മഞ്ചേശ്വരം: ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം;, ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. കാസര്‍കോട് മഞ്ചേശ്വരത്താണ് സംഭവം. മംഗളൂരു രൂപതയുടെ കീഴിലുള്ള ക്രിസ്ത്യന്‍ പള്ളിക്ക് നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. . മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് സമീപമുള്ള കാരുണ്യമാത പള്ളിക്ക് നേരെയായിരുന്നു ബൈക്കിലെത്തിയ അക്രമി സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. പള്ളിയുടെ മുന്നില്‍ വാഹനം നിര്‍ത്തിയശേഷം, അകത്തു കടന്നവര്‍ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. ആക്രമണസമയത്ത് ഹെല്‍മെറ്റ് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. പള്ളിയുടെ മുന്‍ഭാഗത്തേയും, വശങ്ങളിലേയും ജനല്‍ ചില്ലുകളാണ് തകര്‍ത്തത്.
സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു