലായിരുന്നെങ്കില്‍ ഒരുവനും രക്‌ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി അവിടുന്ന് ആദിവസങ്ങള്‍ ചുരുക്കി.
ഇതാ, ക്രിസ്‌തു ഇവിടെ; അതാ, അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുത്.
കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടും. സാധ്യമെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അദ്‌ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും.
നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
മര്‍ക്കോസ് 13 : 14-23
🇹🇿🇹🇰🇹🇿🇹🇰🇹🇿🇹🇰🇹🇿🇹🇰🇹🇿🇹🇰🇹🇿
*വചന വിചിന്തനം*
ജാഗരൂകരായിരിക്കുക എന്നത് ഈശോ നമുക്ക് നൽകുന്ന സന്ദേശം ആണ്. വിശ്വാസികളെ വഴി തെറ്റിക്കാൻ ഒട്ടേറെ പരിശ്രമങ്ങൾ നടക്കുന്നുണ്ട്. കള്ള പ്രവാചകന്മാരും പ്രവാചികമാരും ധാരാളമായുണ്ട്. അവർ പച്ച നുണകളെ സത്യം എന്നതുപോലെ സമൂഹമധ്യത്തിൽ അവതരിപ്പിക്കുന്നു. അവ നുണകൾ ആണെന്ന് പൂർണമായി ഉറപ്പുണ്ടെങ്കിലും സത്യമെന്നതു പോലെ സ്വീകരിക്കുവാൻ മാധ്യമങ്ങളും സമൂഹവും ഒക്കെ തയ്യാറാകുന്നു. സത്യമല്ലാത്ത കാര്യങ്ങളെ സത്യം പോലെ അവതരിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒരു സത്യാനന്തര കാലഘട്ടത്തിലാണ് (Post Truth Era) നമ്മൾ ജീവിക്കുന്നത് അതുകൊണ്ടുതന്നെ തെറ്റിദ്ധരിപ്പിക്കപ്പെട്ട് വിശ്വാസത്തിൽ വഴിതെറ്റാതിരിക്കാൻ നിതാന്തജാഗ്രത നമുക്ക് ആവശ്യമാണ്. ഈശോയുടെ സന്ദേശം സ്വീകരിച്ച് നിതാന്ത ജാഗ്രത പുലർത്തുവാൻ നമുക്ക് പരിശ്രമിക്കാം.
🇹🇿🇹🇰🇹🇿🇹🇰🇹🇿🇹🇰🇹🇿🇹🇰🇹🇿🇹🇰🇹🇿
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*